ഗൂഗിള്‍ നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു...

Posted By:

ലോകത്തെ ഏറ്റവും വലിയ സെര്‍ച് എന്‍ജിനും ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിര്‍മാതാക്കളുമാണ് ഗൂഗിള്‍. എന്നാല്‍ അതിനപ്പുറം നിങ്ങളുടെ വ്യക്തി ജീവിതത്തിന്റെ ഭാഗമാകാനൊരുങ്ങുകയാണ് ഈ ടെക് ഭീമന്‍മാര്‍.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സമാപിച്ച ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സില്‍ 5 പുതിയ പദ്ധതികളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. നിത്യജീവിതത്തില്‍ സ്ഥിരമായി സഹായകരമാവുന്ന വിധത്തിലുള്ള ഉത്പന്നങ്ങളാണ് ഈ പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്.

2015-ഓടെ ഇതെല്ലാം പ്രാവര്‍ത്തികമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തെല്ലാമാണ് ആ പദ്ധതികള്‍, അവ എങ്ങനെ നിങ്ങളെ സ്വാധീനിക്കുന്നു?... അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സ്മാര്‍ട്‌വാച്ചുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഗൂഗിളിന്റെ ആന്‍ഡ്രോയ്്ഡ് വെയര്‍ ആണ് വെയറബിള്‍ ഡിവൈസുകളെ അടക്കിഭരിക്കാന്‍ പോകുന്നത്. വാച്ചില്‍ നോക്കി നിങ്ങള്‍ക്കു വേണ്ടത് ഇന്റര്‍നെറ്റില്‍ നിന്ന് സെര്‍ച് ചെയ്യാം. ഒരു വിരല്‍ സ്പര്‍ശം പോലുമില്ലാതെ. അതായത് സംസാരം കൊണ്ട് നിയന്ത്രിക്കാം എന്നര്‍ഥം. അതിനു പുറമെ സാധാരണ സ്മാര്‍ട്‌വാച്ചുകളുടെ എല്ലാ ഫീച്ചറുകളും ഉണ്ട്താനും.

 

#2

അടുത്ത വര്‍ഷം നിങ്ങളുടെ സ്വീകരണമുറികളില്‍ എത്താന്‍ പോകുന്ന ഒന്നാണ് ആന്‍ഡ്രോയ്ഡ് ടി.വി. സെറ്റ്‌ടോപ് ബോക്‌സ്, സ്മാര്‍ട് ടി.വി, ഗെയിമിംഗ് കണ്‍സോള്‍ എന്നിവയിലൂടെ ടെലിവിഷന്‍ സ്‌ക്രീനില്‍ ആന്‍ഡ്രോയ്ഡ് ടി.വി ലഭ്യമാക്കാം.

 

#3

സ്വീകരണ മുറികളില്‍ മാത്രമല്ല, കാറിലും ഗൂഗിളിന്റെ സാങ്കേതിക വിദ്യ അനുഭവിച്ചറിയാം. അതായത് നിങ്ങളുടെ കാറും സ്മാര്‍ട്‌ഫോണുമായി ആന്‍ഡ്രോയ്ഡ ഓട്ടോയിലൂടെ കണക്റ്റ് ചെയ്യാം. ഡ്രൈവ് ചെയ്യുന്ന സമയത്ത് വോയ്‌സ് കമാന്റിലൂടെ കോളുകള്‍ സ്വീകരിക്കുക, എസ്.എം.എസ് അയയ്ക്കുക തുടങ്ങിയവ ആന്‍ഡ്രോയ്ഡ് ഓട്ടോയിലൂടെ സാധ്യമാവും. മാപിന്റെ സഹായത്തോടെയുള്ള നാവിഗേഷനും ഉണ്ടാവും.

 

#4

ശരീരത്തിന്റെ ആരോഗ്യപരമായ കാര്യങ്ങളില്‍ തല്‍പരരായിട്ടുള്ളവര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഗൂഗിള്‍ ഫിറ്റ് എന്ന ഹെല്‍ത് സോഫ്റ്റ്‌വെയര്‍. നിങ്ങളുടെ ആരോഗ്യം സംബന്ധിച്ച് എല്ലാ വിവരങ്ങളും വിവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ലഭ്യമാക്കുകയും അവ വിശകലനം ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും ഈ പ്ലാറ്റ്‌ഫോം.

 

#5

കുറഞ്ഞ വിലയില്‍ സാങ്കേതിക മേന്മയുള്ള സ്മാര്‍ട്‌ഫോണ്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി ഗൂഗിള്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ആന്‍ഡ്രോയ്ഡ് വണ്‍. വിവിധ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളുമായി സഹകരിച്ചാണ ഗൂഗിള്‍ ഇത് നടപ്പിലാക്കുന്നത്. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ തന്നെയാണ് നല്‍കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot