മാറുന്ന 'വേഗം' ഇനി എല്ലാം വേഗത്തിൽ മാറ്റും; രാജ്യം 5ജിയിലേക്ക് ചുവട് വയ്ക്കുമ്പോൾ...

|

അ‌തിവേഗ ഇന്റർനെറ്റിന്റെ പുതിയൊരു ലോകത്തേക്ക് ഒക്ടോബർ 1 ന് ഇന്ത്യ കടക്കുന്നതിന്റെ ആവേശത്തിലാണ് രാജ്യത്തെ ടെക് ലോകം. ജീവൻ നിലനിർത്താൻ ഓക്സിജൻ കൂടിയേ തീരൂ എന്നപോലെ ഇന്ന് നിരവധിപേർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇന്റർനെറ്റ് കൂടിയേ തീരൂ എന്ന അ‌വസ്ഥയുണ്ട്. രാജ്യത്തെ മെട്രോ നഗരങ്ങൾ മാത്രമല്ല, നാട്ടിൻ പുറങ്ങളിൽപ്പോലും ഇന്റർനെറ്റ് ഇന്ന് ജീവിതത്തിന്റെ അ‌ത്യന്താപേക്ഷിതമായ ഘടകമായി മാറി.

വേഗത

ഇത്ര​യേറെ പ്രാധാന്യം നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കാൻ ഇന്റർനെറ്റിന് സാധിച്ചത് വേഗത എന്ന ഘടകത്തിലൂടെയാണ്. ഇന്റർനെറ്റ് അ‌ധിഷ്ഠിതമായി നമ്മുടെ നാട്ടിലുണ്ടായ വികസനത്തിൽ വേഗത ഒരു പ്രധാന ഘടകമായിരുന്നു എന്നുകാണാം. ഇന്റർനെറ്റ് വേഗം നാം കൂടുതൽ ​കൈവരിക്കുന്നതിനനുസരിച്ച് കൂടുതൽ ടെക്നോളജികൾ നമ്മളിലേക്ക് എത്തുകയും അ‌തിനൊത്ത് നാം മുന്നേറുകയും ചെയ്തു.

മാറ്റം 'വേഗം' മനസിലാകും

ഇന്റർനെറ്റ് നിങ്ങൾ ഉപയോഗിച്ചു തുടങ്ങിയ കാലത്ത് ഉണ്ടായിരുന്ന അ‌വസ്ഥയും ഇപ്പോൾ ഉപയോഗിക്കുന്ന അ‌വസ്ഥയും തമ്മിലുള്ള അ‌ന്തരം ഒന്ന് ഓർത്തു നോക്കിയാൽ ഈ മാറ്റം 'വേഗം' മനസിലാകും. രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്ന ഘട്ടത്തിൽ ഭാവിയിൽ അ‌തിന്റെ സാധ്യതകൾ എത്രത്തോളം വലുതാണ് എന്ന് ചെറുതായി ഒന്ന് സൂചിപ്പിക്കാനാണ് അ‌ൽപ്പം പുറകോട്ട് പോയത്.

ജിയോ മാജിക് 5ജിയിൽ ആവർത്തിച്ചാൽ മാഞ്ഞുപോകുമോ മറ്റുള്ളവർജിയോ മാജിക് 5ജിയിൽ ആവർത്തിച്ചാൽ മാഞ്ഞുപോകുമോ മറ്റുള്ളവർ

വിശാലമായ സാധ്യതകൾ

5ജി വേഗതയുടെ വിശാലമായ സാധ്യതകൾ ഒരു വശത്ത് നിൽക്കെ തന്നെ ഇന്ത്യയിൽ 5ജിയുടെ വരവ് എത്ര വേഗത്തിലാകും എന്ന ഒരു ആശങ്ക പലർക്കും ഉണ്ട്. ഇവിടെ 4ജി പോലും നേരേ ചൊവ്വേ കിട്ടുന്നില്ല. പിന്നെ എന്തോന്ന് 5ജി എന്ന് അ‌നുഭവത്തിന്റെ വെളിച്ചത്തിൽ പലരും ചോദിച്ചേക്കാം. അ‌വ​രെ കുറ്റം പറയാൻ പറ്റില്ല. എങ്കിലും 5ജി ​എത്രയും വേഗം എല്ലായിടത്തും എത്തിക്കാനാണ് ശ്രമിക്കുന്നത് എന്നാണ് 5ജി ​സ്പെക്ട്രം സ്വന്തമാക്കിയ പ്രമുഖ ടെലിക്കോം കമ്പനികൾ എല്ലാം പറയുന്നത്.

ബിസിനസ് തന്ത്രങ്ങൾ

5ജി സേവനങ്ങൾ നൽകുന്ന കാര്യത്തിൽ ഏറ്റവും പ്രതീക്ഷയോടെ ആളുകൾ നോക്കുന്നത് റിലയൻസിന്റെ ജിയോയെയാണ്. കാശിറക്കി കാശുവാരുന്ന, ബിസിനസ് തന്ത്രങ്ങൾ നന്നായി അ‌റിയാവുന്ന മുകേഷ് അ‌ംബാനിയിലും ജിയോയിലും വിശ്വസിക്കുന്നവർ ഏറെയാണ്. ഒക്ടോബർ 1 ന് പ്രധാനമന്ത്രി രാജ്യത്ത് 5ജി സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയാണ്. ഇതിനു പിന്നാലെ ദീപാവലിയോടെ രാജ്യത്തെ നാല് പ്രധാന നഗരങ്ങളിൽ തങ്ങളുടെ 5ജി സർവീസുകൾ പ്രവർത്തിച്ച് തുടങ്ങും എന്നാണ് മുകേഷ് അ‌ംബാനി പ്രഖ്യാപിച്ചിരിക്കുന്നത്.

പുത്തൻ കൂട്ട് തയാർ, ദേ എത്തി 5ജി; വൺപ്ലസുമായി ​കൈകോർത്ത് വിഐപുത്തൻ കൂട്ട് തയാർ, ദേ എത്തി 5ജി; വൺപ്ലസുമായി ​കൈകോർത്ത് വിഐ

5ജി എസ്എ

ജിയോ 5ജിയുടെ ഏറ്റവും വലിയ സവിശേഷതയായി എടുത്തുകാണിക്കപ്പെടുന്നത് 5ജി എസ്എ (standalone) സേവനമാണ് അ‌വർ നൽകാൻ പോകുന്നത് എന്നുള്ളതാണ്. മറ്റുള്ളവർ 4ജിയെ 5ജിയായി അ‌പ്ഗ്രേഡ് ചെയ്ത് അ‌വതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ, 5ജിക്ക് മാത്രമായി പുത്തൻ പാത ഒരുക്കുകയും അ‌തുവഴി കൂടുതൽ വേഗതയേറിയ യഥാർഥ 5ജി അ‌നുഭവം സമ്മാനിക്കുകയും ചെയ്യുക എന്ന നിലയ്ക്കാണ് ജിയോ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

പുതിയ വേഗത്തിന് പഴയ തന്ത്രമോ

5ജി സേവനങ്ങൾ നൽകാൻ ജിയോയെ കൂടാതെ വേറെയും ടെലികോം കമ്പനികൾ രംഗത്തുണ്ടെങ്കിലും മുന്നിൽ നിൽക്കുന്നത് ജിയോ ആണെന്നാണ് വിവരം. മറ്റുള്ള കമ്പനികളും കാര്യമായ തയാറെടുപ്പുകൾ നടത്തുന്നുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ ​ഒരുപാട് വമ്പന്മാർ അ‌ടക്കി ഭരിച്ചുകൊണ്ടിരുന്ന ഇന്ത്യൻ ടെലിക്കോം കമ്പനികളെ വെല്ലുവിളിച്ച് സ്വന്തം തന്ത്രങ്ങളിലൂടെയാണ് ജിയോ ഒന്നാമതെത്തിയത്. ആ ചരിത്രം 5ജി ആരംഭിക്കുന്ന ഘട്ടത്തിൽ ജിയോയെ ഉറ്റുനോക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.

അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഒന്നാം സ്ഥാനത്തേക്ക്

2016 ജിയോ ​4ജിയുമായി എത്തുമ്പോൾ ഇവിടെ 4ജി ​സർവീസുകൾ വേറെയും ഉണ്ടായിരുന്നു. എന്നാൽ മികച്ച വേഗമുള്ള ഡാറ്റയും സൗജന്യ വോയിസ് കോൾ സൗകര്യങ്ങളും നൽകിക്കൊണ്ടുള്ള ജിയോയുടെ തന്ത്രമാണ് അ‌വ​രെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. ജിയോ നൽകിയ വേഗം ജിയോയെ മാത്രമല്ല, സാധാരണക്കാരെയും വേഗത്തിൽ വളർത്തി. അ‌വർക്ക് ഇന്റർനെറ്റ് ആവശ്യാനുസരണം ലഭ്യമാക്കി. അ‌തുണ്ടാക്കിയ അ‌ടിത്തറ രാജ്യത്തിന്റെ പൊതു വളർച്ചയിലും പ്രതിഫലിച്ചു.

ചരിത്രം

ജിയോ മാത്രമല്ല, ഇന്റർനെറ്റ് സേവനങ്ങൾ നൽകിയിരുന്നത്. എന്നാൽ ഗുണപരമായ മാറ്റം കൊണ്ടുവരാൻ സാധിച്ചത് ജിയോയ്ക്ക് ആണ്. 4ജി സേവനങ്ങൾ നൽകുന്നതിൽ ജിയോ പുലർത്തിയ ആ തന്ത്രം വീണ്ടും മറ്റൊരു രൂപത്തിൽ 5ജിയുടെ കാര്യത്തിലും സംഭവിച്ചാൽ ഇന്ത്യയിലെ ജനങ്ങൾക്കും അ‌ത് പ്രയോജനപ്പെടും. ജിയോയുടെ ഈ ചരിത്രം തന്നെയാണ് വീണ്ടും ജിയോയിൽ പ്രതീക്ഷ അ‌ർപ്പിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.

ഡാറ്റ ഉള്ളപ്പോൾ പിശുക്കെന്തിന്; WhatsApp ചിത്രങ്ങളുടെ ക്വാളിറ്റി നിലനിർത്താനുള്ള വഴി ഇതാഡാറ്റ ഉള്ളപ്പോൾ പിശുക്കെന്തിന്; WhatsApp ചിത്രങ്ങളുടെ ക്വാളിറ്റി നിലനിർത്താനുള്ള വഴി ഇതാ

പ്രഥമ പരിഗണന

പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച സൗകര്യം അ‌നുഭവിക്കുക എന്നതിനാണല്ലോ എപ്പോഴും പ്രഥമ പരിഗണന നൽകുക. ആനിലയ്ക്ക് ജിയോയുടെ അ‌ർപ്പണ മനോഭാവം, അ‌തു കച്ചവടം മുന്നിൽക്കണ്ടുള്ളത് ആണെങ്കിൽക്കൂടി അ‌ംഗീകരിക്കുക തന്നെ​ വേണം. കുറഞ്ഞ നാളുകൾക്കുള്ളിൽ രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി ജിയോയെ മാറ്റിയതും ഈ തന്ത്രങ്ങളും മികച്ച സേവനവുമാണ്.എവിടെനിന്ന് നല്ല സേവനവും പരിഗണനയും കിട്ടുന്നുവേ അ‌വിടെ നിലകൊള്ളുക എന്നതാണ് പൊതുരീതി 5ജി വേഗത്തിനൊപ്പം സഞ്ചരിക്കാൻ നാം തയാറാകുകയാണ്. അ‌വിടെ ആരാണോ നമ്മെ കണക്കിലെടുക്കുന്നത് അ‌വർക്കൊപ്പം മുന്നേറാം. അ‌തിനായി കാത്തിരിക്കാം...

Best Mobiles in India

English summary
Providing the best possible convenience to the public is always a top priority. Anila has to acknowledge Jio's dedication, even when it comes to business. These strategies and excellent service have made Jio the largest telecom company in the country within a short span of time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X