മൂന്നാഴ്ചകൊണ്ട് വിറ്റുപോയത് റീയൽമി 3-യുടെ അഞ്ച് ലക്ഷം യൂണിറ്റുകള്‍

ആദ്യ രണ്ട് ഘട്ടങ്ങളിലായി നടന്ന വില്‍പനയില്‍ മാത്രം 3,11,800 യൂണിറ്റുകള്‍ വിറ്റഴിഞ്ഞുവെന്ന് റിയല്‍മി പറഞ്ഞു. ഫ്ലിപ്കാര്‍ട്ടില്‍ ഈ സ്മാർട്ട്ഫോണിന് 4.5 റേറ്റിങ് ആണുള്ളതെന്നും റീയൽമി ചൂണ്ടിക്കാണിക്കുന്നു.

|

രൂപകല്‍പ്പനയുടെ കാര്യത്തില്‍ മുന്‍ റിയല്‍മീ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് റിയല്‍മീ 3. ഡയമണ്ട് കട്ട് ഡിസൈനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇരട്ട നിറങ്ങളോട് കൂടിയ ഗ്രേഡിയന്റ് പാറ്റേണ്‍ പിന്നിലെ പാനല്‍ മനോഹരമാക്കുന്നു. റൗണ്ട് ചെയ്ത മൂലകളും പിന്‍ പാനലിലെ കര്‍വ്ഡ് അരികുകളും ഫോണിന്റെ ഉപയോഗം അനായാസമാക്കുന്നു.

മൂന്നാഴ്ചകൊണ്ട് വിറ്റുപോയത് റീയൽമി 3-യുടെ അഞ്ച്  ലക്ഷം യൂണിറ്റുകള്‍

റിയല്‍മീ 3

റിയല്‍മീ 3

ഫൈബര്‍ ഗ്ലാസിനാല്‍ നിര്‍മ്മിതമായ പിന്നിലെ പാനല്‍ മനസിന് കുളിരേകുമെങ്കിലും വിരലടയാളം തെളിഞ്ഞുകാണാമെന്നത് ഒരു പോരായ്മയാണ്. ഫോണിനൊപ്പം കമ്പനി നല്‍കുന്ന ട്രാന്‍സ്പാരന്റ് സിലിക്കണ്‍ കെയ്‌സ് ഉപയോഗിച്ച് ഈ പ്രശ്‌നം ഒരുപരിധി വരെ പരിഹരിക്കാം. കെയ്‌സില്ലാതെ ഉപയോഗിച്ചാല്‍ ഫോണ്‍ കൈയില്‍ നിന്ന് വഴുതി വീഴാനുള്ള സാധ്യതയും കൂടും. ഇരട്ട നിറങ്ങള്‍ക്ക് പുറമെ പേള്‍ പൗഡര്‍ കൂടി ചേരുന്നതോടെ റിയല്‍മീ 3 അതിസുന്ദരിയാകുന്നു.

13 എംപി+ 2എംപി റിയര്‍ ക്യാമറ

13 എംപി+ 2എംപി റിയര്‍ ക്യാമറ

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ 'റിയല്‍മി 3' മൂന്നാഴ്ച കൊണ്ട് അഞ്ച് ലക്ഷം
യൂണിറ്റുകള്‍ വിറ്റഴിഞ്ഞതായി കമ്പനി അറിയിച്ചു. ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് റിയല്‍മി
ഇക്കാര്യം അറിയിച്ചത്.

ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ

ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ

ആദ്യ രണ്ട് ഘട്ടങ്ങളിലായി നടന്ന വില്‍പനയില്‍ മാത്രം 3,11,800 യൂണിറ്റുകള്‍ വിറ്റഴിഞ്ഞു വെന്ന്
റിയല്‍മി പറഞ്ഞു. ഫ്ലിപ്കാര്‍ട്ടില്‍ ഈ സ്മാർട്ട്ഫോണിന് 4.5 റേറ്റിങ് ആണുള്ളതെന്നും റീയൽമി ചൂണ്ടിക്കാണിക്കുന്നു.

മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസര്‍

മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസര്‍

ഡ്യൂ ഡ്രോപ്പ് ഡിസൈനോടുകൂടിയുള്ള 62 ഇഞ്ച് ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ, മീഡിയാ ടെക് ഹീലിയോ പി 70 പ്രൊസസര്‍, 4230 എംഎഎച്ച് ബാറ്ററി, ത്രിഡി യുനിബോഡി ഡിസൈന്‍ എന്നിവയാണ് ഡിസൈന്‍, ഗ്രേഡിയന്റ് നിറങ്ങള്‍ എന്നിവയാണ് റിയല്‍മി 3യുടെ സവിശേഷതകള്‍.

ക്രോമ ബൂസ്റ്റ് മോഡുകള്‍

ക്രോമ ബൂസ്റ്റ് മോഡുകള്‍

13 എം.പി+ 2 എം.പി റിയര്‍ ക്യാമറയില്‍ നൈറ്റ് സ്‌കേപ്പ്, ക്രോമ ബൂസ്റ്റ് മോഡുകള്‍ ലഭ്യമാണ്. 3
ജി.ബി റാം + 32 ജി.ബി സ്‌റ്റോറേജ്, 4 ജി.ബി റാം+ 64 ജി.ബി സ്‌റ്റോറേജ് പതിപ്പുകളാണ്
ഈ സ്മാർട്ട് ഫോണിനുള്ളത്. റേഡിയന്റ് ബ്ലൂ, ഡൈനാമിക് ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ പുറത്തിറങ്ങുക.

 നൈറ്റ് സ്‌കേപ്പ്

നൈറ്റ് സ്‌കേപ്പ്

അതേസമയം റിയല്‍മിയുടെ മറ്റൊരു സ്മാര്‍ട്‌ഫോണായ റിയല്‍ മി യു വണിന്റെ വിലയില്‍ മാറ്റം വരുത്തി. ഫോണിന്റെ 3 ജി.ബി റാം + 32 ജി.ബി സ്‌റ്റോറേജ് പതിപ്പിന് 9,999 രൂപയാണ് വില. 4 ജി.ബി റാം+ 64 ജി.ബി പതിപ്പിന് 11,999 രൂപയുമാണ്.

Best Mobiles in India

English summary
Realme recently announced that it sold 5 lakh units of the Realme 3 within 3 weeks of its sale. Realme says it sold over 3,11,800 units of the Realme 3 in the first two rounds of its sales.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X