ഞങ്ങൾക്കും 5ജി വേണം, ആവശ്യപ്പെടുന്നത് 78 ലക്ഷം മലയാളി യൂസേഴ്സ്; എന്താവും എയർടെലിന് പറയാനുള്ളത്..? | Airtel 5G

|

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റിലയൻസ് ജിയോ തങ്ങളുടെ ട്രൂ 5ജി സേവനങ്ങൾ കേരളത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്. 6,000 കോടിയുടെ നിക്ഷേപത്തിൽ കേരളത്തിൽ സജ്ജമാകുന്ന നെറ്റ്വർക്കിൽ ആദ്യം കൊച്ചിയും ഗുരുവായൂർ ക്ഷേത്ര പരിസരവുമാണുള്ളത്. ഈ മാസം അവസാനത്തോടെ തിരുവനന്തപുരത്തും ജിയോ 5ജിയെത്തും. ജനുവരിയിൽ കോഴിക്കോട്, തൃശൂർ , മലപ്പുറം ജില്ലകളിലും 5ജി സേവനങ്ങൾ ലഭ്യമാകും. (Airtel 5G Plus).

 

ടെലിക്കോം കമ്പനി

2023 അവസാനത്തോടെ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ താലൂക്കൂകളിലും 5ജിയെത്തിക്കുമെന്നാണ് റിലയൻസ് ജിയോ പറയുന്നത്. അപ്പോഴാണ് ഒരു സംശയം തോന്നുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ എന്നായിരിക്കും കേരളത്തിൽ 5ജിയെത്തിക്കുന്നത്...? ദക്ഷിണേന്ത്യയിലെ വലിയ ന​ഗരങ്ങളിൽ 5ജി നൽകിയ കമ്പനി എന്ത് കൊണ്ടാവും ഇതുവരെയും സംസ്ഥാനത്ത് 5ജിയെത്തിക്കാത്തത്...? കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

എയർടെൽ

നിലവിൽ രാജ്യത്തെ 14 നഗരങ്ങളിൽ എയർടെൽ 5ജി പ്ലസ് സേവനങ്ങൾ ലഭ്യമാകുന്നുണ്ട്. ഷിംല, ഹൈദരാബാദ്, ബെംഗളൂരൂ, ചെന്നൈ, ഗുരുഗ്രാം, പാറ്റ്ന, ഗുവാഹത്തി, നാഗ്പൂർ, സിലിഗുരു, ഡെൽഹി, മുംബൈ, വാരാണസി, ലക്ക്നൌ, പാനിപ്പത്ത് എന്നീ നഗരങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. ദക്ഷിണേന്ത്യൻ നഗരങ്ങളായ ഹൈദരാബാദ്, ബെംഗ്ളൂരൂ, ചൈന്നെ എന്നിവിടങ്ങളിൽ 5ജി നൽകാൻ എയർടെൽ തയ്യാറായിട്ടുണ്ട്. അതേ സമയം കേരളത്തിലെ ഒരു നഗരം പോലും ഈ പട്ടികയിൽ ഇല്ലെന്ന് ഓർക്കണം.

BSNL | അപമാനിക്കുന്നവർ അറിഞ്ഞിരിക്കുക; ആർക്കും വേണ്ടാത്തവർക്ക് ആശ്രയമാകുന്ന ബിഎസ്എൻഎല്ലിനെക്കുറിച്ച്BSNL | അപമാനിക്കുന്നവർ അറിഞ്ഞിരിക്കുക; ആർക്കും വേണ്ടാത്തവർക്ക് ആശ്രയമാകുന്ന ബിഎസ്എൻഎല്ലിനെക്കുറിച്ച്

കേരളം
 

രാജ്യത്തെ വലിയ സംസ്ഥാനങ്ങളിൽ ഒന്ന് അല്ലെന്നതും മഹാ നഗരങ്ങളില്ലെന്നതും കേരളത്തിൽ ഉടൻ 5ജിയെത്തിക്കാത്തതിന് കാരണമായി ആരെങ്കിലുമൊക്കെ പറഞ്ഞേക്കാം. പക്ഷെ ടെലിക്കോം സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ രാജ്യത്ത് നാലാം സ്ഥാനത്താണ് കേരളം. ട്രായി പുറത്ത് വിട്ട കണക്ക് പ്രകാരം 122.42 ശതമാനമാണ് കേരളത്തിലെ ടെലി ഡെൻസിറ്റി. അതേ കേരളം ചെറിയ മീനല്ല!

യൂസർ ബേസ്

ട്രായ് രേഖകൾ അനുസരിച്ച് ( ഒക്ടോബർ 2022 റിപ്പോ‍ർട്ട് ) 4,24,83,606 കോടിയാണ് കേരളത്തിലെ വയർലെസ് ( യൂസർ ബേസ് ) കണക്ഷനുകളുടെ എണ്ണം. 1.4 കോടി യൂസേഴ്സുമായി വോഡഫോൺ ഐഡിയയും ( വിഐ ) ഒരു കോടിയിൽ അധികം യൂസേഴ്സുമായി ബിഎസ്എൻഎല്ലുമാണ് കേരളത്തിൽ മുന്നിലുള്ള ടെലിക്കോം കമ്പനികൾ.

ഇനിയും സംശയങ്ങൾ മാറിയില്ലേ..? എയർടെൽ 5ജി പ്ലസിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്ഇനിയും സംശയങ്ങൾ മാറിയില്ലേ..? എയർടെൽ 5ജി പ്ലസിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

4ജി

4ജി പോലും താങ്ങാൻ കഴിയാത്ത ബിഎസ്എൻഎല്ലിൽ നിന്നും മൊത്തത്തിൽ ചക്രശ്വാസം വലിക്കുന്ന വിഐയിൽ നിന്നും 5ജി സേവനങ്ങൾ മലയാളികൾ ആരും പ്രതീക്ഷിക്കുന്നില്ല. മൂന്നും നാലും സ്ഥാനങ്ങളിലുള്ള റിലൻസ് ജിയോ ( 97,50,919 കണക്ഷനുകൾ ), എയർടെൽ ( 78,42,755 കണക്ഷനുകൾ ) എന്നീ കമ്പനികൾക്ക് മാത്രമാണ് നിലവിൽ സംസ്ഥാനത്ത് 5ജി എത്തിക്കാൻ കഴിയുക.

റിലയൻസ് ജിയോ

അതിൽ റിലയൻസ് ജിയോ മാത്രമാണ് 5ജി അവതരിപ്പിക്കാൻ തയ്യാറായിട്ടുള്ളത്. കേരളത്തിലെ മൊബൈൽ യൂസേഴ്സിന്റെ സിംഹഭാഗവും സ്വന്തമാക്കാൻ ഉള്ള അവസരം ലഭിച്ചിട്ടും കേരളത്തിൽ 5ജി എത്തിക്കാൻ എയർടെൽ വൈകുന്നതിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. 5ജി ലോഞ്ച് കഴിഞ്ഞ് ശക്തമായ 5ജി നെറ്റ്വ‍വ‍ർക്കുകൾ സ്ഥാപിക്കാൻ കഴിഞ്ഞാൽ കേരളത്തിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ സ്ഥാനത്തേക്ക് വളരാനും എയ‍ർടെലിന് കഴിയും.

Jio Recharge Plans | ഒരു കൊല്ലത്തേക്ക് റീചാർജ് മറക്കാം; ജിയോയുടെ കിടിലൻ പ്ലാനുകളെക്കുറിച്ചറിയാംJio Recharge Plans | ഒരു കൊല്ലത്തേക്ക് റീചാർജ് മറക്കാം; ജിയോയുടെ കിടിലൻ പ്ലാനുകളെക്കുറിച്ചറിയാം

5ജി സേവനങ്ങൾ

ചെന്നൈയിലും ഹൈദരാബാദിലും ബെംഗളൂരുവിലും വരെ 5ജിയെത്തിച്ചിട്ടും കേരളത്തിൽ മാത്രം എന്തിന് 5ജി സേവനങ്ങൾ ലഭ്യമാക്കുന്നില്ലെന്ന ചോദ്യവും പ്രസക്തമാണ്. വളരെക്കുറച്ച് ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് എവിടെ വേണമെങ്കിലും 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ എയർടെലിന് സാധിക്കുമെന്നതും ഇവിടെ ശ്രദ്ധേയമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

5ജി പ്ലസ്

എയർടെൽ 5ജി പ്ലസ് ഉപയോഗിക്കുന്നത് 5ജി എൻഎസ്എ ( നോൺ സ്റ്റാൻഡ്എലോൺ ) നെറ്റ്വർക്കുകളാണെന്നതാണ് ഇതിന് കാരണം. വാണിജ്യ അടിസ്ഥാനത്തിൽ ജിയോയെക്കാളും മുമ്പ് തന്നെ എയർടെൽ 5ജി സേവനങ്ങൾ അവതരിപ്പിച്ചിരുന്നു. ജിയോ ട്രൂ 5ജി ഇപ്പോഴും ബീറ്റ ഫേസിൽ തുടരുകയാണെന്നതും ഓർക്കണം.

Best Mobiles in India

English summary
Reliance Jio says that it will bring 5G to almost all taluks of the state by the end of 2023. That's when a doubt arises. Airtel, the country's second-largest telecom company, will bring 5G to Kerala? Why has the company that provided 5G in the big cities of South India not yet brought 5G to the state?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X