എന്താണ് ഐഫോണിലെ 'ഐ'യുടെ അര്‍ത്ഥം..??

Written By:

ആപ്പിളിന്‍റെ ഗ്യാഡ്ജറ്റുകള്‍ സ്വന്തമാക്കാണമെന്ന് ആഗ്രഹിക്കാത്തവര്‍ വളരെ ചുരുക്കമാണ്. ഐമാക്, ഐഫോണ്‍, ഐപോഡ്, ഐപാഡ് എന്നിങ്ങനെ നിരവധി ആപ്പിള്‍ ഗ്യാഡ്ജറ്റുകളാണ് ആളുകളുടെ മനംകവരുന്നത്. ആദ്യമായി അവതരിപ്പിച്ച കമ്പ്യൂട്ടര്‍ 'ഐമാക്' മുതല്‍ 'ഐ'യുടെ സാന്നിദ്ധ്യം ആപ്പിള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെല്ലാം തുടര്‍ന്ന്‍ വരികയാണ്. എന്താണ് 'ഐ'യുടെ ശരിക്കുള്ള അര്‍ത്ഥം?

'ഐ'യുടെ വിശേഷങ്ങളറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്താണ് ഐഫോണിലെ 'ഐ'യുടെ അര്‍ത്ഥം..??

ആദ്യമായി ആപ്പിള്‍ അവതരിപ്പിക്കുന്ന കമ്പ്യൂട്ടറാണ് ഐമാക്. ഇന്റര്‍നെറ്റ്‌ സംബന്ധമായ ഉപയോഗങ്ങള്‍ക്ക് കൂടുതല്‍ മുന്‍‌തൂക്കം നല്‍കിയാണ് ഈ കമ്പ്യൂട്ടര്‍ വിപണിയിലെത്തിച്ചത്. അതിനാല്‍ ഇന്റര്‍നെറ്റിന്‍റെ സൂചകമായാണ് പേരിന് മുമ്പ് 'ഐ'യെന്ന്‍ നല്‍കിയത്.

എന്താണ് ഐഫോണിലെ 'ഐ'യുടെ അര്‍ത്ഥം..??

ഇന്റര്‍നെറ്റിന് പുറമേ വ്യക്തി(Individual), നിര്‍ദ്ദേശം(Instruct), മുന്നറിയിപ്പ്(Inform), പ്രോത്സാഹനം(Inspire) എന്നിങ്ങനെ നിരവധി നിര്‍വചനങ്ങള്‍ സ്റ്റീവ് ജോബ്സ് 'ഐ'യ്ക്ക് നല്‍കിയിട്ടുണ്ട്.

എന്താണ് ഐഫോണിലെ 'ഐ'യുടെ അര്‍ത്ഥം..??

പില്‍ക്കാലത്ത് ആപ്പിള്‍ അവതരിപ്പിച്ച ഐപോഡ്, ഐഫോണ്‍, ഐപാഡ് മുതലായ ഗ്യാഡ്ജറ്റുകളുടെയും പേരിന് മുന്നില്‍ അലങ്കാരമായി 'ഐ'യുണ്ടായിരുന്നു. തങ്ങളുടെ മ്യൂസിക് സ്റ്റോറിനും അവര്‍ 'ഐട്യൂണ്‍സ്' എന്നാണ് പേരിട്ടിരിക്കുന്നത്.

എന്താണ് ഐഫോണിലെ 'ഐ'യുടെ അര്‍ത്ഥം..??

ഈ പേരിടല്‍ കാരണം ആപ്പിളിന് സിസ്കോയുമായി കൊമ്പ് കോര്‍ക്കേണ്ടി വന്നിട്ടുണ്ട്. സമാനമായൊരു പേര് സിസ്കോ അവരുടെ ഉല്‍പ്പന്നത്തിനും ഉപയോഗിച്ചതാണ് കാരണം.

എന്താണ് ഐഫോണിലെ 'ഐ'യുടെ അര്‍ത്ഥം..??

പുതിയതായി ആപ്പിള്‍ വിപണിയിലെത്തിച്ച ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി എന്നിവയിലൊന്നും 'ഐ'യുടെ സാന്നിദ്ധ്യമില്ല. കാലക്രമേണ ആപ്പിള്‍ 'ഐ' ഉപേക്ഷിക്കുമോയെന്ന്‍ കണ്ടറിയാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
5 Things to Know About the 'i' in Apple's iPhone, iPad and iPod!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot