അഭിമുഖത്തിനു ശേഷം തൊഴിലുടമകള്‍ എന്തുകൊണ്ട് 'മൗനംപാലിക്കുന്നു'...

By Bijesh
|

വലിയ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഒരു ജോലി എന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. അതിനാവട്ടെ കടമ്പകള്‍ ഏറെ ഉണ്ട്താനും. അതില്‍ ഏറ്റവും പ്രധാനം അഭിമുഖ പരീക്ഷ തന്നെ. വസ്ത്രധാരണവും പെരുമാറ്റവും തുടങ്ങി ബുദ്ധികൂര്‍മതയുള്‍പ്പെടെ ഒരു വ്യക്തിയെ പൂര്‍ണമായി അളക്കുന്ന അഭിമുഖങ്ങള്‍ പലപ്പോഴും കടുകട്ടിയാവും. ടെക് കമ്പനികളിലാണെങ്കില്‍ പറയുകയും വേണ്ട.

 

ആപ്പിളും ഗൂഗിളും പോലുള്ള വന്‍കിട കമ്പനികളില്‍ വിചിത്രമെന്നു തോന്നുന്നതും എന്നാല്‍ ഏറെ കുഴപ്പിക്കുന്നതുമായ ചോദ്യങ്ങളാണ് ഉണ്ടാവുക. എങ്കിലും ആത്മവിശ്വാസത്തോടെ എല്ലാത്തിനും ഉത്തരം നല്‍കി മടങ്ങിയാല്‍ പിന്നീട് ആംകാംഷയുടെ ദിനങ്ങളാണ്.

കമ്പനിയില്‍ പ്രവേശനം കിട്ടുമോ ഇല്ലയോ എന്നറിയാനുള്ള ആധി. നിങ്ങള്‍ തിരസ്‌കരിക്കപ്പെട്ടാല്‍ അപൂര്‍വം ചില കമ്പനികള്‍ അത് അറിയിക്കാറുണ്ട്. എന്നാല്‍ ഭൂരിഭാഗം കമ്പനികളും പലപ്പോഴും മറുപടി നല്‍കാറില്ല. എന്തുകൊണ്ടാണ് ഇത്. അതിനുള്ള അഞ്ച് കാരണങ്ങള്‍ ചുവടെ കൊടുക്കുന്നു. അന്താരാഷ്ട്ര ബിസിനസ് സൈറ്റായ മാഷബിള്‍ തയാറാക്കിയ വിവരങ്ങളാണ് ഇത്.

#1

#1

നിങ്ങള്‍ അഭിമുഖത്തില്‍ തിരസ്‌കരിക്കപ്പെട്ടുവെങ്കില്‍ അത് അറിയിക്കാന്‍ പല കമ്പനികളും താല്‍പര്യപ്പെടുന്നില്ല. നിങ്ങളെക്കാള്‍ മിടുക്കനായ മറ്റൊരാളെ തെരഞ്ഞെടുത്തുവെന്ന് പറയുന്നത് ഉദ്യോഗാര്‍ഥികളെ നിരുത്സാഹപ്പെടുത്താന്‍ കാരണമാകുമെന്ന് അവര്‍ കരുതുന്നു.

 

#2

#2

എന്തു കാരണം കൊണ്ടാണ് നിങ്ങള്‍ തഴയപ്പെട്ടത് എന്നുകാണിച്ച് മെയില്‍ അയച്ചാല്‍ ഭാവിയില്‍ അത് നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോയെന്ന് അപുര്‍വം ചില കമ്പനികളെങ്കിലും കരുതുന്നു. കമ്പനി ഉന്നയിച്ച ന്യൂനതകള്‍ ഇല്ല എന്നു തെളിയിക്കുന്നതിനായി ഒരുപക്ഷേ ചിലരെങ്കിലും കോടതിയെ സമീപിച്ചേക്കാമെന്നതാണ് ഇതിനു കാരണം.

 

#3
 

#3

ഒരുപക്ഷേ നിങ്ങളേക്കാള്‍ മികച്ച ഒരാളെ കമ്പനികള്‍ കണ്ടെത്തിയിട്ടുണ്ടാകും. എന്നാല്‍ പ്രതിഫലം സംബന്ധിച്ച് അവരുമായി ധാരണയിലെത്തിയിട്ടുണ്ടാവില്ല. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുത്ത വ്യക്തിയുമായി ശമ്പളം സംബന്ധിച്ച് വിലപേശല്‍ നടത്തുകയായിരിക്കും കമ്പനി. ഒരുപക്ഷേ സ്ഥാപനം നിശ്ചയിച്ച ശമ്പളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ജോലിചെയ്യാന്‍ തയാറായില്ലെങ്കില്‍ നിങ്ങളെതന്നെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ മറുപടി വൈകിയേക്കാം.

 

#4

#4

അഭിമുഖത്തിനു ശേഷം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ താല്‍കാലികമായി നിയമനം നടത്തേണ്ട എന്നോ പ്രസ്തുത തസ്തിക തന്നെ ഒഴിവാക്കാനോ കമ്പനി തീരുമാനിച്ചിട്ടുണ്ടാവും. അത്തരം സാഹചര്യങ്ങളിലും മറുപടി ലഭിക്കണമെന്നില്ല.

 

#5

#5

ഏതു സ്ഥാപനത്തിലും ഒരു പോസ്റ്റിന് നൂറുകണക്കിന് അപേക്ഷകള്‍ ലഭിക്കും. അതില്‍ തന്നെ നിശ്ചിത യോഗ്യതയുള്ള എല്ലാവരേയും അഭിമുഖത്തിനു വിളിക്കുകയും ചെയ്യും. അതില്‍ ഒന്നോ രണ്ടോ പേരെ മാത്രമെ തെരഞ്ഞെടുക്കുകയുള്ളു. ബാക്കിയുള്ളവര്‍ക്കെല്ലാം തിരസ്‌കരിച്ചു എന്നു കാണിച്ച് മറുപടി നല്‍കുക എന്നത് പലപ്പോഴും പ്രായോഗികമല്ല. മാത്രമല്ല, അതിനായി സമയം കളയേണ്ടതില്ലെന്നും കമ്പനികള്‍ തീരുമാനിക്കും.

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X