എന്താണ് 5G? അറിയേണ്ടതെല്ലാം!

|

4ജി യുഗത്തിൽ ജീവിക്കുന്ന നമ്മളെ സംബന്ധിച്ച് നമുക്ക് അനിവാര്യമായ സ്പീഡ് നമുക്ക് ലഭിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ സ്പീഡുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ വേഗത കുറവാണെങ്കിൽ കൂടെ 4ജി നമ്മെ തൃപ്തിപ്പെടുത്തുന്നത് തന്നെയാണ്. എന്നാൽ ഇവിടെയാണ് 5ജിയുടെ ചർച്ചകൾ കൂടെ നമ്മൾ തുടങ്ങുന്നത്.

5G വരുന്നതിലൂടെ 4Gയുടെ കാലം കഴിയുകയാണ്. ഇക്കാലം അധികം അകലെയല്ല. 5Gയുടെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിക്കുകയാണ് ഇന്നിവിടെ.

5G കൊണ്ടുള്ള ഗുണങ്ങൾ

5G കൊണ്ടുള്ള ഗുണങ്ങൾ

5G നെറ്റ്‌വർക്ക് ഉപയോഗിച്ച് 4K, 8L, 360-ഡിഗ്രി വീഡിയോ വഴി ഓഗ്മെന്റ് റിയാലിറ്റിയുടെ സഹായത്തോടെ നമുക്കു ചിത്രങ്ങളും വീഡിയോകളും കാണാം. ഓൺലൈൻ ഗെയിമുകളും മറ്റും തടസ്സമൊന്നും കൂടാതെ കളിക്കാനും 5G നെറ്റ്‌വർക്ക് നമ്മെ സഹായിക്കും.

5G എങ്ങനെ പ്രവർത്തിക്കുന്നു?

5G എങ്ങനെ പ്രവർത്തിക്കുന്നു?

കൂടുതൽ വേഗതയും, കപ്പാസിറ്റിയും നൽകുന്നതും കുറഞ്ഞ ലാറ്റെൻസിയുള്ളതും ആയ നെറ്റ്‌വർക്ക് ആണ് 5G. OFDM എന്ന എൻകോഡിങ് ആണ് 5Gയിൽ ഉപയോഗിക്കുന്നത്. ഇത് LTE നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന എൻകോഡിങ്ങിനു സമാനമാണ്. 5Gയിലെ വായു മൂലമുണ്ടാകുന്ന ലാറ്റെൻസി LTE നെറ്റ്‌വർക്കിനേക്കാൾ കുറവാണ്.

വലിയ ടവറുകൾ ഒഴിവാക്കാം
 

വലിയ ടവറുകൾ ഒഴിവാക്കാം

5G നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന തരംഗങ്ങൾ പഴയ ടിവി ചാനൽ തരംഗങ്ങളെക്കാൾ കുറവാണ്. ഇവ മില്ലിമീറ്റർ തരംഗങ്ങളെക്കാൾ കൂടുതലുമാണ്. വീട്ടിൽ വെയ്ക്കാവുന്ന റൗട്ടർ പോലുള്ള ആന്റിനകളിൽ നിന്ന് 5G പുറപ്പെടുവിക്കാനാകും. ഇത് മൂലം വലിയ ടവറുകൾ ഒഴിവാക്കാം. സിഗ്നലുകൾ നാല് മടങ്ങു കരുത്തുള്ളതും ആയിരിക്കും.

വേഗത

വേഗത

നിലവിലെ 4G LTE നെറ്റ്‌വർക്ക് 1Gbps സ്പീഡ് തരും എന്നാൽ ഇത് കെട്ടിടങ്ങളിലും മറ്റും തട്ടി ഗാഡത കുറഞ്ഞതാണ് നമുക്ക് ലഭിക്കുന്നത്. പക്ഷെ 5G ഇതിലും 5 മടങ്ങു കൂടുതൽ വേഗത തരുന്നു. മുകളിൽ പറഞ്ഞ പ്രകാരം 5G വേഗത 4Gയെക്കാൾ വളരെ കൂടുതലാണ്. ഇത് കാര്യങ്ങൾ പെട്ടെന്ന് നിർവ്വഹിക്കാൻ സഹായിക്കുന്നു. 10Gbps സ്പീഡ് വരെ 5Gയിൽ ലഭിക്കും. ഏതു കടുപ്പം പിടിച്ച മൊബൈൽ ഇന്റർനെറ്റ് ആപ്പുകളും ഇതുവഴി എളുപ്പം പ്രവർത്തിപ്പിക്കാം.

അറിയാൻ ഒരുപാടുണ്ട് 5Gയെ കുറിച്ച്..

അറിയാൻ ഒരുപാടുണ്ട് 5Gയെ കുറിച്ച്..

5G ചിലവ് കൂടിയതും അത് പ്രവർത്തിപ്പിക്കുന്ന മൊബൈലുകൾ അതിലും വിലയുള്ളതായിരിക്കും. മറ്റു മൊബൈലുകളെ ഇത് പെട്ടെന്ന് തന്നെ വിപണിയിൽ നിന്ന് പുറത്താക്കും. കണക്ഷന്റെ നിലവാരം അതിൽ ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെ ആശ്രയിച്ചിരിക്കും. 5G വന്നാൽ ഒരുപാട് കണക്ഷനുകൾ ഒരേ ചാനലിൽ ഉണ്ടാകും. ഇത് സേവനത്തെ ബാധിക്കാൻ ഇടയുണ്ട്. ഒരേ തരംഗത്തിൽ ഒരുപാട് കണക്ഷനുകൾ വന്നാൽ നെറ്റ്‌വർക്ക് വേഗത കുറയും. ഇങ്ങനെതുടങ്ങി ഒരുപാട് കാര്യങ്ങൾ 5Gയുമായി ബന്ധപ്പെട്ട് അറിയേണ്ടതുണ്ട്.

<strong>ഒരു എംബി ഡാറ്റ പോലും വെറുതെ ഫോണിൽ നിന്നും പോകാതിരിക്കാൻ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക!</strong>ഒരു എംബി ഡാറ്റ പോലും വെറുതെ ഫോണിൽ നിന്നും പോകാതിരിക്കാൻ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക!

Best Mobiles in India

Read more about:
English summary
5G Network Explained.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X