4G മാറി 5G വരുന്നു. 5Gയെ കുറിച്ച് കൂടുതലറിയൂ.

5Gയെപ്പറ്റി കൂടുതലറിയു.

By Midhun Mohan
|

4G വന്നു അധികം നാളായില്ലെങ്കിലും ഇന്ന് ഇന്റർനെറ്റിലെ സംസാരവിഷയം 5Gയാണ്. ഡിജിറ്റൽ ലോകത്തെ വമ്പന്മാരും ചിപ്പ് ഉത്പാദകരും ഇപ്പോൾ 5G സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധതിരിക്കുന്നു.

 
4G മാറി 5G വരുന്നു. 5Gയെ കുറിച്ച് കൂടുതലറിയൂ.

വേഗതയുള്ള ഇന്റർനെറ്റ് ഏവർക്കും ആവശ്യമാണ്. സേവനദാതാക്കൾ അവരുടെ ഇന്റർനെറ്റ് സൗകര്യം മെച്ചപ്പെടുത്താൻ ഇപ്പോൾ മത്സരിക്കുകയാണ്. ഫോണുകളുടെ എണ്ണം വർധിച്ചത് മുതൽ ഇന്റർനെറ്റ് ഉപയോഗവും വർദ്ധിച്ചു.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വ്യാജ ഭീം ആപ്‌സുകള്‍: ശ്രദ്ധിക്കുക!ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വ്യാജ ഭീം ആപ്‌സുകള്‍: ശ്രദ്ധിക്കുക!

5G വരുന്നതിലൂടെ 4Gയുടെ കാലം കഴിയുകയാണ്. ഇക്കാലം അധികം അകലെയല്ല. 5Gയുടെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിക്കുകയാണ് ഞങ്ങളിവിടെ.

എന്താണ് 5G?

എന്താണ് 5G?

കൂടുതൽ വേഗതയും, കപ്പാസിറ്റിയും നൽകുന്നതും കുറഞ്ഞ ലാറ്റെൻസിയുള്ളതും ആയ നെറ്റ്‌വർക്ക് ആണ് 5G. OFDM എന്ന എൻകോഡിങ് ആണ് 5Gയിൽ ഉപയോഗിക്കുന്നത്. ഇത് LTE നെറ്റ്‌വർക്കിൽ ഉപയോഗിക്കുന്ന എൻകോഡിങ്ങിനു സമാനമാണ്. 5Gയിലെ വായു മൂലമുണ്ടാകുന്ന ലാറ്റെൻസി LTE നെറ്റ്‌വർക്കിനേക്കാൾ കുറവാണ്.

5G നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന തരംഗങ്ങൾ പഴയ ടിവി ചാനൽ തരംഗങ്ങളെക്കാൾ കുറവാണ്. ഇവ മില്ലിമീറ്റർ തരംഗങ്ങളെക്കാൾ കൂടുതലുമാണ്. വീട്ടിൽ വെയ്ക്കാവുന്ന റൗട്ടർ പോലുള്ള ആന്റിനകളിൽ നിന്ന് 5G പുറപ്പെടുവിക്കാനാകും. ഇത് മൂലം വലിയ ടവറുകൾ ഒഴിവാക്കാം. സിഗ്നലുകൾ നാല് മടങ്ങു കരുത്തുള്ളതും ആയിരിക്കും.

 

5Gയും 4Gയും തമ്മിലുള്ള വ്യത്യാസങ്ങൾ

5Gയും 4Gയും തമ്മിലുള്ള വ്യത്യാസങ്ങൾ

നിലവിലെ 4G LTE നെറ്റ്‌വർക്ക് 1Gbps സ്പീഡ് തരും എന്നാൽ ഇത് കെട്ടിടങ്ങളിലും മറ്റും തട്ടി ഗാഡത കുറഞ്ഞതാണ് നമുക്ക് ലഭിക്കുന്നത്. പക്ഷെ 5G ഇതിലും 5 മടങ്ങു കൂടുതൽ വേഗത തരുന്നു.

5Gയുടെ നല്ലതും ചീത്തയും
 

5Gയുടെ നല്ലതും ചീത്തയും

മുകളിൽ പറഞ്ഞ പ്രകാരം 5G വേഗത 4Gയെക്കാൾ വളരെ കൂടുതലാണ്. ഇത് കാര്യങ്ങൾ പെട്ടെന്ന് നിർവ്വഹിക്കാൻ സഹായിക്കുന്നു. 10Gbps സ്പീഡ് വരെ 5Gയിൽ ലഭിക്കും. ഏതു കടുപ്പം പിടിച്ച മൊബൈൽ ഇന്റർനെറ്റ് ആപ്പുകളും ഇതുവഴി എളുപ്പം പ്രവർത്തിപ്പിക്കാം.

5G ചിലവ് കൂടിയതും അത് പ്രവർത്തിപ്പിക്കുന്ന മൊബൈലുകൾ അതിലും വിലയുള്ളതായിരിക്കും. മറ്റു മൊബൈലുകളെ ഇത് പെട്ടെന്ന് തന്നെ വിപണിയിൽ നിന്ന് പുറത്താക്കും.

കണക്ഷന്റെ നിലവാരം അതിൽ ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെ ആശ്രയിച്ചിരിക്കും. 5G വന്നാൽ ഒരുപാട് കണക്ഷനുകൾ ഒരേ ചാനലിൽ ഉണ്ടാകും. ഇത് സേവനത്തെ ബാധിക്കാൻ ഇടയുണ്ട്. ഒരേ തരംഗത്തിൽ ഒരുപാട് കണക്ഷനുകൾ വന്നാൽ നെറ്റ്‌വർക്ക് വേഗത കുറയും.

 

5Gയുടെ ഭാവി

5Gയുടെ ഭാവി

5G വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ഇത് പൂർണ്ണരൂപത്തിൽ ഇപ്പോളും വന്നിട്ടില്ല. 2017ൽ 5G പുറത്തിറക്കും എന്നാണു അമേരിക്കയിലെ പ്രശസ്ത സേവനദാതാവായ വെരിസോൺ പറയുന്നത്. ദക്ഷിണ കൊറിയ സർക്കാർ 5Gയിൽ വൻ നിക്ഷേപവും നടത്തിയിട്ടുണ്ട്.

5G നെറ്റ്‌വർക്ക് ഉപയോഗിച്ച് 4K, 8L, 360-ഡിഗ്രി വീഡിയോ വഴി ഓഗ്മെന്റ് റിയാലിറ്റിയുടെ സഹായത്തോടെ നമുക്കു ചിത്രങ്ങളും വീഡിയോകളും കാണാം. ഓൺലൈൻ ഗെയിമുകളും മറ്റും തടസ്സമൊന്നും കൂടാതെ കളിക്കാനും 5G നെറ്റ്‌വർക്ക് നമ്മെ സഹായിക്കും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

Best Mobiles in India

Read more about:
English summary
5G networks are all set to rule the world of connectivity in the coming years. Read more to understand this technology. You will also get to know how the same is different from 4G over here.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X