Just In
- 41 min ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 2 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 2 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 4 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- Finance
10 ലക്ഷം സമ്പാദിക്കാന്‍ ദിവസം കരുതേണ്ടത് വെറും 150 രൂപ! നിക്ഷേപിക്കാനുള്ള വഴി എല്‍ഐസിയില്‍
- News
പോലീസിന് നേരെ വടിവാള്‍ വീശി പ്രതികള്‍, ഇന്‍ഫോപാര്‍ക്ക് പോലീസ് വെടിയുതിര്‍ത്തു
- Sports
IND vs NZ: ഒരു ടി20 ഓവറില്‍ 25 റണ്‍സിലധികം വഴങ്ങി, നാണക്കേടില്‍ മുന്നിലാര്? പട്ടിക
- Movies
'ചേട്ടനെ അവർ പൊന്നുപോലെ നോക്കുന്നു'; ടി.പി മാധവനെ സന്ദർശിച്ച് ടിനി ടോം, സഹജീവി സ്നേഹത്തെ പുകഴ്ത്തി ആരാധകർ!
- Automobiles
എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്‍: മാസം മുഴുവന്‍ കഷ്ടപ്പെടും
5G Auction: സ്പെക്ട്രം ലേലത്തിന് ശേഷം 4ജി മൊബൈൽ സ്പീഡ് കൂടുമോ കുറയുമോ?
5ജി സ്പെക്ട്രം ലേലം തന്നെയാണ് ഇന്ന് ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏറ്റവും ചൂടേറിയ ചർച്ച വിഷയം. അഞ്ച് ദിവസത്തെ ലേലം പൂർത്തിയായപ്പോൾ 30 റൌണ്ടുകളിലായി 1,49,966 കോടി രൂപയാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ ചിലവഴിച്ചിരിക്കുന്നത്. 5ജി സ്പെക്ട്രം ഓക്ഷൻ ആവേശകരമായി മുന്നേറുമ്പോൾ എല്ലാ യൂസേഴ്സിന്റെയും മനസിൽ നിരവധി ചോദ്യങ്ങൾ നിരവധിയാണ് (5G Auction).

5ജി ഫൈനൽ റോൾ ഔട്ട് എന്നായിരിക്കും? 5ജി പ്ലാനുകളുടെ നിരക്കുകൾ എങ്ങനെയായിരിക്കും? ഏതൊക്കെ 5ജി സ്മാർട്ട്ഫോണുകൾ ആയിരിക്കും കൂടുതൽ മികച്ച എക്സ്പീരിയൻസ് നൽകുക? ചോദ്യങ്ങളും സംശയങ്ങളും ഒരുപാടുണ്ട്. സ്പെക്ട്രം ലേലത്തിന് ശേഷം 4ജി സർവീസ് എങ്ങനെയായിരിക്കും എന്നൊരു സംശയവും എല്ലാവർക്കും ഉണ്ടാകും. ലേലത്തിന് ശേഷം 4ജി മൊബൈൽ സ്പീഡ് കൂടാൻ സാധ്യതയുണ്ടോ? കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

4ജി സ്പീഡ് കൂടുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതിൽ ഒന്ന് ലേലത്തിൽ നിന്ന് കരസ്ഥമാക്കിയ സ്പെക്ട്രം കമ്പനികൾ എങ്ങനെയെല്ലാം ചിലവഴിക്കുമെന്നതാണ്. 700 മെഗാഹെർട്സ് ബാൻഡിനായി ടെലിക്കോം കമ്പനികൾ ധാരാളം പണം ചിലവഴിച്ചത് ഈ സ്പെക്ട്രം ലേലത്തിന്റെ സവിശേഷതകളിൽ ഒന്നാണ്.

മികച്ച കവറേജ് നൽകുന്നതിന് പ്രാഥമികമായി ഉപയോഗിക്കുന്ന ഒരു സ്പെക്ട്രം ബാൻഡാണ് 700 മെഗാഹെർട്സ് ബാൻഡ്. ഈ ബാൻഡ് കമ്പനികൾ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചാൽ 4ജി ടെലിക്കോം സർവീസുകൾ കൂടുതൽ മെച്ചപ്പെട്ട കവറേജോടെ നൽകാൻ സാധിക്കും. അധിക സ്പെക്ട്രം ബാൻഡുകളെക്കുറിച്ചും അവയുടെ ഗുണങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

അധിക സ്പെക്ട്രം ശേഷി
ജനപ്പെരുപ്പവും മൊബൈൽ പെനട്രേഷനും വളരെ കൂടുതൽ ഉള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ഡാറ്റ എക്സ്പീരിയൻസിൽ പോരായ്മകളും ഉണ്ടാകാറുണ്ട്. അധിക എയർവേവുകൾ ഈ പോരായ്മകൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധിക എയർവേവുകൾ കൂടുതൽ ശേഷിയേറിയ ടെലിക്കോം സേവനങ്ങൾ നൽകാൻ ടെലിക്കോം കമ്പനികളെ സഹായിക്കും.

നെറ്റ്വർക്കിൽ തിരക്ക് കൂടിയാലും സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഈ അധിക എയർവേവുകൾ ഉപകരിക്കും. നേരത്തെ പറഞ്ഞത് പോലെ രാജ്യത്തെ ജനസാന്ദ്രതയുള്ള മേഖലകളിൽ ഓരോ സെക്കൻഡിലും മില്ല്യൺ കണക്കിന് യൂസേഴ്സാണ് മൊബൈൽ നെറ്റ്വർക്കുകൾ ആക്സസ് ചെയ്യുന്നത്. അത്രയധികം വലിയ ടെലിക്കോം വിപണിയാണ് ഇന്ത്യയിലേത്.

അതിനാൽ തന്നെ നെറ്റ്വർക്ക് തിരക്ക് രാജ്യത്ത് സാധാരണമാണ് താനും. തിരക്കേറിയ സമയങ്ങളിൽ കണക്ഷൻ സ്പീഡ് കുറയുന്നതിൽ നാം പലപ്പോഴും സർവീസ് പ്രൊവൈഡറെ ശപിക്കാറില്ലേ? ടെലിക്കോം കമ്പനികളുടെ കയ്യിൽ ഉള്ള സ്പെക്ട്രം അതിന്റെ പരമാവധി ശേഷിയിൽ എത്തുന്നതാണ് ഇതിന് കാരണം. അധിക സ്പെക്ട്രം ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.

നിലവിലെ ലേലത്തിൽ നിന്ന് ലഭിക്കുന്ന അധിക സ്‌പെക്‌ട്രം ഓരോ ടെലിക്കോം കമ്പനികളും എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. യൂസർ എക്സ്പീരിയൻസിൽ കാതലായ മാറ്റം കൊണ്ട് വരാൻ കമ്പനികൾക്ക് കഴിയുക തന്നെ വേണം. എന്നാൽ ഇത് എത്ര വേഗം സംഭവിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കൂടാതെ ടെലിക്കോം കമ്പനികൾ 4ജി എയർവേവ്സിൽ നിക്ഷേപിക്കുക മാത്രമല്ല ചെയ്യുന്നത്. 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുക എന്നതാണ് കമ്പനികളുടെ ലക്ഷ്യം.

2022ലെ 5ജി സ്പെക്ട്രം ലേലത്തിൽ എല്ലാ സ്വകാര്യ കമ്പനികളും മികച്ച രീതിയിൽ പങ്കെടുക്കുന്നുണ്ട്. 5 ദിവസത്തെ ലേലത്തിനിടെ 1.5 ലക്ഷം കോടി രൂപയാണ് കമ്പനികൾ ചിലവഴിച്ചിരിക്കുന്നത്. 5ജി സ്പെക്ട്രത്തിലും 4ജി സേവനങ്ങൾക്ക് ആവശ്യമായ സ്പെക്ട്രത്തിലും കമ്പനികൾ പണം നിക്ഷേപിച്ചിട്ടുണ്ട്. 5ജി സേവനങ്ങൾ ആദ്യം അവതരിപ്പിക്കുകയെന്നത് മാത്രമല്ല 4ജി സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയെന്നതും കമ്പനികളുടെ ലക്ഷ്യമാണ്.

5ജി സേവനങ്ങൾ ലോഞ്ച് ചെയ്താലും എല്ലാ യൂസേഴ്സും ഉടൻ തന്നെ 5ജി സർവീസ് സബ്സ്ക്രൈബ് ചെയ്യാൻ പോകുന്നില്ല. ഇതിനാൽ തന്നെ 4ജി സ്പെക്ട്രത്തിലും നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചറിലും കമ്പനികൾക്ക് കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട്. പണം തിരിച്ച് പിടിക്കാമെന്ന ബോധ്യത്തോടെ തന്നെയാണ് സ്പെക്ട്രം ലേലത്തിൽ കമ്പനികൾ നിക്ഷേപം നടത്തുന്നത്.

സ്പെക്ട്രം ലേലത്തിൽ കമ്പനികൾ നിക്ഷേപം നടത്തുന്നത് വലിയ വരുമാന സാധ്യത മുന്നിൽ കണ്ട് തന്നെയാണ്. ടെലിക്കോം കമ്പനികൾ എങ്ങനെയാണ് 5ജി സെക്ടറിൽ നിന്നും വരുമാനം കണ്ടെത്തുകയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. സേവന ദാതാക്കൾ ഏത് രീതിയിൽ 5ജി പ്ലാനുകൾ അവതരിപ്പിക്കുമെന്നതും ഇപ്പോൾ വ്യക്തമല്ല. 4ജി സേവനങ്ങളിലൂടെ കമ്പനികൾ ഇപ്പോൾ തന്നെ വലിയ രീതിയിൽ ലാഭമുണ്ടാക്കുന്നുണ്ടെന്നും ഓർക്കണം. 5ജി പ്ലാനുകളെക്കുറിച്ച് രണ്ട് രീതിയിൽ ഉള്ള അഭിപ്രായങ്ങളാണ് നിലവിൽ കേൾക്കാനുള്ളത്. 5ജി പ്ലാനുകൾ ഏകദേശം 4ജി പ്ലാനുകൾക്ക് സമാനമായ നിരക്കിൽ വിപണിയിൽ എത്തുമെന്നതാണ് ഒരു കൂട്ടർ പറയുന്നത്. എന്നാൽ 5ജി പ്ലാനുകൾക്ക് 4ജി പ്ലാനുകളെ അപേക്ഷിച്ച് വില കൂടുതലായിരിക്കുമെന്നും നിരീക്ഷണങ്ങൾ ഉണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470