4G യുഗം കഴിയുന്നു, ഇനി 5G — അറിയേണ്ടതെല്ലാം

|

അതിവേഗത്തിനൊപ്പം കൂടുതല്‍ സ്മാര്‍ട്ടായ ലോകമാണ് അഞ്ചാം തലമുറ മൊബൈല്‍ സാങ്കേതിക വിദ്യയായ 5ജി സമ്മാനിക്കുന്നത്. അടുത്ത വര്‍ഷം ലോകത്തെ വിവിധ ഭാഗങ്ങളിലായി 5ജി എത്തും.

 
4G യുഗം കഴിയുന്നു, ഇനി 5G — അറിയേണ്ടതെല്ലാം

4ജി LTE നിലവാരത്തെ പിന്തുടര്‍ന്ന് വരുന്ന പുതു തലമുറ വയര്‍ലെസ് ടെക്‌നോളജിയാണ് 5ജി. സ്മാര്‍ട്ട്‌ഫോണുകള്‍ക്കുമപ്പുറമുളള ഉപകരണങ്ങളിലേക്ക് പ്രയോഗിക്കാന്‍ സാധിക്കുന്ന ടെക്‌നോളജിയാണ് 5ജി. 2ജി, 3ജി, 4ജി എന്നിവ മൊബൈല്‍ റേഡിയോ ഫ്രീക്വന്‍സിയെ അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍, 5ജി ഇവയെല്ലാം ചേര്‍ന്ന സംവിധാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുളളതാണ്. റേഡിയോ ഫ്രീക്വന്‍സികള്‍ അടിസ്ഥാനമാക്കിയുളള വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റങ്ങളും ഉപകരണങ്ങളുമാണ് മൊബൈല്‍ റേഡിയോ എന്നു വിശേഷിപ്പിക്കുന്നത്. ഈ സംവിധാനം അനുസരിച്ച് രണ്ട് അറ്റങ്ങളിലും ചലിച്ചു കൊണ്ട് ആശയവിനിമയം നടത്താന്‍ സാധിക്കും.

2020-ഓടെ ഇന്ത്യയില്‍ 5ജി സേവനം ലഭ്യമാകുമെന്നാണ് കരുതുന്നത്. അതിനുളള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ടെലികോം കമ്പനികളായ എയര്‍ടെല്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് ജിയോ തുടങ്ങിയവര്‍ അവരുടെ ശ്യംഖലകളില്‍ 5ജി സേവനം ലഭ്യമാക്കാനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. 4ജി ശ്യംഖലയുമായി സഹകരിച്ചായിരിക്കും 5ജി സേവനം ലഭ്യമാക്കുക.

4ജിയേക്കാളും 10 മടങ്ങ് വേഗത 5ജിയ്ക്ക്

4ജിയേക്കാളും 10 മടങ്ങ് വേഗത 5ജിയ്ക്ക്

ഓരോ തലമുറയുടേയും ഏറ്റവും ശ്രദ്ധേയമായ മാറ്റം എന്നു പറയുന്നത് ഇന്റര്‍നെറ്റിന്റെ ഉയര്‍ന്ന വേഗതയാണ്. 4ജിയേക്കാളും പത്ത് മടങ്ങ് വേഗതയാണ് 5ജിയ്ക്ക് ലഭിക്കുന്നത്.

5ജി ഇവയുമായി താരതമ്യം ചെയ്യാം

5ജി ഇവയുമായി താരതമ്യം ചെയ്യാം

5ജി: 10,000Mbps

4ജി LTE: 1,000 Mbps

3ജി: 3.1 Mbps

 ആദ്യം 5ജി ആര്‍ക്ക് , എപ്പോള്‍?

ആദ്യം 5ജി ആര്‍ക്ക് , എപ്പോള്‍?

2019 ആദ്യ പകുതിയില്‍: യുഎസിലെ ഏറ്റവും മികച്ച ടെലികോം കമ്പനികളായ AT&T, വെറൈസണ്‍, സ്പ്രിന്റ് ആന്റ് ടി-മൊബൈല്‍ എന്നിവയ്ക്ക് 2019 മാര്‍ച്ച് ആദ്യം 5ജി ലഭ്യമാകും.

2019 അവസാനം: ജപ്പാനില്‍ 5ജി സേവനം ആരംഭിക്കും.

2020: ചൈനയിലും മറ്റു പടിഞ്ഞാറന്‍ നഗരങ്ങളിലും 5ജി ആരംഭിക്കും. ഇന്ത്യാ ഗവണ്‍മെന്റ് ആദ്യ ഘട്ടത്തിലെ 5ജി പ്രോജക്ടുകള്‍ തുടങ്ങും.

2020: ഇന്ത്യയില്‍ പൂര്‍ണ്ണമായും 5ജി എത്തുമെന്നു പ്രതീക്ഷിക്കുന്നു.

5ജി വര്‍ദ്ധിപ്പക്കുന്ന ടെക്‌നോളജികള്‍
 

5ജി വര്‍ദ്ധിപ്പക്കുന്ന ടെക്‌നോളജികള്‍

5ജി കാലഘട്ടത്തില്‍ ദശലക്ഷക്കണക്കിന് ഉപകരണങ്ങള്‍ നിരന്തരമായി ഡേറ്റ ശേഖരിക്കുകയും പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്യും. വീട്ടിലെ ഓരോ ഉപകരണങ്ങളിലേക്കും 5ജി ഫോണ്‍ ബന്ധിപ്പിക്കാന്‍ കഴിയും, അതായത് ഫ്രിഡ്ജ് മുതല്‍ സെക്യൂരിറ്റി സിസ്റ്റം വരെ. അതു പോലെ സ്മാര്‍ട്ട് നഗരങ്ങളും സ്വയംഭരണ കാറുകളും യാഥാര്‍ത്ഥ്യമാക്കാന്‍ സാധ്യത ഏറെയാണ്.

ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍

ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍

വണ്‍പ്ലസ്, വാവെയ്, ഷവോമി എന്നീ മൂന്നു കമ്പനികളും ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാനുളള ഓട്ടത്തിലാണ്.

 

 

അമേരിക്കയില്‍ ലോകത്തിലെ ആദ്യത്തെ വാണിജ്യ ബിസിനസ് 5ജി സേവനം ആരംഭിച്ചു

അമേരിക്കയില്‍ ലോകത്തിലെ ആദ്യത്തെ വാണിജ്യ ബിസിനസ് 5ജി സേവനം ആരംഭിച്ചു

അമേരിക്കയിലെ വെറൈസണ്‍ ലോകത്തിലെ ആദ്യത്തെ 5ജി നെറ്റ്‌വര്‍ക്ക് ഹ്യൂസ്റ്റണ്‍, ഇന്ത്യന്യാപലിസ്, ലോസ് ആഞ്ചലിസ്, സാക്രമെന്റോ എന്നിവയില്‍ അവതരിപ്പിച്ചു. വെറൈസോണ്‍ 5ജി ഹോം നെറ്റ്‌വര്‍ക്ക് 5ജി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നു. 5ജി ഹോം ഉപയോക്താക്കള്‍ക്ക് ആദ്യത്തെ മൂന്നു മാസത്തേക്ക് സൗജന്യമായി യൂട്യൂബ് ടിവി, ഫ്രീ ആപ്പിള്‍ ടിവി 4K, അല്ലെങ്കില്‍ ഗൂഗിള്‍ ്‌ക്രോംകാസ്റ്റ് അള്‍ട്രാ ഉപകരണവും ലഭിക്കും.

റെഡ്മി നോട്ട് 6പ്രോ, ഹോണര്‍ 8 എക്‌സ്, റിയല്‍മി 2 പ്രോ... മികച്ചതേത് ?റെഡ്മി നോട്ട് 6പ്രോ, ഹോണര്‍ 8 എക്‌സ്, റിയല്‍മി 2 പ്രോ... മികച്ചതേത് ?

Best Mobiles in India

Read more about:
English summary
What do you know about 5G?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X