എയർടെലോ? ജിയോയോ? ആര് തരും കുറഞ്ഞ നിരക്കിൽ 5G

|

5ജി ലോഞ്ച് അടുത്തതോടെ രാജ്യത്തെ എല്ലാ മൊബൈൽ യൂസേഴ്സിന്റെ മനസിലുമുള്ള ചോദ്യങ്ങളിൽ ഒന്നായിരിക്കും 5ജി പ്ലാനുകളുടെ നിരക്ക് എന്തായിരിക്കുമെന്നത്. കൃത്യമായി പ്രവചിക്കാൻ കഴിയുന്ന കാര്യമല്ല. എങ്കിലും കഴിഞ്ഞ ആറ് വർഷത്തെ ചരിത്രം നോക്കിയാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ 5ജി പ്ലാനുകൾ നൽകുന്നത് റിലയൻസ് ജിയോ തന്നെയായിരിക്കാനാണ് സാധ്യത. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ജിയോ

ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനത്തിന് ( ARPU ) വളരെ പ്രാധാന്യം നൽകുന്ന കമ്പനിയാണ് എയർടെൽ. നിലവിൽ ഏറ്റവും ഉയർന്ന ARPU നിരക്കും എയർടെലിന് സ്വന്തമാണ്. ഏറ്റവും കൂടുതൽ യൂസേഴ്സുള്ള, രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ പോലും ARPU നിരക്കുകളിൽ പിന്നോട്ടാണ്. പ്ലാനുകളുടെ നിരക്ക് എയർടെലിനെ അപേക്ഷിച്ച് കുറവാണെന്നതാണ് ജിയോയുടെ ARPU നിരക്ക് കുറയാൻ കാരണം.

Thallumala OTT: ഇനി മൊത്തം 'അടിമയം'; തല്ലുമാലയിലെ പൊടി പാറിയ അടി കാണാൻ കിടിലൻ OTT ഓഫറുകൾThallumala OTT: ഇനി മൊത്തം 'അടിമയം'; തല്ലുമാലയിലെ പൊടി പാറിയ അടി കാണാൻ കിടിലൻ OTT ഓഫറുകൾ

5ജി

നേരത്തെ പറഞ്ഞത് പോലെ നിലവിൽ 5ജി പ്ലാനുകളെക്കുറിച്ച് വലിയ വ്യക്തത ഒന്നുമില്ല. നേരത്തെ രണ്ട് തരത്തിലുള്ള വിലയിരുത്തലുകൾ ഇത് സംബന്ധിച്ച് പുറത്ത് വന്നിരുന്നു. 5ജി പ്ലാനുകൾക്ക് 4ജി പ്ലാനുകളെ അപേക്ഷിച്ച് വലിയ വില നൽകേണ്ടി വരുമെന്നും ഇല്ലെന്നുമായിരുന്നു വിലയിരുത്തലുകൾ. അതേസമയം 4ജി, 5ജി പ്ലാനുകൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകില്ലെന്നാണ് എയർടെൽ സിടിഒ ( ചീഫ് ടെക്നോളജി ഓഫീസർ ) പോലെയുള്ളവർ നൽകുന്ന സൂചന. എന്നാൽ ഓരോ കമ്പനികളും ഏതൊക്കെ രീതിയിൽ ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ഓഫർ ചെയ്യുമെന്നത് കാത്തിരുന്ന് കാണാം.

ഇന്ത്യയിൽ അതിവേഗ 5ജി വ്യാപനം

ഇന്ത്യയിൽ അതിവേഗ 5ജി വ്യാപനം

രാജ്യത്ത് അതിവേഗ 5ജി വ്യാപനമാണ് പ്രതീക്ഷിക്കുന്നത്. ഓപ്പൺ സിഗ്നൽ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 5ജി അപ്ടേക്ക് വളരെയെളുപ്പം മുന്നോട്ട് പോകാനാണ് സാധ്യത. ഇപ്പോൾ തന്നെ രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന സ്മാർട്ട്ഫോണുകളിൽ 9.7 ശതമാനവും 5ജി ഡിവൈസുകളാണ്. ടെലിക്കോം കമ്പനികൾ 5ജി നെറ്റ്വർക്ക് വിന്യാസം പൂർത്തിയാക്കുന്നതോടെ ഈ കണക്ക് ഇനിയും ഉയരും.

റീചാർജ് ചെയ്താൽ 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ; കിടിലൻ ഓഫറുമായി ജിയോറീചാർജ് ചെയ്താൽ 10 ലക്ഷം വരെയുള്ള സമ്മാനങ്ങൾ; കിടിലൻ ഓഫറുമായി ജിയോ

ടെലിക്കോം കമ്പനികൾ

ഈ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ ടെലിക്കോം കമ്പനികൾ ശ്രദ്ധാപൂർവം മുന്നോട്ട് പോകേണ്ടതുണ്ട്. 5ജി ഡിവൈസുകൾ ഉണ്ടെങ്കിൽ തന്നെയും ആളുകൾ 5ജി സർവീസുകൾ ഓപ്റ്റ് ചെയ്യണമെന്ന് യാതൊരു നിർബന്ധവും ഇല്ല. ഈ പ്രതിസന്ധി മറികടക്കാൻ കമ്പനികൾ യൂസേഴ്സിനെ 5ജി സേവനങ്ങളിലേക്ക് ആകർഷിക്കേണ്ടതുണ്ട്. ഇതിനായി ഓഫറുകളും ആനുകൂല്യങ്ങളുമൊക്കെ നൽകേണ്ടിയും വരും.

5ജി സർവീസ്

5ജി താരിഫുകളുടെ നിരക്ക് ഉയർന്ന് നിൽക്കുകയാണെങ്കിൽ മിക്ക യൂസേഴ്സും 5ജി സേവനങ്ങൾ സെലക്റ്റ് ചെയ്യില്ല എന്നതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ 5ജി സർവീസ് സെലക്റ്റ് ചെയ്യാൻ യൂസേഴ്സിനെ പ്രേരിപ്പിക്കുന്നതിന് ടെലിക്കോം കമ്പനികൾ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്.

Jio Plans: ആറാം വാർഷികത്തിൽ അടിപൊളി ഓഫറുമായി ജിയോ അറിയേണ്ടതെല്ലാംJio Plans: ആറാം വാർഷികത്തിൽ അടിപൊളി ഓഫറുമായി ജിയോ അറിയേണ്ടതെല്ലാം

5ജി എല്ലാവർക്കും ആവശ്യമാണോ?

5ജി എല്ലാവർക്കും ആവശ്യമാണോ?

5ജി എല്ലാവർക്കും ആവശ്യമുണ്ടോ എന്നൊരു ചോദ്യത്തിനും ഈ സമയത്ത് പ്രസക്തിയുണ്ട്. ആദ്യം തന്നെ പറയാം ഇതൊരു വ്യക്തിപരമായ ചോയ്സ് ആണ്. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമുള്ളത്ര യൂസേജ് നമ്മുക്കുണ്ടോ എന്നാണ് ആദ്യം ആലോചിക്കേണ്ടത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും. അവർക്ക് 5ജി അത്രയ്ക്ക് ആവശ്യമല്ല എന്ന് തന്നെയാണ് വ്യക്തിപരമായ അഭിപ്രായം.

കമ്പനി

വലിയ കമ്പനികൾ, ക്ലൌഡ് ഗെയിമിങ്, ഫിക്സഡ് വയർലെസ് ആക്സസ് തുടങ്ങിയവയാണ് പ്രധാനമായും 5ജിയുടെ യൂസ് കേസുകൾ. 5ജി റോൾ ഔട്ടിനെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ മാർക്കറ്റിങ് തന്ത്രങ്ങളിൽ ഒന്നായും വിലയിരുത്താം. പ്ലാൻ നിരക്കുകളുടെ കാര്യം വരുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വിഒഎൻആർ സേവനങ്ങൾ നൽകാൻ ശേഷിയുള്ള ഏക ടെലിക്കോം കമ്പനി ജിയോ മാത്രമായിരിക്കും.

ഹോട്ട്സ്റ്റാറിലെന്തും കാണാം സൌജന്യമായി; അടിപൊളി ഓഫറുമായി ജിയോഹോട്ട്സ്റ്റാറിലെന്തും കാണാം സൌജന്യമായി; അടിപൊളി ഓഫറുമായി ജിയോ

റിലയൻസ് ജിയോ

റിലയൻസ് ജിയോ 5ജി സ്റ്റാൻഡ് എലോൺ (SA) നെറ്റ്വർക്കാണ് വിന്യസിക്കുന്നത്. എയർടെൽ നോൺ സ്റ്റാൻഡ് എലോൺ (NSA) നെറ്റ്വർക്കാണ് 5ജി സേവനങ്ങൾ നൽകാനായി വിന്യസിക്കുന്നത്. വോൾട്ടിയിൽ തന്നെ ഉറച്ച് നിന്ന് കൊണ്ടാണ് എയർടെൽ 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നത്. വിഒഎൻആറും വോൾട്ടിയും തമ്മിലുള്ള വ്യത്യാസങ്ങൾ ഇത് ഉപയോഗിച്ച ശേഷമാണ് മനസിലാക്കാൻ കഴിയുക.

Best Mobiles in India

English summary
With the 5G launch approaching, one of the questions on the minds of all mobile users in the country is what will be the rates for 5G plans. Not at all predictable. However, if we look at the history of the last six years, Reliance Jio is likely to be the one offering the cheapest 5G plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X