5G Plans: 5ജിയിങ്ങെത്താറായി; പാലം കടക്കുമ്പോൾ കൂരായണ പാടുമോ കമ്പനികൾ?

|

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ രാജ്യത്ത് 5ജി സ്പെക്ട്രം ലേലം നടക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ അപ്രതീക്ഷിത കടന്ന് വരവോടെ കൂടുതൽ ഗ്ലാമർ ലഭിച്ച 5ജി ലേലത്തിന്റ നാല് റൌണ്ടുകൾ പൂർത്തിയാകുകയും ചെയ്തു. ലേലത്തിന്റെ അഞ്ചാം റൌണ്ടിന് ബുധനാഴ്ച തുടക്കമാകും. ലേലവും ലേലത്തെക്കുറിച്ചുള്ള ചർച്ചകളും കൊടുമ്പിരിക്കൊള്ളുമ്പോഴും സാധാരണക്കാർ ചിന്തിക്കുന്നത് 5ജി സേവനങ്ങൾക്ക് കമ്പനികൾ ഈടാക്കാൻ സാധ്യതയുള്ള നിരക്കുകളെക്കുറിച്ചാണ് (5G Plans).

 

4.3 ലക്ഷം കോടി

4.3 ലക്ഷം കോടി അടിസ്ഥാന വിലയുള്ള സ്പെക്ട്രം ബാൻഡുകൾക്കായാണ് കമ്പനികൾ ലേലം വിളിക്കുന്നത്. കൌണ്ടർ പോയിന്റ് ഡാറ്റ പ്രകാരം ഓരോ മെഗാ ഹെർട്സിനും 317 കോടി എന്ന നിലയിലാണ് കമ്പനികൾക്ക് ചിലവ് വരുന്നത്. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇത് വളരെ ഉയർന്ന തുകയാണെന്ന് ടെലിക്കോം കമ്പനികൾ പരാതി പറഞ്ഞ് കൊണ്ടുമിരിക്കുന്നു.

BSNL Plans: ഈ ബിഎസ്എൻഎൽ പ്ലാൻ ഇനി ആറിടത്ത് മാത്രം, കേരളത്തെയും തഴഞ്ഞോ?BSNL Plans: ഈ ബിഎസ്എൻഎൽ പ്ലാൻ ഇനി ആറിടത്ത് മാത്രം, കേരളത്തെയും തഴഞ്ഞോ?

എയർവേവുകൾ

ലേലത്തിന്റെ പുരോഗതി അനുസരിച്ചായിരിക്കും 5ജി പ്ലാനുകളുടെ വിലയടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ആകുക. എയർവേവുകൾ 'വിറ്റഴിക്കുന്നത്' വരെ ലേലം തുടരാനും സാധ്യതയുണ്ട്. ലേലം അവസാനിച്ച ശേഷം 5ജി റോൾ ഔട്ട് ആരംഭിക്കുന്ന സമയത്ത് എതൊക്കെ കമ്പനികൾ എതൊക്കെ വിധത്തിലുള്ള 5ജി പ്ലാനുകൾ ഓഫർ ചെയ്യുമെന്ന കാര്യത്തിൽ വ്യക്തത വരും. ഇത് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട മറ്റ് ചില വസ്തുതകൾ കൂടിയുണ്ട്.

ഓഗസ്റ്റ്
 

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ 5ജി റോൾ ഔട്ട് എന്നത് കേന്ദ്ര സർക്കാർ ഏറെ ആഗ്രഹിച്ചിരുന്ന കാര്യമാണ്. ലേലത്തിന്റെ ആദ്യ ഘട്ടം പോലും ഇത്രയും വൈകിയ സ്ഥിതിയ്ക്ക് ഇനി അതൊരു സ്വപ്നം മാത്രമായി അവശേഷിക്കാനാണ് സാധ്യത. ലേലം അവസാനിച്ചാലും 5ജി ശൃംഖല യാഥാർഥ്യമാക്കാൻ കമ്പനികൾക്ക് എന്തായാലും സമയം ആവശ്യമാണ് താനും.

Jio 5G: മെട്രോ സ്റ്റേഷനിൽ കണ്ണഞ്ചിപ്പിക്കുന്ന 5ജി ഡൌൺലോഡ് വേഗം; നമ്മ മെട്രോയുമായി കൈകോർത്ത് ജിയോJio 5G: മെട്രോ സ്റ്റേഷനിൽ കണ്ണഞ്ചിപ്പിക്കുന്ന 5ജി ഡൌൺലോഡ് വേഗം; നമ്മ മെട്രോയുമായി കൈകോർത്ത് ജിയോ

5ജി റോൾ ഔട്ട്

അതിനാൽ തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ള 5ജി റോൾ ഔട്ട് സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലോ അതിന് ശേഷമോ പ്രതീക്ഷിച്ചാൽ മതി. 5ജി സേവനങ്ങളുടെ നിരക്ക് പരിഗണിക്കുമ്പോൾ വില കൂടുമെന്നും കുറയുമെന്നുമുള്ള അഭിപ്രായങ്ങൾ കാണാൻ കഴിയും. ഇതിന് കാരണമായ ചില വസ്തുതകൾ നോക്കാം.

ടെലിക്കോം

ടെലിക്കോം രംഗത്തെ വിദഗ്ധർ 5ജി പ്ലാനുകളുടെ നിരക്കുകൾ 4ജി പ്ലാനുകളെ അപേക്ഷിച്ച് 10 മുതൽ 12 ശതമാനം വരെ കൂടുതലായിരിക്കുമെന്ന് പ്രവചിക്കുന്നു. അടുത്തിടെ 4ജി പ്ലാനുകളുടെ താരിഫ് എല്ലാ കമ്പനികളും ഉയർത്തിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് 5ജി സേവനങ്ങൾക്ക് ഉയർന്ന നിരക്കുകൾ അടിച്ചേൽപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം ഉയർത്തുക എന്ന് ലക്ഷ്യമിട്ടാണ് കമ്പനികൾ 4ജി പ്ലാനുകളുടെ വില ഉയർത്തിയത്.

കമ്പനികൾ

5ജി സ്പെക്ട്രത്തിന് കമ്പനികൾ ചിലവഴിക്കേണ്ട കോടികൾ, നെറ്റ്വർക്കിന്റെ സജ്ജീകരണത്തിനും പാലനത്തിനും ആവശ്യമായി വരുന്ന കോടികൾ ഇവയെല്ലാം 5ജി പ്ലാനുകളുടെ വിലയെ സ്വാധീനിക്കും. എന്തായാലും തങ്ങൾക്ക് വരുന്ന അധിക ചിലവുകൾ സഹിച്ച്, സേവനങ്ങൾ നൽകാൻ ടെലിക്കോം കമ്പനികൾ തയ്യാറാകില്ലെന്ന് ഉറപ്പാണ്. അതിനാൽ തന്നെ ഈ " അധിക ഭാരം" വില കൂടിയ പ്ലാനുകളിലൂടെ യൂസേഴ്സിന്റെ മുകളിൽ അടിച്ചേൽപ്പിക്കുമെന്നാണ് ഒരു വിലയിരുത്തൽ.

3ജി

3ജിയിൽ നിന്നും 4ജിയിലേക്ക് ഇന്ത്യക്കാരുടെ ഡാറ്റ എക്സ്പീരിയൻസ് മാറിയ പോലെയൊന്ന് 5ജിയുടെ കാര്യത്തിൽ സംഭവിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ. പറഞ്ഞ് വരുന്നത് മാസങ്ങളോളം സൌജന്യ ഡാറ്റയും സേവനങ്ങളും നൽകിയിരുന്ന ആ ജിയോ വസന്തത്തെക്കുറിച്ചാണ്. അത്തരം ഒരു നീക്കം ജിയോയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് നേരത്തെ പറഞ്ഞത് പോലെ "സ്വപ്നം" കാണാവുന്നതാണ്.

VI Plans: ദേ വീണ്ടും ഒടിടി; വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾVI Plans: ദേ വീണ്ടും ഒടിടി; വിഐ ഓഫർ ചെയ്യുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ

എആർപിയു

സ്വപ്നം അവിടെ നിൽക്കട്ടെ, എആർപിയു വർധിപ്പിച്ചതുമായി ചേർത്ത് വച്ച് വിലയിരുത്തിയാൽ 5ജിയുടെ വിലയും ഉയരാനാണ് സാധ്യത. നെറ്റ്വർക്കുകളിലും സ്പെക്ട്രത്തിലും നിക്ഷേപം നടത്താൻ, 5ജി സേവനങ്ങളുടെ വിന്യാസത്തിന് എന്നൊക്കെയുള്ള ന്യായീകരണങ്ങളും കമ്പനികൾ നൽകിയേക്കാം. 5ജി സേവനങ്ങൾക്ക് തുടക്കത്തിൽ എങ്കിലും ഉയർന്ന താരിഫ് നൽകേണ്ടി വരുമെന്ന വിലയിരുത്തലുകളെ പിന്തുണയ്ക്കുന്ന വാദങ്ങളാണ് ഇവ. വില കുറയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും നോക്കാം.

5ജി വിപ്ലവം

ജിയോയിൽ നിന്നൊരു 5ജി വിപ്ലവം എന്ന "സ്വപ്നം" ആവർത്തിക്കുന്നില്ല. 5ജി സേവനങ്ങൾക്ക് വലിയ നിരക്കുകൾ കമ്പനികൾ ഈടാക്കില്ലെന്ന അഭിപ്രായവും ശക്തമാണ്. ഇനി ആദ്യ ഘട്ടങ്ങളിൽ നിരക്ക് കൂടുതൽ ആണെങ്കിലും കൂടുതൽ യൂസേഴ്സിനെ ആകർഷിക്കാൻ പിന്നീട് " വില കുറയ്ക്കാൻ " കമ്പനികൾ തയ്യാറാകുമെന്നും പറയപ്പെടുന്നു. മറ്റൊരു സ്വപ്നമെന്നാണ് വ്യക്തിപരമായ അഭിപ്രായം!

4ജി, 5ജി നിരക്കുകൾ

രാജ്യത്ത് 4ജി, 5ജി നിരക്കുകൾ തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകില്ലെന്ന് എയർടെൽ സിടിഒ രൺദീപ് സെക്കോൻ നേരത്തെ പറഞ്ഞിരുന്നു. മറ്റ് ചില രാജ്യങ്ങളിൽ 5ജി സേവനങ്ങൾ 4ജി സേവനങ്ങളെ അപേക്ഷിച്ച് വലിയ നിരക്ക് വ്യത്യാസമില്ലാതെ തന്നെ നൽകുന്നതാണ് സെക്കോൻ ഇതിന് ചൂണ്ടിക്കാണിച്ച ഉദാഹരണം. ഈ നിലപാട് എയർടെലെങ്കിലും തുടരുമോയെന്നാണ് അറിയേണ്ടത്.

2022

2022 അവസാനത്തോടെ രാജ്യത്തെ 25 നഗരങ്ങളിൽ 5ജി കണക്റ്റിവിറ്റി ലഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്ന 5ജി നെറ്റ്വർക്കിന് ഈടാക്കുന്ന നിരക്ക് ആഗോള വിപണികളിലെ നിരക്കുകളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Jio Plans: ഒരിക്കൽ ചെയ്താൽ, ഒരു വർഷം തിരിഞ്ഞ് നോക്കേണ്ട; അറിയാം ഈ അടിപൊളി ജിയോ പ്ലാനിനെക്കുറിച്ച്Jio Plans: ഒരിക്കൽ ചെയ്താൽ, ഒരു വർഷം തിരിഞ്ഞ് നോക്കേണ്ട; അറിയാം ഈ അടിപൊളി ജിയോ പ്ലാനിനെക്കുറിച്ച്

ടെലിക്കോം കമ്പനി

ടെലിക്കോം കമ്പനികൾ തമ്മിൽ 'കടുത്ത മത്സരം' നടക്കുന്ന കാലമായതിനാൽ കുറഞ്ഞ നിരക്കിൽ സേവനം നൽകാൻ കമ്പനികൾ ശ്രദ്ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ ഏആർപിയു വരുമാനം കൂട്ടാൻ, 4ജി താരിഫുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ കമ്പനികൾ തമ്മിൽ വല്ലാത്ത ഒത്തൊരുമ ഉണ്ടായിരുന്നുവെന്നതും ഓർക്കേണ്ടതുണ്ട്. ഈ വർഷം അവസാനത്തോടെ 5ജി സേവനങ്ങൾ പൂർണ തോതിൽ പ്രതീക്ഷിക്കാം എന്നത് മാത്രമാണ് ഇപ്പോൾ പറയാൻ കഴിയുന്നത്. മറ്റ് കാര്യങ്ങൾ വഴിയെ നോക്കാം.

Best Mobiles in India

English summary
Companies are bidding for spectrum bands with a base price of Rs 4.3 lakh crore. According to Counterpoint data, companies pay 317 crore per megahertz. Telecom companies have been complaining that this is too high compared to many other countries.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X