വിന്‍ഡോസ് ഫോണുകളില്‍ ഉണ്ടായിരിക്കേണ്ട 5 സെക്യൂരിറ്റി ആപ്ലിക്കേഷനുകള്‍

Posted By:

2010 മുതല്‍ വിന്‍ഡോസ് ഫോണുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ 2012-ല്‍ വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വരവോടെയാണ് പ്രചാരം വര്‍ദ്ധിച്ചത്. എങ്കിലും ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനോ ആപ്പിളിന്റെ ഐ.ഒ.എസിനോ വെല്ലുവിളി ഉയര്‍ത്താന്‍ ഇപ്പോഴും വിന്‍ഡോസ് ഫോണ്‍ ഒ.എസിന് ആയിട്ടില്ല.

എങ്കിലും അടുത്തകാലത്തായി വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. നിലവില്‍ ഏറ്റവും സുരക്ഷിതമായ സ്മാര്‍ട്‌ഫോണ്‍ എന്ന പേര് വിന്‍ഡോസ് ഫോണുകള്‍ക്് ഉണ്ട്.

വിന്‍ഡോസ് ഫോണ്‍ ഉപയോക്താക്കള്‍ എണ്ണത്തില്‍ കുറവാണ് എന്നതുതന്നെയാണ് ഇതിനു കാരണം. കൂടുതല്‍ പ്രചാരമുള്ള പ്ലാറ്റ്‌ഫോമില്‍ നുഴഞ്ഞുകയറാനാണ് പൊതുവെ ഹാക്കര്‍മാര്‍ ശ്രമിക്കുക. പക്ഷേ ഇപ്പോള്‍ വിന്‍ഡോസ് ഫോണുകള്‍ക്ക് പ്രചാരം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഫോണിന്റെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ വിന്‍ഡോസ് ഫോണുകളുടെ സുരക്ഷയ്ക്കായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ട മികച്ച 5 ആപ്ലിക്കേഷനുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓരോ അക്കൗണ്ടിനും കരുത്താര്‍ന്നതും വേറിട്ടതുമായ പാസ്‌വേഡ് ഉണ്ടാക്കുക എന്നതാണ് ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് അത്യാവശ്യം. എന്നാല്‍ നാലും അഞ്ചും ഓണ്‍ലൈന്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ഈ പാസ്‌വേഡുകള്‍ മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കും. അതിനുള്ള പരിഹാരമാണ് കീപ്പര്‍.

എല്ലാ പാസ്‌വേഡുകളും എന്‍ക്രിപ്റ്റഡ് ആയി സൂക്ഷിക്കാനും മാസ്റ്റര്‍ പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കാനും സാധിക്കും. അതേസമയം ഫോണില്‍ വിവിധ അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ ടൈപ് ചെയ്യാതെ തന്നെ അതാത് പാസ്‌വേഡുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ക്ലൗഡില്‍ ബാക്അപ് ചെയ്യാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. 4.99 ഡോളര്‍ നല്‍കി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

 

കുട്ടികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ രക്ഷിതാക്കള്‍ക്ക് അത് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളും മറ്റ് അനാവശ്യ സൈറ്റുകളും ബ്ലോക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

കൂടാതെ ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഓണ്‍ലൈന്‍ ആക്റ്റിവിറ്റികള്‍ നിരീക്ഷിക്കാനും സാധിക്കും. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

നിങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെ കുടുംബാംഗങ്ങളോ മറ്റുള്ളവരോ ഫോണ്‍ എടുക്കുകയും സ്വകാര്യ ഡാറ്റകള്‍ പരിശോധിക്കുന്നുമുണ്ടെങ്കില്‍ അത് മനസിലാക്കുന്നതിനും തടയുന്നതിനും ഉള്ള ആപ്ലിക്കേഷനാണ് ഇത്. മറ്റൊരാള്‍ ഫോണ്‍ ഡാറ്റകള്‍ ആക്‌സസ് ചെയ്യുമ്പോള്‍ അലാറം മുഴക്കാനും ലൊക്കേഷനും സമയവും റെക്കോഡ് ചെയ്യാനും ആപ്ലിക്കേഷനു സാധിക്കും. ഇതിലൂടെ എവിടെ വച്ച്, എപ്പോള്‍ ഫോണ്‍ മറ്റൊരാള്‍ ഉപയോഗിച്ചു എന്ന് മനസിലാക്കാം. 0.99 ഡോളര്‍ നല്‍കി ഡൗണ്‍ലോഡ് ചെയ്യാം.

 

നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകള്‍ പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ലോക് ആന്‍ഡ് ഹൈഡ്. എല്ലാ ഫോട്ടോകളും പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കാന്‍ കഴിയും. ഈ ആപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ ഫോണ്‍ മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍, സേവ് ചെയ്തിരിക്കുന്ന സ്വകാര്യ ചിത്രങ്ങള്‍ അവര്‍ ആക്‌സസ് ചെയ്യുമെന്ന പേടി വേണ്ട. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot