Home
News

പിന്തിരിപ്പൻ നയങ്ങളും ചുവപ്പ്നാടകളുമില്ല..; പുതിയ ഇന്ത്യയുടെ 5G മുന്നേറ്റത്തിൽ അ‌മ്പരന്ന് ലോകം

മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഏറെ വൈകിയിട്ടും ഇന്ത്യയിലെ 5ജി അവതരണവും തുടർനടപടികളും ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയാണ് മുന്നോട്ട് പോകുന്നത്. മുമ്പിലുള്ള ടാ‍‍ർ​ഗറ്റുകൾ അതിവേ​ഗം മറികടക്കുന്ന സ്വകാര്യ കമ്പനികളും എല്ലാ ചുവപ്പ് നാട‌കളും ഇല്ലാതെയാക്കുന്ന സ‍ർക്കാ‍ർ നയങ്ങളും 5ജി വ്യാപനം റെക്കോ‍‍ർഡ് വേ​ഗത്തിലാക്കുന്നു.

ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ 5ജി റോൾ ഔട്ട് നടന്നതിന് ശേഷം ഏറെ വൈകിയാണ് നമ്മുടെ രാജ്യത്ത് 5ജിയെത്തിയത്. സ്പെക്ട്രം വില സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ മുതൽ ചുവപ്പ് നാട മനോഭാവം മാറാത്ത ഉദ്യേഗസ്ഥർ വരെ 5ജി റോൾ ഔട്ട് വൈകാൻ കാരണമായിട്ടുണ്ട്.പ്രതിസന്ധികളെല്ലാം മറികടന്ന് 2022 ഒക്ടോബർ ആദ്യം 5ജി റോൾ ഔട്ടിന് തുടക്കമായി. എയർടെലാണ് ഇന്ത്യയിലാദ്യം 5ജി അവതരിപ്പിച്ചത്. ഇപ്പോൾ നാനൂറിൽ അധികം നഗരങ്ങളും ടൌണുകളും 5ജി ശൃംഖലയിൽ കണ്ണികളായിട്ടുണ്ട്.

പുതിയ ഇന്ത്യയുടെ 5G മുന്നേറ്റത്തിൽ അ‌മ്പരന്ന് ലോകം

നൂറിൽ നൂറ്റമ്പത് മാർക്ക് നേടി ടെലിക്കോം കമ്പനികൾ : രാജ്യത്തെ അതിവേഗ 5ജി വ്യാപനത്തിന് ഒന്നാമതായി നന്ദി പറയേണ്ടത് എയർടെലിനോടും ജിയോയോടുമാണ്. സർക്കാർ മുന്നോട്ട് വച്ച ലക്ഷ്യങ്ങൾ വൻ മാർജിനിൽ മറികടന്നാണ് കമ്പനികൾ മുന്നോട്ട് പോകുന്നത്. സാധാരാണ ഗതിയിൽ ടെലിക്കോം വിപണിയിൽ കാണുന്ന മെല്ലപ്പോക്ക് 5ജി നെറ്റ്വർക്ക് വിന്യാസത്തിൽ കണ്ടില്ലെന്നതാണ് ശ്രദ്ധേയം. ഇക്കാര്യത്തിൽ ടെലിക്കോം കമ്പനികൾ കാണിച്ച അത്യുത്സാഹം സർക്കാരിനെ പോലും അമ്പരപ്പിച്ചെന്നതാണ് യാഥാർഥ്യം.

ലോകത്താദ്യമായി 5ജി ​സേവനങ്ങൾ ആരംഭിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നത് വസ്തുതയാണ്. എങ്കിലും ഇന്ത്യയിലെ 5ജി വ്യാപനം ലോകം മുഴുവൻ ഏറെ ശ്രദ്ധയോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള രാജ്യമാണ് നമ്മുടേത്. എല്ലാ പരിമിതികളെയും മറികടന്ന്, രാജ്യത്തിന്റെ മുക്കിലും മൂലയിലും 5ജി എത്തിക്കുന്ന ആദ്യ രാജ്യം എന്ന നേട്ടത്തിലേക്കാണ് ഇ​ന്ത്യ ഇപ്പോൾ ചുവട് വച്ചുകൊണ്ടിരിക്കുന്നത്. 5G വ്യാപനത്തിൽ ടെലിക്കോം കമ്പനികൾ കൈവരിച്ച നേട്ടത്തിന് പിന്നിൽ ചാലകശക്തിയായി മാറിയ ടെലിക്കോം വകുപ്പിനെയും പ്രശംസിക്കാതിരിക്കാൻ കഴിയില്ല.

പുതിയ ഇന്ത്യയുടെ 5G മുന്നേറ്റത്തിൽ അ‌മ്പരന്ന് ലോകം

ടെലിക്കോം രംഗത്ത് നിലനിന്നിരുന്ന കാലഹരണപ്പെട്ട നയങ്ങൾ പൊളിച്ചെഴുതിയതാണ് സർക്കാർ സംവിധാനത്തിൽ നിന്നുമുണ്ടായ ശരിയായ വഴിക്കുള്ള ആദ്യ നടപടി. ഫെബറും അടിസ്ഥാന സൌകര്യങ്ങളുമൊക്കെ വിന്യസിക്കാൻ സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കേണ്ട ആർഒഡബ്ല്യൂ അനുമതികൾക്കായി കാത്ത് കെട്ടിക്കിടക്കേണ്ട സാഹചര്യവും സർക്കാർ ഒഴിവാക്കി. ഇതോടെ ടെലിക്കോം കമ്പനികൾക്കും ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സിനും തങ്ങളുടെ ജോലികളുമായി തടസങ്ങളില്ലാതെ മുന്നോട്ട് പോകാനായി.

ഇന്ത്യയിലെ 5ജി റോൾ ഔട്ടിനൊപ്പം ഇന്ത്യക്കാർ ഏത്ര വേഗത്തിലാണ് 5ജി സാഹചര്യത്തിലേക്ക് സ്വയം പരിവർത്തനപ്പെടുത്തുന്നുവെന്നതും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. 5ജി സ്മാർട്ട്ഫോൺ വിപണിയുടെ വളർച്ചയാണ് ഇതിലൊന്ന്. കൂടുതൽ അഫോർഡബിൾ ആയ 5ജി ഫോണുകൾ വിപണിയിലേക്ക് വന്ന് കൊണ്ടുമിരിക്കുന്നു. കൂടുതൽ മേഖലകളിലേക്ക് 5ജിയെത്തുന്നതോടെ സ്മാർട്ട്ഫോൺ വിപണി ഇനിയും വളരുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

പുതിയ ഇന്ത്യയുടെ 5G മുന്നേറ്റത്തിൽ അ‌മ്പരന്ന് ലോകം

2025 ഓടെ രാജ്യത്ത് 300 മില്ല്യൺ 5ജി കണക്ഷനുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നവരിൽ മൂന്നിലൊന്നും 5ജി യൂസേഴ്സ് ആയിരിക്കും. നിലവിൽ എല്ലായിടത്തും 5ജി അവതരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യവുമായാണ് കമ്പനികൾ മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ നെറ്റ്വർക്ക് പോരായ്മകളും പ്രകടമാണ്. അടുത്ത ഘട്ടമെന്ന നിലയിൽ നെറ്റ്വർക്ക് ഒപ്റ്റിമൈസേഷനുകളും കമ്പനികൾ നടപ്പിലാക്കും. ഇത് വഴി നെറ്റ്വർക്ക് പോരായ്മകളും പരാതികളും ഇല്ലാതാക്കാനും ടെൽക്കോകൾക്ക് സാധിക്കും.

2023 അവസാനത്തോടെ 5ജി വ്യാപനം പൂർത്തിയാക്കാനാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നത്. 2024 മാർച്ചോടെ രാജ്യത്തെല്ലായിടത്തും 5ജി എത്തിക്കുകയെന്നതാണ് എയർടെലിന്റെ പദ്ധതി. ഒരു മൊബൈൽ നെറ്റ്വർക്ക് എന്നതിനപ്പുറം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വൻ കുതിച്ചുചാട്ടവും സമഗ്രമായ 5ജി നെറ്റ്വർക്ക് സാധ്യമാക്കും. പുതിയ തൊഴിലവസരങ്ങൾ മുതൽ വ്യക്തിഗത ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന ഭാവി സാങ്കേതികവിദ്യകൾ വരെ 5ജി മുന്നോട്ട് വയ്ക്കുന്ന സാധ്യതകളാണ്.

More from GizBot

Best Mobiles in India

English summary
India's 5G rollout and follow-up are gaining global attention despite being late compared to many other countries. 5G deployment is accelerating at a record pace, with private companies rapidly surpassing early targets and government policies eliminating all red tape.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X