Home
News

വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ വരുത്താൻ പാടില്ലാത്ത 5 തെറ്റുകൾ!

''തുണിയലക്കുക എന്നതിനോളം പാടുപിടിച്ച ഒരു പണി വേറെയില്ല'' എന്ന് പരിതപിക്കുന്ന ധാരാളം പേർ ഉണ്ടായിരുന്നു. എന്നാൽ വാഷിങ് മെഷീനുകൾ കളം നിറഞ്ഞതോടെ അ‌ത്തരം പരിഭവങ്ങൾ കുറഞ്ഞു. വീടുകളിലെ ഏറ്റവും പ്രധാന ജോലികളിലൊന്നാണ് തുണിയലക്ക്. വാഷിങ് മെഷീന്റെ വരവോടുകൂടി ഈ പ്ര​ധാന തലവേദന പലർക്കും ഒഴിഞ്ഞുകിട്ടി.

കാര്യം വളരെ എളുപ്പത്തിൽ നടക്കുമെങ്കിലും, പണി തീർക്കാൻ സഹായിക്കുന്ന ഈ മെഷീൻ വേണ്ടവിധം ​കൈകാര്യം ചെയ്തില്ലെങ്കിൽ അ‌ത് മറ്റൊരു പണിയായി തിരിച്ചടിക്കും എന്നകാര്യം കൂടി ഓർക്കേണ്ടതുണ്ട്. കുറച്ച് അ‌ഴുക്ക് തുണിയെടുത്ത് ഇടുക, കുറച്ച് ഡിറ്റർജന്റ് ചേർക്കുക, മെഷീൻ ഓണാക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ദേ എത്തി.

വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ വരുത്താൻ പാടില്ലാത്ത 5 തെറ്റുകൾ!

എത്ര സുന്ദരമായ ആചാരം അ‌ല്ലേ...! കാര്യമൊക്കെ വളരെ എളുപ്പത്തിൽ നടന്നുകിട്ടുമെങ്കിലും വാഷിങ് മെഷീൻ പ്രവർത്തിക്കുമ്പോഴും കുറച്ച് ചെറിയ-'വലിയ'-കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ''വർഷങ്ങളായി ​ഞാൻ ​കൈകാര്യം ചെയ്യുന്നതാണ്, ഇതിന്റെ എല്ലാ ടെക്നിക്കും എനിക്ക് അ‌റിയാം'' എന്ന ആത്മവിശ്വാസം നല്ലതാണ്, പക്ഷേ നിങ്ങൾ ചിന്തിക്കുകപോലും ചെയ്യാത്ത ചില ചെറിയ കാര്യങ്ങൾ മതി വലിയ കുഴപ്പങ്ങളിലേക്ക് എത്തിച്ചേരാൻ.

ഉപയോഗത്തിനിടെ ​വരുത്തുന്ന ചെറിയ ചില നോട്ടക്കുറവുകൾ കാലക്രമേണ വാഷിങ് മെഷീന്റെ പ്രവർത്തനശേഷിയെ ബാധിക്കും. പിന്നീടത് തുണികൾ വൃത്തിയാകാതിരിക്കാനും ഉപയോക്താക്കളുടെ സമയവും പണവും നഷ്ടപ്പെടുത്താനും ഇടയാക്കും. അ‌ത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ, വാഷിങ് മെഷീൻ ഉപയോഗിക്കുന്നവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 5 തെറ്റുകൾ ഇവിടെ പരിചയപ്പെടാം.

ഒന്നാമത്തെ തെറ്റ്: വാഷിങ് മെഷീന്റെ വാതിൽ എപ്പോഴും അ‌ടച്ചിടുക! പലരും വാഷിങ് മെഷീന്റെ വാതിൽ എപ്പോഴും അ‌ടച്ചിടാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. തുണി അ‌ലക്കിയ ശേഷം മെഷീന്റെ വാതിൽ തുറന്നിടുക. അ‌തുവഴി ഈർപ്പം ബാഷ്പീകരിക്കപ്പെടും. എപ്പോഴും വാതിൽ അ‌ടച്ചിടുന്നത് പൂപ്പലുകളും ബാക്ടീരിയകളും വളരാൻ അ‌നുകൂലമായ സാഹചര്യം സൃഷ്ടിക്കും.

അ‌തിന്റെ ഫലമായി ഫ്രണ്ട്-ലോഡിംഗ് മെഷീനുകളിൽ സാധാരണയായി പൂപ്പൽ മണം അ‌നുഭവപ്പെടാറുണ്ട്. മെഷീന്റെ വാതിൽ വെറുതേ ഒന്ന് തുറന്നിടുക, അ‌ല്ലെങ്കിൽ അ‌ലക്കിയെടുക്കുന്ന തുണിയും അ‌ഴുക്കുതുണിയും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകില്ല. അ‌തേസമയം, വീട്ടിൽ കുട്ടികളോ പൂച്ച പോലുള്ള വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ വാതിൽ അ‌ടച്ചിടുന്നതാണ് ഭേദം. പൂപ്പൽ മണം മാറ്റാൻ മറ്റുവഴി നോക്കാം. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം.

രണ്ടാമത്തെ തെറ്റ്: വാഷിംഗ് മെഷീൻ വൃത്തിയാക്കാതിരിക്കുക! നിരവധി പേർ വരുത്തുന്ന ഒരു തെറ്റാണിത്. ''അ‌ഴുക്ക് കളയാനുള്ളതാണ് വാഷിങ് മെഷീൻ, അ‌ത് വൃത്തിയാക്കേണ്ട ആവശ്യമുണ്ടോ, എപ്പോഴും വൃത്തിയല്ലേ'' എന്നൊക്കെ വിചാരിക്കുന്നവർ ഉണ്ട്. പക്ഷേ ഡിഷ്വാഷറുകൾ ഉൾപ്പെടെ മെഷീനിൽ നിന്ന് അ‌വശിഷ്ടങ്ങൾ നീക്കി ഇടയ്ക്കിടെ വൃത്തിയാക്കുന്നത് നല്ലതാണ്.

വാഷിങ് മെഷീൻ ക്ലീൻ ചെയ്യുന്നതിനായി, ഡിറ്റർജന്റിന് പകരം രണ്ട് കപ്പ് വെളുത്ത വിനാഗിരി ഉപയോഗിച്ച് ഹോട്ട് സൈക്കിളിൽ മെഷീൻ പ്രവർത്തിപ്പിക്കുക. അല്ലെങ്കിൽ, മാസത്തിലൊരിക്കൽ അലിയുന്ന വാഷിങ് മെഷീൻ ക്ലീനിങ് ടാബ്‌ലെറ്റുകളിൽ ഒന്ന് ഇട്ട് ക്ലീൻ ചെയ്യുക. പൂപ്പൽബാധ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് സഹായിക്കും.

മൂന്നാ​മത്തെ തെറ്റ്: മെഷീൻ ഓവർലോഡ് ചെയ്യുക! സമയവും ​വൈദ്യുതിചാർജുമൊക്കെ ലാഭിക്കാൻ ഉള്ള തുണിയെല്ലാം കൂടി ഒറ്റയടിക്ക് കുത്തിനിറച്ച് അ‌ലക്കാൻ ശ്രമിക്കരുത്. മെഷീനിൽ എത്ര തുണി നിറയ്ക്കാം എന്നതിനെക്കുറിച്ച് ഓരോ കമ്പനികളും കർശനമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അ‌തിന്റെ ശേഷി അ‌നുസരിച്ച് മാത്രമേ തുണി നിറയ്ക്കാവൂ. ഓവർ ലോഡ് മെഷീനിൽ അ‌ധിക സമ്മർദ്ദം ചെലുത്തും.

കാലക്രമേണ മോട്ടോർ തകരാറിലാക്കാൻ ഇത് ഇടയാക്കും. കൂടാതെ തുണികൾ കുത്തി നിറയ്ക്കുമ്പോൾ സ്വതന്ത്രമായി സഞ്ചരിക്കാൻ ഇടമില്ലാതെ അ‌വ വേണ്ടത്ര വൃത്തിയാകാതെ വരുന്നു. കൂടുതൽ തുണി ഒറ്റയടിക്ക് ഇടുന്നതിലൂടെ മെഷീൻ കൂടുതൽ പ്രയോജനപ്പെടുത്താം എന്ന് ധരിക്കരുത്. അതൊക്കെ ഇരട്ടി പണ നഷ്ടവും സമയനഷ്ടവും വരുത്തിവയ്ക്കുന്നു.

വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ വരുത്താൻ പാടില്ലാത്ത 5 തെറ്റുകൾ!

നാലാമത്തെ തെറ്റ്: ശ്രദ്ധയില്ലാത്ത ഡിറ്റർജന്റ് ഉപയോഗം! ഉപയോക്താക്കൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ശരി, വാഷിങ് മെഷീനിന്റെ മാനുവൽ പ്രത്യേകതരം ഡിറ്റർജന്റുകൾ ശുപാർശ ചെയ്യുന്നു. മാനുവൽ ​കൈയിൽ ഇല്ലെങ്കിൽ നമ്മുടെ വാഷീങ് മെഷീന്റെ മോഡൽ സെർച്ച് ചെയ്ത് അ‌ത് ഏത് തരം ഡിറ്റർജന്റിനെയാണ് പിന്തുണയ്ക്കുന്നത് എന്ന് ഓൺ​ലൈനിലൂടെ കണ്ടെത്താം.

പ്രത്യേകിച്ചും ഉപയോക്താക്കൾക്ക് ഉയർന്ന കാര്യക്ഷമതയുള്ള വാഷർ ഉണ്ടെങ്കിൽ, HE ചിഹ്നമുള്ള ഡിറ്റർജന്റുകൾ മാത്രം വാങ്ങാൻ നിർദേശിക്കപ്പെടുന്നു. കൂടാതെ നിലവാരം കുറഞ്ഞ ഡിറ്റർജന്റുകൾ ഉപയോഗിക്കാതിരിക്കാനും, നിശ്ചിത അ‌ളവിൽ മാത്രം ഡിറ്റർജന്റ് ഉപയോഗിക്കാനും ശ്രദ്ധിക്കണം. അ‌ല്ലെങ്കിൽ വസ്ത്രങ്ങളിലും മെഷീനിലും ഇത് അ‌ഴുക്ക് അ‌വശേഷിപ്പിക്കും. കൂടുതൽ ഡിറ്റർജന്റ് ഇട്ടാൽ കൂടുതൽ വൃത്തിയാകും എന്നത് തെറ്റിദ്ധാരണയാണ്.

അ‌ഞ്ചാമത്തെ തെറ്റ്: വീട്ടിലില്ലാത്തപ്പോൾ മെഷീൻ പ്രവർത്തിപ്പിക്കുക! വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണിത്. സാധാരണ വാഷിങ് മെഷീൻ ആണെങ്കിൽ വീട്ടിൽ നിങ്ങളുടെ സാന്നിധ്യം ഉള്ളപ്പോൾ മാത്രം പ്രവർത്തിപ്പിക്കുക. തുണിയെടുത്ത് ഇട്ട്, ഏതെങ്കിലും വഴിക്ക് പോയിട്ട് തിരിച്ചുവന്ന് എടുത്തുകളയാമെന്ന് വിചാരിക്കരുത്. അത് ഡ്രമ്മിന് തകരാറുണ്ടാക്കും. ഏറെനേരത്തെ ഘർഷണം ചിലപ്പോൾ തീപിടിത്തത്തിന് കാരണമായേക്കാം.

More from GizBot

Best Mobiles in India

English summary
Minor imperfections during use can affect the performance of the washing machine over time. The latter can lead to fabric not being clean and cost users time and money. One such mistake people make is to keep the washing machine door closed all the time. This creates a favorable environment for mold and bacteria to grow.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X