ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിയ്ക്കാന്‍ ടോപ് 5 വെബ് ബ്രൗസറുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/5-popular-and-best-web-browser-for-android-2.html">Next »</a></li></ul>

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിയ്ക്കാന്‍ ടോപ് 5 വെബ് ബ്രൗസറുകള്‍

സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ദ്ധിച്ച പ്രചാരം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ അവയുടെ പങ്ക് പലമടങ്ങാക്കി. ഇന്ന് ലോകത്ത് നല്ല ഒരു പങ്ക് ഇന്റര്‍നെറ്റ് ഉപയോക്താക്കളും സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്നത്. ഫേസ്ബുക്ക് പോലെയുള്ള സൈറ്റുകള്‍ യാത്രകള്‍ക്കിടയില്‍ പോലും അനായാസമായി ഉപയോഗിയ്ക്കാം എന്നതാണ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗത്തെ ഏറെ സ്വീകാര്യമാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കണമെങ്കില്‍ ഒരു ബ്രൗസര്‍ ആവശ്യമാണ്. എച്ച്ടിഎംഎല്‍ വെബ് സൈറ്റുകളെ ദൃശ്യരൂപത്തില്‍ നമ്മള്‍ കാണുന്ന സൈറ്റാക്കുന്നത് ഒരു ബ്രൗസറാണ്. ഇന്‍രര്‍നെറ്റ് ഉപയോഗ വേഗതയുടെ കാര്യത്തിലും ബ്രൗസറിന്റെ പങ്ക് വളരെ വലുതാണ്. കമ്പ്യൂട്ടറിലാണെങ്കില്‍ ഏറ്റവും നല്ല ബ്രൗസര്‍ ഗൂഗിള്‍ ക്രോമാണ്. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കാര്യം വരുമ്പോള്‍ ഒരുപിടി നല്ല ബ്രൗസറുകളുണ്ടു താനും. പലപ്പോഴും ഇന്‍സ്റ്റാള്‍ ചെയ്യുന്ന ബ്രൗസര്‍ ശരിയല്ലാത്തതിനാല്‍ ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗം ദുസ്സഹമാകാറുണ്ട്. ഇന്ന് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിയ്ക്കാന്‍ മികച്ച 5 ബ്രൗസറുകള്‍ പരിചയപ്പെടാം. പേജ് മറിച്ചോളൂ.

<ul id="pagination-digg"><li class="next"><a href="/news/5-popular-and-best-web-browser-for-android-2.html">Next »</a></li></ul>
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot