സാംസങ്ങിന്റെ മോൺസ്റ്റർ 5G ഫോണിന് ഡിസ്കൗണ്ട്; ചീപ് റേറ്റിൽ 6000mAh ബാറ്ററി, 50MP ട്രിപ്പിൾ റിയർ ക്യാമറ
സാംസങ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് സന്തോഷം പകർന്നുകൊണ്ട് സാംസങ്ങിന്റെ ഒരു എം സീരീസ് 5ജി ഫോൺ ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ആമസോണിൽ വാങ്ങാൻ ലഭ്യമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാംസങ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഗാലക്സി എം15 5ജി പ്രൈം എഡിഷൻ (Samsung Galaxy M15 5G Prime Edition) ആണ് ഇപ്പോൾ ആമസോണിൽ ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. യഥാർഥത്തിൽ ഇത് സാംസങ് കഴിഞ്ഞ ഏപ്രിലിൽ അവതരിപ്പിച്ച ഗാലക്‌സി എം15 5ജിയുടെ അതേ ഫീച്ചറുകളുമായിട്ടാണ് വരുന്നത്, എന്നാൽ 8ജിബി റാം ഓപ്ഷനിലും ലഭ്യമാണെന്നതാണ് പ്രൈം എഡിഷന്റെ പ്രത്യേകത.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് സാംസങ് ഗാലക്‌സി M15 5G പ്രൈം എഡിഷന്റെ 4ജിബി + 128ജിബി മോഡലിന് 13,499 രൂപയും 6ജിബി + 128ജിബി മോഡലിന് 14,999 രൂപയും ടോപ്പ് എൻഡ് 8ജിബി + 128ജിബി മോഡലിന് 16,499 രൂപയും ആയിരുന്നു വില.

എന്നാലിപ്പോൾ ഗാലക്‌സി M15 5G പ്രൈം എഡിഷന്റെ അടിസ്ഥാന മോഡൽ 11999 രൂപ വിലയിലും 6ജിബി വേരിയന്റ് 12999 രൂപ വിലയിലും 8ജിബി വേരിയന്റ് 14499 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഈ വേരിയന്റുകൾക്ക് യഥാക്രമം 899 രൂപ, 974 രൂപ, 1000 രൂപ ബാങ്ക് ഡിസ്കൗണ്ടുകളും ലഭ്യമാണ്.
എല്ലാ വേരിയന്റുകളും 2000 രൂപയ്ക്ക് മുകളിൽ ഡിസ്കൗണ്ടിൽ ഇപ്പോൾ വാങ്ങാനാകും. ബ്ലൂ ടോപസ്, സെലസ്റ്റിയൽ ബ്ലൂ, സ്റ്റോൺ ഗ്രേ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. എന്നാൽ സാംസങ് ഗാലക്‌സി M15 5G പ്രൈം എഡിഷന്റെ ബോക്സിൽ ചാർജർ ഉൾപ്പെടുന്നില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സാംസങ് ഗാലക്‌സി M15 5G പ്രൈം എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.6 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-V സൂപ്പർ അമോലെഡ് സ്ക്രീൻ ആണ് ഇതിലുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6100+ 6nm പ്രൊസസർ ആണ് ഗാലക്സി എം15 5ജിയുടെ കരുത്ത്.
മാലി-G57 MC2 GPU, 4GB / 6GB / 8GB LPDDR4x റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 6ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഈ ഫോണിന് നൽകും.
ക്യാമറകളുടെ കാര്യമെടുത്താൽ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, എഫ്/2.2 അപ്പേർച്ചറുള്ള 5എംപി അൾട്രാ വൈഡ് ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി മാക്രോ സെൻസർ, എൽഇഡി ഫ്ലാഷ് എന്നിവ അടങ്ങുന്നു. f/2.0 അപ്പേർച്ചർ ഉള്ള 13MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, ബ്ലൂടൂത്ത് 5.3, ജിപിഎസ്+ ഗ്ലോനാസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി തുടങ്ങിവയാണ് സാംസങ് ഗാലക്‌സി M15 5G പ്രൈം എഡിഷനിലെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








