Just In
- 16 min ago
ചൊവ്വയിൽ പോകാൻ നോക്കുന്നതിന് പകരം വാക്സിൻ ഉണ്ടാക്കൂ; ഇലോൺ മസ്കിന് ഉപദേശവുമായി ബിൽ ഗേറ്റ്സ്
- 13 hrs ago
ആരെയും മോഹിപ്പിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ; അറിഞ്ഞിരിക്കാം വിപണിയിലെ രാജാക്കന്മാരെ
- 14 hrs ago
കാത്തിരിക്കുകയാണ് ഇന്ത്യക്കാർ...എന്നെത്തും വിവോയുടെ പുതിയ സന്തതി?
- 22 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
Don't Miss
- Sports
IND vs AUS: ഇന്ത്യയെ അത് സമ്മര്ദ്ദത്തിലാക്കും! ചെയ്യേണ്ടത് ഒന്ന് മാത്രം-ഉപദേശിച്ച് ജോണ്സണ്
- News
നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും; സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധമെന്ന് പ്രതിപക്ഷം..
- Lifestyle
Horoscope Today, 6 February 2023: വിദേശമോഹങ്ങള് പൂവണിയും, എല്ലാ കാര്യത്തിലും വിജയം; രാശിഫലം
- Movies
'ഡേറ്റിങിന് പോയപ്പോൾ അക്ഷയ് എനിക്ക് പറ്റിയ ആളല്ലെന്ന് പറഞ്ഞു, ഇപ്പോൾ ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്'; ട്വിങ്കിൾ
- Finance
വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് റിസ്കാണോ? ജാമ്യക്കാരൻ ഏറ്റെടുക്കേണ്ടി വരുന്ന ബാധ്യതകൾ അറിയാം
- Automobiles
ജനമനസറിഞ്ഞ് കമ്പനി ; വമ്പൻ ആനുകൂല്യങ്ങളുമായി നമ്മുടെ സ്വന്തം ടാറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ലളിതമായി ഇന്റർനെറ്റ് വഴി പണം സമ്പാദിക്കാനുള്ള 5 വെബ്സൈറ്റുകൾ!
ഇന്റർനെറ്റ് വഴി എളുപ്പം പണം സമ്പാദിക്കാനുള്ള പല മാർഗ്ഗങ്ങളെയും കുറിച്ച്‍ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ അവയിൽ 90 ശതമാനവും നമ്മളെ വെച്ച് അവർക്ക് പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗം ആവാറാണ് പതിവ്. എന്നാൽ ഇന്നിവിടെ നിങ്ങൾക്ക് യഥാർത്ഥ പണം തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുത്താൻ സഹായിക്കുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ചില ജോലികൾ പരിചയപ്പെടുത്തുകയാണ്.

പൊതുവെ ഇത്തരത്തിൽ ഇന്റർനെറ്റിൽ ആദ്യം കാണുന്ന പല ഓൺലൈൻ ജോലി വെബ്സൈറ്റുകളും നിങ്ങളോട് ഒരു തുക അങ്ങോട്ട് നിക്ഷേപിക്കാൻ പറയുകയും അങ്ങനെ ചെയ്‌താൽ തന്നെ പലപ്പോഴും ഒന്നും തന്നെ നമുക്ക് കിട്ടാതിരിക്കുകയും ചെയ്യാറാണ് പതിവ്. ചില വെബ്സൈറ്റുകൾ ആകട്ടെ തീർത്തും തട്ടിപ്പുകൾ മാത്രവുമാണ്. ഇന്നിവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്ന 5 വെബ്സൈറ്റുകളും നിങ്ങൾക്ക് വിശ്വസിച്ച് പരീക്ഷിക്കാവുന്നവയാണ്.

1. Amazon Mechanical Turk
ആമസോൺ MTurk എന്ന പേരിലും കൂടെ അറിയപ്പെടുന്ന ഈ സേവനം ചെറിയ തോതിലുള്ള ടാസ്കുകളും മറ്റുമൊക്കെയായി മനുഷ്യരെ കൊണ്ട് ചെയ്യേണ്ട ചില ജോലികൾ നൽകുകയാണ് ചെയ്യുന്നത്. സർവേ എടുക്കുക, വെബ്സൈറ്റ് സന്ദർശിക്കുക, ആർട്ടിക്കിൾ എഴുതുക, വീഡിയോ ടെക്സ്റ്റിലേക്ക് മാറ്റുക തുടങ്ങി ഒരുപിടി ജോലികൾ ഈ സർവീസ് നൽകുന്നുണ്ട്. എളുപ്പത്തിൽ തന്നെ ഈ ജോലികൾ തീർക്കാവുന്നതുമാണ്. അപേക്ഷിക്കും മുമ്പ് ഏതെല്ലാം രാജ്യങ്ങളിൽ ഈ സർവീസ് ലഭ്യമാണെന്ന് ഉറപ്പുവരുത്തുക.

2. PickyDomains
കുറച്ചു ക്രിയാത്മകത ഉള്ള ആൾ ആണ് നിങ്ങൾ എങ്കിൽ എളുപ്പം കുറച്ചു പണം സമ്പാദിക്കാനുള്ള ഏറ്റവും മികച്ച ഒരു മാർഗ്ഗമാണിത്. ഒരു ഡൊമൈനിന് ആവശ്യമായ ഒരു പേര് എളുപ്പത്തിൽ നിങ്ങൾക്ക് നിർദേശിക്കാൻ സാധിക്കുമെങ്കിൽ ഈ സേവനം നിങ്ങൾക്കുള്ളതാണ്. നിങ്ങൾ നൽകിയ ഡൊമൈൻ പേര് അവർ സ്വീകരിക്കുകയാണെങ്കിൽ എളുപ്പത്തിൽ നിങ്ങൾക്ക് 20 ഡോളർ മുതൽ 50 ഡോളർ വരെ എളുപ്പം നേടാം.

3. Microworkers
മുകളിൽ പറഞ്ഞ Amazon Mechanical Turk പോലെ തന്നെയുള്ള മറ്റൊരു സേവനമാണ് Microworkers. ഫോം ഫില്ലിംഗ്, സർവേ എടുക്കൽ, വെബ്സൈറ്റുകളിൽ സൈൻ ചെയ്യൽ തുടങ്ങി പല മാർഗ്ഗങ്ങളിലൂടെയും എളുപ്പം പണം നേടാം.

4. Freelancer വെബ്സൈറ്റുകൾ
Freelancer ആയി നിങ്ങൾക്ക് ജോലി നോക്കാവുന്ന ഒരുപാട് വെബ്സൈറ്റുകൾ ഇന്ന് അന്താരാഷ്‌ട്ര തലത്തിൽ മുതൽ നമ്മുടെ കൊച്ചുകേരളത്തിൽ വരെ ലഭ്യമാണ്. freelancer.com, lekhaka പോലുള്ള എത്രയോ വെബ്സൈറ്റുകൾ ഇതിന് ഉദാഹരണമാണ്. നിങ്ങൾക്ക് ഫലവത്തായ രീതിയിൽ ലേഖനങ്ങൾ എഴുതാൻ കഴിവുണ്ടെങ്കിൽ ഈ സേവനങ്ങൾ ഉപയോഗിക്കാം.

5. Fiverr
നിങ്ങൾക്ക് അറിയാവുന്ന പണി എന്തുമാവട്ടെ, ആ അഭിരുചികൾക്ക് അനുസരിച്ചുള്ള ജോലികൾ ഓൺലൈൻ ആയി ചെയ്യാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണിത്. പാട്ടു പാടൽ ആവാം, ഡിസൈൻ ചെയ്യാൻ ആവാം, എഴുത്ത് ആവാം.. അങ്ങനെ ഏതു തരത്തിലുള്ള ഓൺലൈൻ ജോലികളും ഇവിടെ ലഭ്യമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470