മിക്കവാറും 5ജി ഫോണുകളിലും Jio 5G ലഭിക്കും, Airtel നെ തള്ളി കമ്പനികൾ

|

5ജിയിങ്ങെത്താറായതോടെ നേരത്തെ തന്നെ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങിയവർക്ക് അൽപ്പം ആശങ്കയുണ്ടെന്നുള്ളതാണ് യാഥാർഥ്യം. കയ്യിലുള്ള 5ജി സ്മാർട്ട്ഫോണുകൾ ആവശ്യത്തിന് ബാൻഡുകൾക്ക് സപ്പോർട്ട് നൽകുമോ? നിലവിലെ സർവീസ് പ്രൊവൈഡറിന്റെ 5ജി സേവനങ്ങൾ ഈ സ്മാർട്ട്ഫോണുകളിൽ ലഭ്യമാകുമോ? എന്നിങ്ങനെ ആശങ്കകളും സംശയങ്ങളും നിരവധിയാണ്. അടുത്തിടെ എയർടെൽ സിഇഒ നടത്തിയ ഒരു പരാമർശം ചർച്ചയായ സാഹചര്യത്തിൽ പ്രത്യേകിച്ചും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക ( Jio 5G).

സ്വകാര്യ ടെലിക്കോം കമ്പനി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തന്നെയായിരിക്കും 5ജി സർവീസിലും നല്ലൊരു ശതമാനം ആളുകളുടെയും ഫസ്റ്റ് ചോയ്സ്. രാജ്യത്ത് 5ജി എസ്എ ( സ്റ്റാൻഡ്എലോൺ ) സർവീസ് നൽകാൻ ശേഷിയുള്ള ഏക കമ്പനിയും നിലവിൽ ജിയോ മാത്രമാണ്. 700 മെഗാഹെർട്സ് 5ജി സ്പെക്ട്രം വാങ്ങിയതും ജിയോ മാത്രമാണെന്ന് ഓർക്കണം. സ്റ്റാൻഡ്എലോൺ നെറ്റ്വർക്ക് ഉപയോഗിച്ച് ജിയോ തങ്ങളുടെ 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നാണ് ടെലിക്കോം വിപണി പ്രതീക്ഷിക്കുന്നത്.

5G യോ? അതെന്താണെന്ന് ഇനി ചോദിക്കരുത്5G യോ? അതെന്താണെന്ന് ഇനി ചോദിക്കരുത്

ക്വാൽകോം

നിലവിൽ വിറ്റഴിക്കപ്പെട്ടതും വിൽപ്പനയ്ക്ക് എത്തിയതുമായ 5ജി സ്മാർട്ട്ഫോണുകളിൽ നല്ലൊരു ശതമാനവും ജിയോയുടെ സ്റ്റാൻഡ്എലോൺ 5ജി നെറ്റ്വർക്കിന് സപ്പോർട്ട് നൽകും. ചിപ്പ് നിർമാതാക്കളായ ക്വാൽകോം, സ്മാർട്ട്ഫോൺ കമ്പനികളായ റിയൽമി, ഷവോമി എന്നിവരാണ് സ്റ്റാൻഡ്എലോൺ നെറ്റ്വർക്കുകളെക്കുറിച്ചുള്ള ആശങ്കകൾക്ക് വിരാമമിട്ടത്. എയർടെൽ സിഇഒ ഗോപാൽ വിറ്റൽ കുറച്ച് നാൾ മുമ്പ് നടത്തിയ പരാമർശങ്ങൾ പൂർണമായും തള്ളുന്നതാണ് ഈ സ്ഥാപനങ്ങളുടെ നിലപാട്.

5ജി എസ്എ

5ജി എസ്എ (സ്റ്റാൻഡ്എലോൺ) നെറ്റ്വർക്കുകളെക്കാൾ 5ജി എൻഎസ്എ ( നോൺ സ്റ്റാൻഡ്എലോൺ ) നെറ്റ്വർക്കുകളാണ് നല്ലതെന്ന രീതിയിലായിരുന്നു എയർടെൽ സിഇഒ പരാമർശം നടത്തിയത്. നോൺ സ്റ്റാൻഡ്എലോൺ നെറ്റ്വർക്കുകൾക്ക് കൂടുതൽ കവറേജ് ഉണ്ട്. എൻഎസ്എ നെറ്റ്വർക്ക് ആക്സസ് ചെയ്യാൻ ശേഷിയുള്ള 5ജി ഡിവൈസുകളാണ് വിപണിയിൽ കൂടുതലായി ലഭ്യമാകുന്നത്. നിലവിൽ എസ്എ നെറ്റ്വർക്കിലേക്ക് ആക്സ് നൽകാൻ കഴിയുന്ന 5ജി ഡിവൈസുകൾക്ക് നിലവാരം പോരെന്നും ഗോപാൽ വിറ്റൽ അഭിപ്രായപ്പെട്ടിരുന്നു.

BSNL 4G: ബിഎസ്എൻഎല്ലും 4ജിയും പിന്നെ 5ജിയും; സർക്കാർ ലക്ഷ്യമിടുന്നതെന്ത്?BSNL 4G: ബിഎസ്എൻഎല്ലും 4ജിയും പിന്നെ 5ജിയും; സർക്കാർ ലക്ഷ്യമിടുന്നതെന്ത്?

5ജി എസ്എ നെറ്റ്വർക്ക്

നിലവിൽ ജിയോയ്ക്ക് മാത്രമാണ് 5ജി എസ്എ നെറ്റ്വർക്ക് ഉള്ളത്. എയർടെലിന് എൻഎസ്എ നെറ്റ്വർക്കാണ് ഉള്ളതും. ഈ സാഹചര്യത്തിലാണ് 5ജി എസ്എ നെറ്റ്വർക്കിനെക്കാളും എൻഎസ്എയാണ് നല്ലതെന്നും എസ്എ സേവനം നൽകുന്ന 5ജി ഡിവൈസുകൾക്ക് നിലവാരം പോരെന്നുമുള്ള എയർടെൽ സിഇഒയുടെ പരാമർശം വരുന്നത്. എനിക്കില്ലാത്തതെല്ലാം കൊള്ളില്ലെന്ന തരത്തിലുള്ള അഭിപ്രായമാണ് എർടെലിന്റെ ഭാഗത്ത് നിന്നും ഇണ്ടായതെന്ന് അന്നേ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് മാനുഫാക്ചേഴ്സിന്റെ ഭാഗത്ത് നിന്നുള്ള പരാമർശങ്ങളും പുറത്ത് വരുന്നത്.

എസ്ഐ, എൻഎസ്എ മോഡുകൾ

5ജി സ്മാർട്ട്ഫോണുകളിലെ എസ്ഐ, എൻഎസ്എ മോഡുകൾ തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും ഇല്ലെന്നാണ് ക്വാൽകോം ഇന്ത്യ, സാർക്ക് പ്രസിഡന്റ് രാജൻ വഗാദിയ പറയുന്നത്. ഉള്ളത് സോഫ്റ്റ്വെയറുകൾ കാരണം ഉണ്ടാകുന്ന വ്യത്യാസങ്ങൾ മാത്രമാണ്. നിലവിൽ 50 - 60 മില്യൺ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Airtel 5G പ്രീമിയം യൂസേഴ്സിന് മാത്രമോ? നിലപാട് വ്യക്തമാക്കി കമ്പനിAirtel 5G പ്രീമിയം യൂസേഴ്സിന് മാത്രമോ? നിലപാട് വ്യക്തമാക്കി കമ്പനി

ടെലിക്കോം സർവീസ് പ്രൊവൈഡർ

രാജ്യത്തെ എതെങ്കിലും ഒരു ടെലിക്കോം സർവീസ് പ്രൊവൈഡർ എസ്എ ബേസ്ഡ് 5ജി സേവനങ്ങൾ അവതരിപ്പിച്ചാൽ തന്നെയും യാതൊരു കുഴപ്പവുമില്ല. ഈ ഡിവൈസുകൾ ഉപയോ​ഗിച്ച് ത‌ടസമില്ലാത്ത രീതിയിൽ തന്നെ 5ജി സ‍ർവീസ് ആക്സസ് ചെയ്യാൻ സാധിക്കും. 2020 ന് ശേഷമുള്ള ഡിവൈസുകളാണ് 5ജി ഉപയോഗിക്കാൻ നല്ലതെന്നും അറിഞിരിക്കണം. അതിന് മുമ്പ് ഉള്ള ഡിവൈസുകളിൽ സോഫ്റ്റ് വെയർ അപ്ഡേഷൻ ലഭിക്കാൻ സാധ്യത കുറവാണ്.

5ജി എസ്എ vs 5ജി എൻഎസ്എ

5ജി എസ്എ vs 5ജി എൻഎസ്എ

നിലവിലുള്ള 4ജി നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് 5ജി സേവനം നൽകുന്ന രീതിയാണ് 5ജി എൻഎസ്എ ( നോൺ സ്റ്റാൻഡ്എലോൺ ). പൂർണമായും 5ജി കോറുകൾ മാത്രം ഉപയോഗിച്ച് 5ജി സർവീസ് നൽകുന്ന രീതിയാണ് 5ജി എസ്എ ( സ്റ്റാൻഡ്എലോൺ ). വോഡഫോൺ ഐഡിയ, എയർടെൽ എന്നിവർ നോൺ സ്റ്റാൻഡ്എലോൺ നെറ്റ്വർക്കുകൾ വഴിയാണ് രാജ്യത്ത് 5ജി എത്തിക്കുക. റിലയൻസ് ജിയോ മാത്രമാണ് 5ജി എസ്എ ( സ്റ്റാൻഡ്എലോൺ ) നെറ്റ്വർക്ക് ഓഫർ ചെയ്യുന്നത്.

4ജിയിൽ നിന്നും 5ജിയിലേക്കുള്ള ദൂരവും ഇന്ത്യയുടെ 5G ഭാവിയും4ജിയിൽ നിന്നും 5ജിയിലേക്കുള്ള ദൂരവും ഇന്ത്യയുടെ 5G ഭാവിയും

5ജി സേവനങ്ങൾ

എയർടെലും ജിയോയും ഈ മാസം തന്നെ 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോഞ്ച് ആയിക്കഴിഞ്ഞാൽ അധികം വൈകാതെ തന്ന രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും 5ജി സേവനം വ്യാപിക്കും. വിപണി പിടിക്കാൻ എയർടെലും ജിയോയും തമ്മിൽ നല്ല പോരാട്ടവും ഉണ്ടായിരിക്കും. ഇത് ആത്യന്തികമായി യൂസേഴ്സിന് ഗുണം ചെയ്യും.

Best Mobiles in India

English summary
A large percentage of people will choose Jio, the country's top private telecom company, for 5G service. Jio is currently the only company capable of providing 5G SA (standalone) service in the country. It should be noted that Jio is the only one that has bought 700 MHz of 5G spectrum.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X