5G യോ? അതെന്താണെന്ന് ഇനി ചോദിക്കരുത്

|

രാജ്യത്ത് 5ജി സേവനങ്ങളുടെ റോൾഔട്ട് എന്നുണ്ടാവുമെന്ന ആകാംക്ഷ തുടരുകയാണ്. 1.5 ലക്ഷം കോടി രൂപ സർക്കാർ ഖജനാവിലേക്കെത്തുന്ന 5ജി സ്പെക്ട്രം ലേലത്തിന് ശേഷം എന്നെത്തും 5G സർവീസുകൾ എന്ന ചോദ്യം കൂടുതൽ ഉയർന്ന് കേട്ടിരുന്നു. ദിവസങ്ങൾക്കകം അത് സംഭവിക്കാമെന്നാണ് പുറത്ത് വരുന്ന എല്ലാ റിപ്പോർട്ടുകളും നൽകുന്ന സൂചന. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികളാണ് ലേലത്തിൽ പങ്കെടുത്തതും സ്പെക്ട്രം സ്വന്തമാക്കിയതും.

 

5ജി

5ജി, 5ജി എന്നിങ്ങനെ പറയാമെന്നല്ലാതെ എന്താണ് 5ജിയെന്ന് കൃത്യമായി അറിയാവുന്ന എത്ര പേർ നമ്മുക്കിടയിൽ ഉണ്ട്. അതിവേഗ മൊബൈൽ ഡാറ്റ സർവീസ് എന്നാവും പലരുടെയും ഉത്തരം. എന്നാൽ ഇത് മാത്രമാണോ 5ജി? എന്താണ് 5ജിയെന്നും 5ജി റോൾഔട്ട് നിലവിലുള്ള ആശയവിനിമയ സംവിധാനങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്നും അറിയാൻ തുടർന്ന് വായിക്കുക.

5ജി സാങ്കേതികവിദ്യ

5ജി സാങ്കേതികവിദ്യ

1ജി, 2ജി, 3ജി, 4ജി, 5ജി എന്നിവയെല്ലാം ലഭ്യമാകുന്ന മൊബൈൽ നെറ്റ്വർക്കിന്റെ നിലവാരമാണ് സൂചിപ്പിക്കുന്നത്. 4ജിയ്ക്ക് ശേഷം സജ്ജീകരിക്കപ്പെടുന്ന " അഞ്ചാം തലമുറ " മൊബൈൽ നെറ്റ്വർക്കാണ് 5ജി. അന്താരാഷ്ട്ര തലത്തിൽ തന്നെ നിലവിൽ ലഭ്യമായ ഏറ്റവും ഉയർന്ന സർവീസ് നിലവാരമാണ് 5ജി. എന്തിനേയും ഏതിനേയും കണക്റ്റ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് 5ജി സാങ്കേതികവിദ്യയും അനുബന്ധ നെറ്റ്വർക്കുകളും ഡിസൈൻ ചെയ്തിരിക്കുന്നത്.

മെഷീനുകൾ
 

മെഷീനുകൾ, ഒബ്ജക്റ്റുകൾ, ഗാഡ്ജെറ്റുകൾ മറ്റ് ഡിവൈസുകൾ എന്നിവയെല്ലാം ഇത്തരത്തിൽ 5ജി നെറ്റ്വർക്കുകളിലൂടെ കണക്റ്റ് ചെയ്യാൻ സാധിക്കും. സെക്കൻഡിൽ 20 ഗിഗാബൈറ്റ്സ് വരെ ഇന്റർനെറ്റ് സ്പീഡ് നൽകാൻ 5ജിയുടെ ഉയർന്ന ബാൻഡ് സ്പെക്ട്രത്തിന് ശേഷിയുണ്ട്. 4ജി നെറ്റ്വർക്ക് ട്വീക്ക് ചെയ്താൽ പോലും പരമാവധി വേഗം 1 ജിബിപിഎസിന് അപ്പുറം പോകില്ലെന്ന് മനസിലാക്കിയിരിക്കണം.

Vodafone Idea നൽകുന്ന ഏറ്റവും മികച്ച ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾVodafone Idea നൽകുന്ന ഏറ്റവും മികച്ച ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ഫോൺ

ഫോൺ ഉപയോഗം കൂടുതൽ മികച്ചതാക്കുന്നതിന് അപ്പുറമുള്ള യൂസ് കേസുകളും 5ജിയ്ക്ക് ഉണ്ട്. എആർ, വിആർ തുടങ്ങിയ മേഖലകളുടെ സാർവത്രികമായ ഉപയോഗം, വാഹനങ്ങൾ, ആരോഗ്യ രംഗം എന്നിവയുടെ ഓട്ടോമേഷൻ, ഐഒടി ഡിവൈസുകളുടെ ഫലപ്രദമായ ഉപയോഗം എന്നിവയ്ക്കെല്ലാം 5ജി സഹായിക്കും. മൊബൈൽ നെറ്റ്വർക്ക് എക്കോസിസ്റ്റത്തിന്റെ സാധ്യതകൾ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് കൊണ്ട് പോകാൻ 5ജി സാങ്കേതികവിദ്യയ്ക്ക് കഴിയും.

വ്യാവസായിക രംഗം

വ്യാവസായിക രംഗം അടക്കം മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും 5ജി സാങ്കേതികവിദ്യ മാറ്റങ്ങൾ കൊണ്ട് വരും. കൂടുതൽ സുരക്ഷിതമായ ഗതാഗത രംഗം, റിമോട്ട് ഹെൽത്ത് കെയർ, പ്രിസിഷൻ അഗ്രികൾച്ചർ, ഡിജിറ്റലൈസ്ഡ് ലോജിസ്റ്റിക്സ് എന്നിവയ്ക്കൊപ്പം ഇനിയും കണ്ട് പിടിക്കപ്പെട്ടിട്ടില്ലാത്ത സേവനങ്ങൾക്കും സർവീസുകൾക്കും എല്ലാം 5ജി കരുത്ത് നൽകും.

5ജി വയർലെസ് സാങ്കേതികവിദ്യ

5ജി വയർലെസ് സാങ്കേതികവിദ്യ ഏറ്റവും കുറഞ്ഞ ലേറ്റൻസിയും കൂടുതൽ നെറ്റ്വർക്ക് കപ്പാസിറ്റിയും ഉറപ്പ് തരുന്നു. അത് പോലെ തന്നെ മികച്ച യൂസർ എക്സ്പീരിയൻസും വിശ്വാസ്യതയും എല്ലാം 5ജി സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ്. ലോ, മിഡ്, ഹൈ ഫ്രീക്വൻസി ബാൻഡുകളിലാണ് 5ജി സ്പെക്ട്രം പ്രവർത്തിക്കുന്നത്. ലോ ബാൻഡ് സ്പെക്ട്രത്തിൽ 100 എംബിപിഎസ് പരമാവധി വേഗം ലഭിക്കും.

മിഡ് ബാൻഡ് സ്പെക്ട്രം

മിഡ് ബാൻഡ് സ്പെക്ട്രം കുറച്ച് കൂടി വേഗം നൽകുന്നുണ്ടെങ്കിലും സിഗ്നൽ പെനട്രേഷൻ കവറേജ് എന്നിവയിൽ പോരായ്മകൾ ഉണ്ട്. ഹൈ ബാൻഡ് സ്പെക്ട്രമാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്പീഡ് നൽകുന്നത്. എന്നാൽ സിഗ്നൽ പെനട്രേഷന്റെയും കവറേജിന്റെയും കാര്യത്തിൽ ഹൈബാൻഡ് സ്പെക്ട്രം ഏറ്റവും പിന്നോക്കമാണ്.

കിടിലൻ ഡാറ്റയും വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന BSNL റീചാർജ് പ്ലാനുകൾകിടിലൻ ഡാറ്റയും വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന BSNL റീചാർജ് പ്ലാനുകൾ

ഇന്റർനെറ്റ് ഓഫ് തിങ്സ്

ഇന്റർനെറ്റ് ഓഫ് തിങ്സ്, സ്മാർട്ട് ടെക്നോളജി എന്നിങ്ങനെയുള്ള അത്യാധുനിക 5ജി യൂസ് കേസുകൾക്കും ഏറ്റവും അനുയോജ്യമായ നെറ്റ്വർക്ക് സപ്പോർട്ടും ഹൈ ബാൻഡ് 5ജി സ്പെക്ട്രം നൽകുന്നു. എന്നാൽ മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങളുടെ വിന്യാസത്തിലൂടെ മാത്രമെ ഹൈ ബാൻഡ് സ്പെക്ട്രം സാർവത്രികമായി ഉപയോഗപ്പെടുത്താൻ കഴിയൂ.

5ജി ലോഞ്ച്

ഈ മാസം തന്നെ 5ജി ലോഞ്ച് ചെയ്താലും എല്ലാവർക്കും ഉടൻ തന്നെ 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് കരുതരുത്. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ടെലിക്കോം കമ്പനികൾ ആദ്യം 5ജി സേവനങ്ങൾ ലഭ്യമാക്കുക. പിന്നീട് അത് മറ്റ് സർക്കിളുകളിലേക്കും വ്യാപിപ്പിക്കും. ഈ വർഷാവസാനത്തോടെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെങ്കിലും 5ജി സേവനങ്ങൾ ലഭ്യമാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
All reports indicate that 5G will be launched in India within days. How many of us know exactly what 5G is other than saying 5G and 5G? Fast mobile data service is the answer for many. But is this the only 5G? Know what 5G is and how the 5G rollout will affect existing systems.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X