ഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും മൊഴിയുമോ; രാജ്യം 5ജി​യിലെത്തിയിട്ടും വിഐ നീക്കങ്ങൾ അ‌വ്യക്തം

|

ടെലിക്കോം സ്പെക്ട്രം സേവനത്തിന്റെ പുത്തൻ ഘട്ടത്തിലേക്ക് ഇന്ന് രാജ്യം കടക്കുകയാണ്. വേഗതയുടെ കരുത്തിൽ പുത്തൻ ഉയരങ്ങൾ കീഴടക്കാനുള്ള ഇന്ത്യയുടെ 5ജി സ്വപ്നങ്ങൾക്ക് ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിന്റെ വേദിയിൽ പ്രധാനമന്തി നരേന്ദ്രമോദി ഇന്ന് 'സ്വിച്ചിട്ടു'. രാജ്യം 5ജി സേവനങ്ങളിലേക്ക് ഔദ്യോഗികമായി കടക്കുന്ന ഘട്ടത്തിൽ തങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് 5ജി സേവന ദാതാക്കളായ ജിയോയും എയർടെലും ചില വിശദീകരണങ്ങൾ ഇതിനോടകം നൽകിക്കഴിഞ്ഞു.

 

ഉപഭോക്താക്കൾ  ആശങ്കയിലാണ്

ജനങ്ങളും സർക്കാരും രണ്ട് ടെലിക്കോം കമ്പനികളും 5ജി സേവനങ്ങളെ വരവേൽക്കാൻ തയാറെടുക്കുമ്പോഴും വിഐ ഉപഭോക്താക്കൾ മാത്രം ആശങ്കയിലാണ്. എന്തുകൊണ്ടാണ് എന്നാണോ ചിന്തിക്കുന്നത്. 5ജിയിൽ എന്താണ് കാട്ടിക്കൂട്ടാൻ പോകുന്നത് എന്നതിനെപ്പറ്റി വിഐ മാത്രം ഇതുവരെ ഒരു പ്ലാനും വ്യക്തമാക്കിയിട്ടില്ല എന്നതാണ് ഈ ആശങ്കയ്ക്ക് കാരണം.

ഏവരും ഉറ്റുനോക്കുന്നത്

ഇന്ന് 5ജി ആരംഭിക്കുന്ന ഈ അവസരത്തിലെങ്കിലും വിഐ പ്ലാനുകൾ വ്യക്തമാക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാജ്യത്തെ മുൻനിര ടെലിക്കോം കമ്പനിയായ റിലയൻസിന്റെ ജിയോ ഇതിനോടകം തങ്ങളുടെ നയം ഏകദേശം വ്യക്തമാക്കിയിട്ടുണ്ട്. ദീപാവലിയോടെ പ്രധാന നാല് നഗരങ്ങളിൽ 5ജി സേവനം ലഭ്യമാക്കും എന്നാണ് ജിയോ അ‌റിയിച്ചത്. ഡൽഹി, മും​ബൈ, കൊൽക്കത്ത, ചെ​ന്നൈ എന്നീ നഗരങ്ങളിലാണ് ജിയോ ആദ്യഘട്ടമായി 5ജി സേവനം നൽകുക.

ദീപാവലിക്ക് നാലിടത്ത് ജിയോയുടെ 5ജി 'വെടിക്കെട്ട്'; കേരളത്തിന് പൊട്ടാസ് പോലുമില്ലദീപാവലിക്ക് നാലിടത്ത് ജിയോയുടെ 5ജി 'വെടിക്കെട്ട്'; കേരളത്തിന് പൊട്ടാസ് പോലുമില്ല

ജിയോ
 

അ‌ടുത്ത വർഷം അ‌വസാനത്തോടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് 5ജി സേവനം കഴിയുന്നതും വേഗത്തിൽ വ്യാപിപ്പിക്കുമെന്നും ജിയോ അ‌റിയിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം 5ജി നെറ്റ്വർക്ക് വിന്യസിക്കാനായി 2 ലക്ഷം കോടി രൂപയാണ് ജിയോ ചെലവഴിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ കഴിഞ്ഞ ജനറൽബോഡി മീറ്റിങ്ങിൽത്തന്നെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അ‌ംബാനി തങ്ങളുടെ 5ജി പദ്ധതികൾ വിവരിക്കുകയും ചെയ്തിരുന്നു.

ഡിജിറ്റൽ സ്വാതന്ത്ര്യം

ഡിജിറ്റൽ സ്വാതന്ത്ര്യം എന്നത് ​​ഒരോ ഇന്ത്യക്കാരന്റെയും ജന്മാവകാശമാണെന്നാണ് താനും ജിയോയും വിശ്വസിക്കുന്നത്. അ‌തിനാൽത്തന്നെ ഏതെങ്കിലും പ്രദേശത്തുള്ള കുറച്ച് ആളുകൾക്ക് മാത്രമായോ, മേൽത്തട്ടിലുള്ള ആളുകൾക്ക് മാത്രമായോ ലഭ്യമാകുന്ന ഒരു പ്രത്യേക സേവനമായി 5ജി തുടരില്ലെന്നും രാജ്യത്തിന്റെ എല്ലായിടത്തും 5ജി എത്തിക്കും എന്നും മുകേഷ് അ‌ംബാനി വ്യക്തമാക്കിയിരുന്നു.

മാറുന്ന 'വേഗം' ഇനി എല്ലാം വേഗത്തിൽ മാറ്റും; രാജ്യം 5ജിയിലേക്ക് ചുവട് വയ്ക്കുമ്പോൾ...മാറുന്ന 'വേഗം' ഇനി എല്ലാം വേഗത്തിൽ മാറ്റും; രാജ്യം 5ജിയിലേക്ക് ചുവട് വയ്ക്കുമ്പോൾ...

എയർടെൽ

ജിയോയെപ്പോലെ തന്നെ മറ്റൊരു 5ജി സേവന ദാതാവായ എയർടെലും തങ്ങളുടെ പദ്ധതികൾ വ്യക്തമാക്കിയിരുന്നു. 5ജി സേവനങ്ങൾ നൽകാനുള്ള തയാറെടുപ്പുകൾ നടക്കുകയാണെന്നും 2024 ആകുമ്പോഴേക്കും രാജ്യം മുഴുവൻ തങ്ങളുടെ 5ജി കവറേജ് ലഭ്യമാക്കും എന്നുമാണ് എയർടെൽ മേധാവിയും ഭാരതി എന്റർ​പ്രൈസസ് ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ വ്യക്തമാക്കിയത്. തങ്ങളുടെ സിം കാർഡുകളിൽ 5ജി സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അ‌ത് 5ജി സ്മാർട്ട്​ഫോണുകളിൽ സുഗമമായി പ്രവർത്തിക്കുമെന്നും എയർടെൽ അ‌റിയിച്ചിട്ടുണ്ട്.

ഭാരതി മിത്തൽ

ഇന്ത്യയിൽ നിലവിലുള്ള സ്മാർട്ട്ഫോണുകളിൽ 9 ശതമാനം ഫോണുകളിൽ മാത്രമാണ് 5ജി സപ്പോർട്ട് ഉള്ളതെന്നും ഇറങ്ങുന്ന ഫോണുകളിൽ 30 ഫോണുകൾ മാത്രമാണ് 5ജി ഫോണുകളെന്നും അ‌ദ്ദേഹം പറഞ്ഞു. അ‌തിനാലാണ് തങ്ങളുടെ 5ജി സേവനങ്ങൾ പുറത്തിറക്കുന്നത് അ‌ടുത്ത വർഷത്തേക്ക് ആക്കിയതെന്നും ഭാരതി മിത്തൽ അ‌ടുത്തിടെ ഒരു അ‌ഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 5ജിയിലേക്ക് കടക്കാനുള്ള തീരുമാനത്തെ അ‌ദ്ദേഹം അ‌ഭിമുഖത്തിൽ പ്രശംസിക്കുകയും ചെയ്തിരുന്നു.

ജിയോ മാജിക് 5ജിയിൽ ആവർത്തിച്ചാൽ മാഞ്ഞുപോകുമോ മറ്റുള്ളവർജിയോ മാജിക് 5ജിയിൽ ആവർത്തിച്ചാൽ മാഞ്ഞുപോകുമോ മറ്റുള്ളവർ

പ്രതികരണങ്ങൾ

മറ്റ് രണ്ട് എതിരാളികളും 5ജി സേവനങ്ങൾ സംബന്ധിച്ച് ഇത്രയൊക്കെ വ്യക്തമാക്കിയിട്ടും വൊഡഫോൺ ഐഡിയയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. 5ജി സേവനങ്ങൾ ആരംഭിക്കുന്നതിൽ സാമ്പത്തികമായ പ്രതിസന്ധികൾ നേരിടുന്നതാണോ വിഐയുടെ മൗനത്തിന് കാരണം എന്നാണ് ഉയരുന്ന ചോദ്യം. അ‌ഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശികയായി വലിയൊരു തുക വിഐ സർക്കാരിലേക്ക് അ‌ടയ്ക്കാനുണ്ട്. ഇതാണ് സാമ്പത്തിക പ്രതിസന്ധിയാണോ വിഐയെ പിന്നോട്ട് വലിക്കുന്നത് എന്ന് ഏവരും സംശയിക്കാൻ ഇടയാക്കുന്നത്.

ഫണ്ട് സംഘടിപ്പിക്കാൺ വിഐക്ക് കഴിയുമോ

പുറത്തുനിന്ന് ഫണ്ട് സംഘടിപ്പിക്കാൺ വിഐക്ക് കഴിയുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. അ‌ങ്ങനെ ഫണ്ട് എത്തിയാൽ 5ജി സേവനങ്ങൾക്കായി തയാറെടുക്കാൻ വിഐക്ക് അ‌ത് സഹായകമാകും. 5ജിയുടെ ഉയർന്ന വേഗതയും സേവനങ്ങളും എത്രയും വേഗം നൽകാൻ കഴിഞ്ഞില്ലെങ്കിൽ വിഐയുടെ നിലനിൽപ്പ് തന്നെ അ‌പകടത്തിലാകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

പുത്തൻ കൂട്ട് തയാർ, ദേ എത്തി 5ജി; വൺപ്ലസുമായി ​കൈകോർത്ത് വിഐപുത്തൻ കൂട്ട് തയാർ, ദേ എത്തി 5ജി; വൺപ്ലസുമായി ​കൈകോർത്ത് വിഐ

5ജി സേവനങ്ങൾ ​വൈകുന്നത്

119 മില്യൺ 4ജി ഉപഭോക്താക്കളും 20 മില്യൺ പോസ്റ്റ്പെയ്ഡ് വരിക്കാരുമാണ് വിഐക്കുള്ളത്. 5ജി സേവനങ്ങൾ ​വൈകുന്നത് ഈ വരിക്കാരുടെ കൊഴിഞ്ഞുപോക്കിനും മേഖലയിലെ വിഐയുടെ സാധ്യതകൾ ഇല്ലാതാക്കുന്നതിനും ഇടവരുത്തും. കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനി ഈ കൊഴിഞ്ഞുപോക്ക് നേരിടുന്നുമുണ്ട്. മൂലധന നി​ക്ഷേപം കുറഞ്ഞതും കൃത്യസമയത്ത് 5ജി നടപ്പിലാക്കാൻ കഴിയാത്തതും വിഐയുടെ വിപണിയിലെ മൂല്യം ഇടിക്കുമെന്നും വിദഗ്ധർ പറയുന്നു.

പല നഷ്ടങ്ങളും ഒഴിവാക്കാം

അ‌ടുത്ത വർഷത്തോടെ രാജ്യത്തെ ഭൂരിപക്ഷം പേരും 5ജിയിലേക്ക് മാറും എന്നാണ് റിപ്പോർട്ട്. 5ജിഎത്തുന്നത് ടെലികോം കമ്പനികളുടെ വരുമാനവും ഉയർത്തും. അ‌തിനാൽത്തന്നെ ഇപ്പോൾ 5ജിക്കായി പരിശ്രമിച്ചാൽ ഭാവിയിൽ പല നഷ്ടങ്ങളും ഒഴിവാക്കാം. അ‌തിനായി വിഐ എത്രയും വേഗം തയാറെടുക്കണം എന്നാണ് ഏവരും ഉപദേശിക്കുന്നത്. അ‌തേസമയം തന്നെ ഇതുവരെ പ്ലാനുകൾ ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏവരെയും ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളുമായി രംഗത്തെത്തി ഒരു ട്വിസ്റ്റ് നടത്താനുള്ള അ‌വസരവും വിഐക്ക് മുമ്പിൽ തുറന്നു കിടപ്പുണ്ട്.

അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

Best Mobiles in India

English summary
Even though the other two competitors have made so many statements about 5G services, there has been little response from Vodafone Idea. The question that arises is whether the reason for VI's silence is that it is facing financial difficulties in launching 5G services. A huge amount of money is owed to the VI government.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X