വാട്‌സ് ആപ്പ് ഇന്ത്യ മത്സരത്തില്‍ 35 ലക്ഷം വീതം നേടി അഞ്ച് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍

|

രാജ്യത്തെ ലക്ഷക്കണക്കിനാളുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ പദ്ധതിയിട്ട അഞ്ച് സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് 35 ലക്ഷം വീതം നല്‍കി വാട്‌സ് ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പും ഇന്‍വസ്റ്റ് ഇന്ത്യയും ചേര്‍ന്നാണ് പൂര്‍ണമായും ഇന്ത്യയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനിരിക്കുന്ന അഞ്ച് കമ്പനികളെ തെരഞ്ഞെടുത്തത്.

 
വാട്‌സ് ആപ്പ് ഇന്ത്യ മത്സരത്തില്‍ 35 ലക്ഷം വീതം നേടി അഞ്ച് സ്റ്റാര്‍ട്

ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ മെഡ്‌കോര്‍ഡ്‌സ്, വെര്‍ച്വല്‍ റിയാലിറ്റി സ്ഥാപനമായ മെല്‍സോ, വാട്‌സ് ആപ്പ് അധിഷ്ഠിത കോണ്‍വര്‍സേഷണല്‍ എ.ഐ കമ്പനിയായ ജാവിസ്, അഗ്രി-ടെക്ക് കമ്പനിയായ ഗ്രാമഫോണ്‍, വൈദ്യുതി കണ്‍സംപ്ഷന്‍ അറിയിക്കുന്ന കമ്പനിയായ മിനിയണ്‍ ലാബ്‌സ് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍.

വാട്‌സ് ആപ്പ്

വാട്‌സ് ആപ്പ്

'പുതുതായി ഉയര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് പണം മാത്രം നല്‍കയല്ല ഞങ്ങളുടെ ലക്ഷ്യം. മറിച്ച് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് ഫിനാന്‍സിംഗിലൂടെ' - വാട്‌സ് ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് പറയുന്നു.

സാങ്കേതികപരമായി ശ്രമിക്കുക

സാങ്കേതികപരമായി ശ്രമിക്കുക

വിവിധ രംഗങ്ങളില്‍ ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതികപരമായി ശ്രമിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി മറ്റുള്ള രാജ്യങ്ങളില്‍ നിന്നും വിവിധ ആശയങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പുതുതായി തെരഞ്ഞെടുത്ത അഞ്ച് കമ്പനികളും ഇന്ത്യക്കായി വിവിധ രംഗങ്ങളില്‍ സാങ്കേതിക സഹായം നല്‍കാന്‍ കഴിവുള്ളവരാണെന്നും അഭിജിത് കൂട്ടിച്ചേര്‍ത്തു.

ഇന്‍വസ്റ്റ് ഇന്ത്യ
 

ഇന്‍വസ്റ്റ് ഇന്ത്യ

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവരുടെ ഏറ്റവും വലിയ സഹായിയായ ഇന്‍വസ്റ്റ് ഇന്ത്യയാണ് ഇതിനായി മുന്‍കൈയെടുത്തത്. ഇന്ത്യയുടെ നിക്ഷേപ സൗഹൃദ ഫെസിലിറ്റേഷന്‍ ഏജന്‍സിയാണ് ഇന്‍വസ്റ്റ് ഇന്ത്യ.

 സ്റ്റാര്‍ട്ടപ്പ് ഇന്ത്യ-വാട്‌സ് ആപ്പ് ഗ്രാന്റ് ചലഞ്ച്

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ-വാട്‌സ് ആപ്പ് ഗ്രാന്റ് ചലഞ്ച്

രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച 1,700 എന്‍ട്രികളില്‍ നിന്നും ആദ്യം 10 കമ്പനികളെ തെരഞ്ഞെടുത്തു. ഇതില്‍ നിന്നും ഏറ്റവും മികച്ച അഞ്ച് കമ്പനികള്‍ക്കാണ് ഇപ്പോള്‍ സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. വിജയികള്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ-വാട്‌സ് ആപ്പ് ഗ്രാന്റ് ചാലഞ്ചിന്റെ ഭാഗമായിരിക്കും.

അഗ്രി-ടെക്ക് കമ്പനി ഗ്രാമഫോണ്‍

അഗ്രി-ടെക്ക് കമ്പനി ഗ്രാമഫോണ്‍

കഴിഞ്ഞ ഏതാനും കാലങ്ങളായി ഇന്ത്യയിലെ ടെക്ക് രംഗത്തെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. ഇതില്‍ പല കമ്പനികളും ഇന്ന് ലോകം അറിയുന്നവയാണ്. വെന്‍ച്യുവര്‍ ഫണ്ടിംഗില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ പല കമ്പനികള്‍ക്കും കഴിഞ്ഞതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണര്‍ ട്രേഡ് സെക്രട്ടറി രമേഷ് അഭിഷേക് പറയുന്നു.

 എ.ഐ കമ്പനിയായ ജാവിസ്

എ.ഐ കമ്പനിയായ ജാവിസ്

2018 ഒക്ടോബറില്‍ 15,000 ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ഇന്‍വസ്റ്റ് ഇന്ത്യയും വാട്‌സ് ആപ്പും ചേര്‍ന്ന് ട്രെയിനിംഗ് നല്‍കിയത്. നിലവില്‍ രാജ്യത്തെ 513 ജില്ലകളില്‍ നിന്നായി 19,000 ത്തിലധികം സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് പുതുതായി സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Best Mobiles in India

Read more about:
English summary
5 startups get ₹35 lakh each in WhatsApp India contest. Facebook-owned WhatsApp and Invest India on Tuesday picked 5 Indian startups who would receive nearly ₹35 lakh ($50,000) each to further develop country-first products to solve real-life problems being faced by millions in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X