ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...

|

രാജ്യത്ത് 5ജി സർവീസുകൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ്. അതിവേഗ ഇന്റർനെറ്റും ഇത് വരെ കണ്ടിട്ടില്ലാത്ത ഡൌൺലോഡ് സ്പീഡും വ്യാവസായികം ആരോഗ്യം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും വൻ മാറ്റങ്ങൾ എന്ന് തുടങ്ങിയ പ്രതീക്ഷകളും പ്രഖ്യാപനവുമായിട്ടാണ് 5ജിയെത്തുന്നത്. 5ജി ലോഞ്ചിനെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവരുടെയും മനസിൽ നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉണ്ടാവും ഇവയ്ക്കുള്ള ഉത്തരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

5ജി മത്സരത്തിൽ എയർടെൽ ഒന്നാമൻ

5ജി മത്സരത്തിൽ എയർടെൽ ഒന്നാമൻ

രാജ്യത്തെ എട്ട് നഗരങ്ങളിൽ എയർടെൽ 5ജി സേവനങ്ങൾ ലോഞ്ച് ചെയ്ത് കഴിഞ്ഞു. 2023 മാർച്ചിനുള്ളിൽ രാജ്യത്തെ എല്ലാ നരങ്ങളിലും 5ജിയെത്തിക്കുമെന്നാണ് എയ‍‌‍ർടെൽ അവകാശപ്പെടുന്നത്. ദീപാവലിക്ക് റിലയൻസ് ജിയോയും 5ജി ലോഞ്ച് ചെയ്യും. ലോകത്തെ ഏറ്റവും നിരക്ക് കുറഞ്ഞ 5ജി സേവനം നൽകുമെന്നാണ് റിലയൻസ് ചെയ‍ർമാൻ മുകേഷ് അംബാനി പറയുന്നത്. ഉടൻ സേവനങ്ങൾ അവതരിപ്പിക്കുമെന്ന് വിഐയും പ്രഖ്യാപിച്ച് കഴിഞ്ഞു.

എയ‍ർടെൽ 5ജിയ്ക്കായി പുതിയ സിം കാ‍ർഡുകൾ ആവശ്യമില്ല

എയ‍ർടെൽ 5ജിയ്ക്കായി പുതിയ സിം കാ‍ർഡുകൾ ആവശ്യമില്ല

5ജി സേവനങ്ങൾ ആക്സസ് ചെയ്യാൻ എയ‍ർടെൽ യൂസേഴ്സ് പുതിയ സിം കാ‍ർഡ് വാങ്ങേണ്ടതില്ല. എയ‍ർട‌െൽ സിഇഒ ​ഗോപാൽ വിറ്റൽ പറയുന്നത് അനുസരിച്ച് നിങ്ങളുട‌െ എയ‍ടെൽ സിം കാ‍ർഡുകളിൽ ഇപ്പോൾ തന്നെ 5ജി സേവനങ്ങൾ ആക്റ്റിവേറ്റഡ് ആണ്. യൂസേഴ്സിന്റെ 5ജി ഫോണുകളിൽ എയർടെൽ സിം കാർഡുകൾ തടസങ്ങളില്ലാത്ത പെ‍ർഫോമൻസ് തരുമെന്നും അദ്ദേഹം പറഞ്ഞു.

''​​ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യൻ നിരത്തുവാഴും''; 100 5ജി ലാബുകൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി''​​ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യൻ നിരത്തുവാഴും''; 100 5ജി ലാബുകൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി

സിം കാർഡുകളെപ്പറ്റി ഒന്നും പറയാതെ ജിയോ
 

സിം കാർഡുകളെപ്പറ്റി ഒന്നും പറയാതെ ജിയോ

5ജി സേവനങ്ങൾ ആക്സസ് ചെയ്യാൻ പുതിയ സിം കാ‍ർഡ് ആവശ്യമുണ്ടോ? ഇല്ലയോ? ഇത്തരം കാര്യങ്ങളിലൊന്നും റിലയൻസ് ജിയോ ഇത് വരെയും നയം വ്യക്തമാക്കിയിട്ടില്ല. എയ‍‍ർടെലിന് സമാനമായി ജിയോ യൂസേഴ്സിനും പഴയ സിം കാ‍‍ർഡുകളിൽ 5ജി യൂസ് ചെയ്യാൻ കഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

5ജി സ്മാ‍ർട്ട്ഫോണുകൾ അനിവാര്യം

5ജി സ്മാ‍ർട്ട്ഫോണുകൾ അനിവാര്യം

5ജി നെറ്റ്വർക്ക് ആക്സസ് ചെയ്യാൻ 5ജി സ്മാ‍ർട്ട്ഫോണുകൾ ഉള്ള ഡിവൈസുകൾ വേണമെന്ന് പ്രത്യേകം പറയേണ്ടതില്ല. എത് 5ജി ഫോൺ വാങ്ങിയാലും അതിൽ ആവശ്യത്തിന് 5ജി ബാൻഡുകൾക്ക് സപ്പോ‍ർട്ട് ലഭിക്കുമെന്ന് ഉറപ്പാക്കുക. വരും ദിവസങ്ങളിൽ തന്നെ എയ‍ർടെൽ താങ്ക്സ് ആപ്പ് വഴി യൂസേഴ്സിന് തങ്ങളുടെ സ്ഥലങ്ങളിൽ 5ജി അവൈലിബിലിറ്റി പരിശോധിക്കാൻ കഴിയും.

എയ‍ർടെൽ 5ജിയെത്തുന്നത് എട്ട് ന​ഗരങ്ങളിൽ പക്ഷെ..?

എയ‍ർടെൽ 5ജിയെത്തുന്നത് എട്ട് ന​ഗരങ്ങളിൽ പക്ഷെ..?

ഡൽഹി, വാരാണസി, നാ​ഗ്പു‍‍ർ, ബെം​ഗലൂരു, ഹൈദരാബാദ്, മുംബൈ, ചെന്നൈ,സിലി​ഗുരി എന്നീ ന​ഗരങ്ങളിലാണ് എയ‍ർടെൽ 5ജി ലോഞ്ച് ചെയ്തിരിക്കുന്നത്. എന്നാൽ നിലവിൽ ഈ നരങ്ങളിൽ എല്ലായിടത്തും 5ജി ലഭിക്കില്ല. സെലക്റ്റ്ഡ് ആയിട്ടുള്ള മേഖലകളിൽ മാത്രമാണ് 5ജി സേവനങ്ങൾ ഇപ്പോൾ ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ഈ സാഹചര്യം മാറും.

ജിയോ 5ജി ദീപാവലിക്ക്, 5ജി ഫോണും ഉടൻ?

ജിയോ 5ജി ദീപാവലിക്ക്, 5ജി ഫോണും ഉടൻ?

റിലയൻസ് ജിയോ 5ജി സർവീസ് ദീപാവലിക്ക് പുറത്തിറക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ ന​ഗരങ്ങളിലാണ് കമ്പനി ആദ്യം സേവനം അവതരിപ്പിക്കുക. ദീപാവലി സമയത്ത് തന്നെ ജിയോ തങ്ങളുടെ 5ജി സ്മാ‍ർട്ട്ഫോണും ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിളുമായി സഹകരിച്ചാണ് ഫോൺ പുറത്തിറക്കുന്നത്.

5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ

4ജി നിരക്കിൽ 5ജിയുമായി എയർടെൽ, കുറഞ്ഞ നിരക്കെന്ന് ജിയോയും

4ജി നിരക്കിൽ 5ജിയുമായി എയർടെൽ, കുറഞ്ഞ നിരക്കെന്ന് ജിയോയും

താത്കാലികമായി 4ജി നിരക്കുകളിൽ തന്നെ 5ജിയും അവതരിപ്പിക്കുകയാണ് എയർടെൽ. കുറച്ച് നാളുകൾക്ക് അപ്പുറം താരിഫ് നിരക്കുകൾ പരിഷ്കരിച്ച് അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. അഫോഡബിൾ ആയിട്ടുള്ള നിരക്കുകളിൽ 5ജി സേവനം അവതരിപ്പിക്കുമെന്നാണ് ജിയോ പറയുന്നത്. ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ 5ജി സർവീസ് അവതരിപ്പിക്കുമെന്നാണ് മുകേഷ് അംബാനി പ്രഖ്യപിച്ചത്.

ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ

ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ

ഇന്ത്യൻ വിപണിയിൽ നിലവിൽ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നത് സാംസങ് ആണ്. സാംസങ് ഗാലക്സി എം13 സ്മാർട്ട്ഫോണിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. പ്രൈസ് സെഗ്മെന്റിൽ വരുന്ന ഏതൊരു ഡിവൈസിനെക്കാളും 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്നത് ഗാലക്സി എം13 സ്മാർട്ട്ഫോണിലാണ്.

ഐഫോൺ

ഐഫോൺ

2020ലും അതിന് ശേഷവും പുറത്തിറങ്ങിയ എല്ലാ ഐഫോണുകളിലും ( 12 സീരീസ് മുതൽ ) 5ജി സപ്പോർട്ട് ലഭ്യമാണ്. എന്നാൽ ഐഫോൺ എസ്ഇ ഫസ്റ്റ് ജനറേഷൻ, സെക്കൻഡ് ജനറേഷൻ മോഡലുകളിൽ 5ജി സപ്പോർട്ട് ലഭ്യമല്ല. അതേ സമയം തേർഡ് ജനറേഷനിൽ 5ജി സപ്പോർട്ട് ലഭ്യവുമാണ്.

Best Mobiles in India

English summary
5G is coming to India with high-speed internet, never-before-seen download speeds, and big changes in all areas of life, including industry and health. When talking about the 5G launch, there are many doubts and questions in everyone's mind.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X