56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയും; അറിയാം ഈ അടിപൊളി എയർടെൽ പ്ലാനിനെക്കുറിച്ച്

|

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററാണ് ഭാരതി എയർടെൽ. ഇടത്തരം ( മീഡിയം ടേം ) പ്ലാനുകൾ തിരയുന്ന തങ്ങളുടെ ഉപയോക്താക്കൾക്കായി നിരവധി ഓപ്ഷനുകളാണ് കമ്പനി ഓഫർ ചെയ്യുന്നത്. മീഡിയം ടേം പ്ലാൻ എന്ന് പറയുമ്പോൾ യൂസേഴ്സിന്റെ മനസിൽ ആദ്യം വരുക 90 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ആയിരിക്കും. എന്നാൽ ഇതിലും വാലിഡിറ്റി കുറഞ്ഞ ഇടത്തരം പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നുണ്ട്. 56 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനുകളാണിവ.

 

വാലിഡിറ്റി

56 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ ഷോർട്ട് ടേം പ്ലാനുകളുടെയോ പൂർണമായും മീഡിയം ടേം പ്ലാനുകളുടെയോ പട്ടികയിൽ പെടുത്താൻ കഴിയില്ല. അതേ സമയം തന്നെ ഈ പ്ലാനുകൾ ഒരു ഷോർട്ട് ടേം പ്ലാനിനേക്കാളും ( 30 ദിവസമോ അതിൽ കുറവോ വാലിഡിറ്റി നൽകുന്നവ ) അൽപ്പം കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു. മാത്രമല്ല 90 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനുകളെക്കാളും ലാഭകരവുമാണ്. അതിനാൽ തന്നെ അൽപ്പം ടൈറ്റ് ബജറ്റ് ഉള്ള യൂസേഴ്സിന് 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ മികച്ച ഓപ്ഷനാണ്.

ബിഎസ്എൻഎല്ലിന്റെ 400 രൂപ മുതൽ 700 രൂപ വരെ വിലയുള്ള കിടിലൻ പ്ലാനുകൾബിഎസ്എൻഎല്ലിന്റെ 400 രൂപ മുതൽ 700 രൂപ വരെ വിലയുള്ള കിടിലൻ പ്ലാനുകൾ

എയർടെൽ

56 ദിവസം വാലിഡിറ്റി നൽകുന്ന മികച്ച എയർടെൽ പ്ലാനുകളിൽ ഒന്നിനെക്കുറിച്ചാണ് ഈ ലേഖനത്തിൽ നാം ചർച്ച ചെയ്യുന്നത്. 56 ദിവസം സാധുതയുള്ള, 500 രൂപയിൽ താഴെ വില വരുന്ന എയർടെൽ പ്ലാൻ ആണിത്. സാധാരണ ഗതിയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾക്കൊപ്പം മതിയായ ഡാറ്റയും ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഈ പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കും. 56 ദിവസം വാലിഡിറ്റി നൽകുന്ന, 500 രൂപയിൽ താഴെയുള്ള എയർടെൽ പ്ലാനിനേക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയുമുള്ള മികച്ച എയർടെൽ പ്രീപെയ്ഡ് പ്ലാൻ
 

56 ദിവസം വാലിഡിറ്റിയും 500 രൂപയിൽ താഴെ വിലയുമുള്ള മികച്ച എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ ഓഫർ ചെയ്യുന്ന 479 രൂപയുടെ ( നികുതി ഉൾപ്പെടെ ) പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും കമ്പനി ഈ പ്ലാനിന് ഒപ്പം നൽകുന്നുണ്ട്. പ്രതിദിനം 100 സൌജന്യ എസ്എംഎസുകളും 479 രൂപ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നു.

എയർടെലും ജിയോയും നൽകുന്ന 'ഓൾ-ഇൻ-വൺ' ബ്രോഡ്‌ബാൻഡ് പ്ലാനുകൾഎയർടെലും ജിയോയും നൽകുന്ന 'ഓൾ-ഇൻ-വൺ' ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

പ്രീപെയ്ഡ്

എന്നാൽ എയർടെലിന്റെ 479 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളുടെ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. മുകളിൽ സൂചിപ്പിച്ചത് പോലെ, ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. മൂന്ന് മാസത്തേക്ക് യാതൊരു ചെലവുമില്ലാതെ അപ്പോളോ 24 | 7 സർക്കിൾ, ഫാസ്ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോ ട്യൂൺസ്, വിങ്ക് മ്യൂസിക്കിലേക്കുള്ള സൗജന്യ ആക്സസ് എന്നീ ആനുകൂല്യങ്ങളാണ് എയർടെൽ താങ്ക്സ് ബെനിഫിറ്റായി യൂസേഴ്സിന് ലഭിക്കുന്നത്.

എയർടെൽ താങ്ക്സ്

എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിന്, ഉപയോക്താക്കൾ അവരുടെ ഡിവൈസിൽ എയർടെൽ താങ്ക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുകയും അവരുടെ രജിസ്റ്റർ ചെയ്ത ഭാരതി എയർടെൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുകയും വേണം. ഇത് തീർച്ചയായും 500 രൂപയിൽ താഴെയുള്ള ഭാരതി എയർടെല്ലിന്റെ ശ്രദ്ധേയമായ ഒരു പ്രീപെയ്ഡ് പ്ലാനാണ്. അധിക ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ഇതൊരു മികച്ച ഓഫറാക്കി മാറ്റുന്നു.

എയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നുഎയർടെൽ തങ്ങളുടെ ഉപയോക്താക്കൾക്ക് സൌജന്യമായി 1 ജിബി ഡാറ്റ നൽകുന്നു

300 രൂപയിൽ താഴെ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

300 രൂപയിൽ താഴെ വിലയുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

 • 155 രൂപ നിരക്കിലാണ് എയർടെലിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ വരുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസുകളും സഹിതം മൊത്തം 1 ജിബി ഡാറ്റയാണ് 155 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. 24 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്.
  • ടെലിക്കോം ഭീമൻ 179 രൂപ പ്രൈസ് ടാഗിൽ മറ്റൊരു ഷോർട്ട് ടേം പാക്കും തങ്ങളു‌ടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസുകളും സഹിതം മൊത്തം 2 ജിബി ഡാറ്റയാണ് യൂസേഴ്സിന് ലഭിക്കുന്നത്.
  • ഡാറ്റ പ്ലാൻ
   • 300 രൂപയിൽ താഴെ വിലയുള്ള എയ‍‍‍ർടെലിന്റെ ഏറ്റവും വിലകുറഞ്ഞ പ്രതിദിന ഡാറ്റ പ്ലാൻ 209 രൂപ പ്രൈസ് ടാഗിൽ വരുന്നു. 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റയാണ് ഈ പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യത്തിന് ഒപ്പം പ്രതിദിനം 100 എസ്എംഎസുകളും എയ‍ർ‌ട‌െൽ ഓഫ‍ർ ചെയ്യുന്നു.
    • 239 രൂപ വില വരുന്ന പ്ലാനും ഉപയോക്താക്കൾക്ക് എല്ലാ ദിവസവും 1 ജിബി ഡാറ്റ ഓഫ‍ർ ചെയ്യുന്നു. 24 ദിവസമാണ് വാലിഡിറ്റി കാലയളവ്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാൻ വഴി ലഭിക്കും.
    • ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 148 രൂപയുടെ എയർടെൽ വൌച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംഒടിടി ആനുകൂല്യങ്ങൾ നൽകുന്ന 148 രൂപയുടെ എയർടെൽ വൌച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

     പ്രീപെയ്ഡ് പ്ലാൻ ഓഫർ
     • എയർടെൽ 265 രൂപയ്ക്ക് മറ്റൊരു പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റ തന്നെയാണ് ഈ പ്ലാനും നൽകുന്നത്. ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും യൂസേഴ്സിന് ലഭിക്കും.
      • 296 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് ഒപ്പം എയർടെൽ ഉപയോക്താക്കൾക്ക് 25 ജിബി ഡാറ്റയാണ് കമ്പനി ഓഫ‍ർ ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും യൂസേഴ്സിന് ലഭിക്കുന്നു. പാക്കിന്റെ വാലിഡിറ്റി 1 മാസമാണ്.
       • 299 രൂപ വിലയുള്ള പ്രീപെയ്‍ഡ് പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ ഓഫ‍ർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും യൂസേഴ്സിന് ലഭിക്കുന്നു. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

Best Mobiles in India

English summary
Airtel offers a number of options for its customers looking for medium term plans. When it comes to medium term plans, the first thing that comes to the mind of the users are the prepaid plans which are valid for 90 days. But Airtel offers even lower valid mid-range plans. These are plans that are valid for 56 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X