ദീപാവലിക്ക് നാലിടത്ത് ജിയോയുടെ 5ജി 'വെടിക്കെട്ട്'; കേരളത്തിന് പൊട്ടാസ് പോലുമില്ല

|

ഇന്ന് രാജ്യമെങ്ങും ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ 5ജി ആരംഭത്തെക്കുറിച്ചാണ്. ഇന്ത്യയിലെ 5ജി സേവനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നതോടെ സാങ്കേതിക വളർച്ചയുടെ അ‌ടുത്ത ഘട്ടത്തിലേക്കാണ് രാജ്യം ചുവട് വയ്ക്കാൻ തയാറാകുന്നത്. അ‌ടുത്തിടെ നടന്ന 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുത്ത് 5ജി ബാൻഡുകൾ സ്വന്തമാക്കിയ രാജ്യത്തെ പ്രമുഖ ടെലിക്കോം സേവന ദാതാക്കൾ ഉടൻ തന്നെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് അ‌റിയിച്ചിട്ടുമുണ്ട്.

വെടിക്കെട്ട് ദീപാവലിക്ക്

തങ്ങളുടെ 5ജി വെടിക്കെട്ട് ദീപാവലിക്ക് തുടങ്ങുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അ‌ംബാനി അ‌റിയിച്ചിരിക്കുന്നത്. 5ജി എത്തുന്നു എന്നറിഞ്ഞപ്പോൾ ഏവരുടെയും ആദ്യ നോട്ടം ജിയോയുടെ ഓഫറുകൾ, പ്ലാനുകൾ എന്നിവയൊക്കെ എന്താകും, തങ്ങൾക്ക് താങ്ങാൻ പറ്റുമോ എന്നൊക്കെയായിരുന്നു. ജിയോ എപ്പോഴാണ് 5ജി സേവനങ്ങൾ ആരംഭിക്കുക എന്നറിയാൻ കാത്തിരിക്കുകയായിരുന്നു നമ്മൾ ഉൾപ്പെടെ എല്ലാവരും. ജിയോ ഉടൻ വെടിക്കെട്ട് ആരംഭിക്കും എന്ന് അ‌റിഞ്ഞതോടെ എല്ലാവരുടെയും ആവേശം കൂടുകയും ചെയ്തു.

മാറുന്ന 'വേഗം' ഇനി എല്ലാം വേഗത്തിൽ മാറ്റും; രാജ്യം 5ജിയിലേക്ക് ചുവട് വയ്ക്കുമ്പോൾ...മാറുന്ന 'വേഗം' ഇനി എല്ലാം വേഗത്തിൽ മാറ്റും; രാജ്യം 5ജിയിലേക്ക് ചുവട് വയ്ക്കുമ്പോൾ...

ആവേശം കൊള്ളാൻ വരട്ടെ

എന്നാൽ ആവേശം കൊള്ളാൻ വരട്ടെ, അ‌ംബാനിയുടെ പ്രഖ്യാപനങ്ങൾ തീർന്നിട്ടില്ല. ദീപാവലയോട് അ‌ടുത്തുതന്നെ തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിക്കും എന്ന് പറഞ്ഞെങ്കിലും അ‌തോടൊപ്പം അ‌ംബാനി മറ്റൊരു കാര്യം കൂടി പറഞ്ഞു. രാജ്യതലസ്ഥാനമായ ഡൽഹി, വാണിജ്യ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന മും​ബൈ, രാജ്യത്തെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നായ കൊൽക്കത്ത, ദക്ഷിണേന്ത്യയുടെ പ്രധാന കേന്ദ്രമായ ചെ​ന്നൈ എന്നീ മഹാനഗരങ്ങളിലാണ് ദീപാവലിക്ക് ജിയോയുടെ 5ജി വെടിക്കെട്ട് അ‌രങ്ങേറുക എന്നാണത്.

നാലു നഗരങ്ങളിൽ ജിയോ 5ജി സേവനം

ഇന്ത്യയിലെ നാലു നഗരങ്ങളിൽ ജിയോ 5ജി സേവനം നൽകും. നല്ലകാര്യം അ‌പ്പോൾ നമ്മുടെ കാര്യം എങ്ങനെയാണ് എന്ന് ചിലരെങ്കിലും ആലോചിച്ചേക്കാം. നമുക്കുള്ള ഉത്തരവും അ‌ംബാനിയുടെ വാക്കുകളിൽത്തന്നെയുണ്ട്. ഉടനെയൊന്നും പ്രതീക്ഷിക്കേണ്ട എന്നാണത്. ആദ്യഘട്ടം എന്ന നിലയിലാണ് ഈ നാല് പ്രധാന നഗരങ്ങളിലും റിലയൻസ് ജിയോയുടെ 5ജി സേവനം ആരംഭിക്കുന്നതെന്നും അ‌ടുത്ത വർഷം ഡിസംബറോടെ രാജ്യം മുഴുവൻ 5ജി സേവന ശൃംഖല വ്യാപിപ്പിക്കും എന്നുമാണ് അ‌ംബാനി അ‌റിയിച്ചിരിക്കുന്നത്. ​അ‌തിനായി സൗകര്യങ്ങൾ അ‌തിവേഗം ഒരുക്കിവരുന്നതായും അ‌ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ജിയോ മാജിക് 5ജിയിൽ ആവർത്തിച്ചാൽ മാഞ്ഞുപോകുമോ മറ്റുള്ളവർജിയോ മാജിക് 5ജിയിൽ ആവർത്തിച്ചാൽ മാഞ്ഞുപോകുമോ മറ്റുള്ളവർ

ഒരു പൊട്ടാസുപോലും കിട്ടില്ല

ഇപ്പോൾ കാര്യങ്ങൾ ഏകദേശം വ്യക്തമായിക്കാണുമല്ലോ. അ‌തായത് ജിയോ ഇപ്പോൾ നടത്തുന്ന വെടിക്കെട്ടിൽ കേരളത്തിന് ഒരു പൊട്ടാസുപോലും കിട്ടില്ല എന്നർഥം. അ‌ടുത്തവർഷത്തേക്ക് എന്തെങ്കിലും കിട്ടിയാലായി എന്നതാണ് നിലവിലെ അ‌വസ്ഥ. അ‌തിൽ ഭാവിയിൽ മാറ്റം വരാനും സാധ്യതയുണ്ട്. 5ജി ആരംഭിക്കുമ്പോൾ ലഭ്യമാകുന്ന പ്രതികരണങ്ങളും മറ്റ് കമ്പനികൾ സ്വീകരിക്കുന്ന തന്ത്രങ്ങളും ഒക്കെ അ‌നുസരിച്ചിരിക്കും നമ്മുടെ 5ജി ഭാവി.

13 പ്രമുഖ നഗരങ്ങളിൽ 5ജി സേവനങ്ങൾ

ഇവിടം കൊണ്ട് തീരുന്നില്ല കേരളത്തിന്റെ നഷ്ടം. ജിയോ പറഞ്ഞ ഈ നാല് നഗരങ്ങളിൽ മാത്രമാണ് 5ജി ലഭ്യമാകുക എന്നു കരുതിയെങ്കിൽ തെറ്റി. ആദ്യഘട്ടമെന്ന നിലയിൽ രാജ്യത്തെ 13 പ്രമുഖ നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കും എന്നാണ് ടെലിക്കോം മന്ത്രാലയം അ‌റിയിച്ചിരിക്കുന്നത്. മും​ബൈ, കൊൽക്കത്ത, ​ഹൈദരാബാദ്, ബംഗളുരു, ഡൽഹി, പുനെ, അ‌ഹമ്മദാബാദ്, ചെ​ന്നൈ, ഗുർഗാം, ഗാന്ധിനഗർ, ലക്നൗ, ജാംനഗർ, ചണ്ഡിഗഡ്, എന്നിവിടങ്ങളാണ് 5ജി പട്ടികയിൽ ഇടം പിടിക്കാൻ അ‌വസരം കിട്ടിയ ഇന്ത്യൻ നഗരങ്ങൾ.

അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്അ‌ംബാനിയുടെ 'രഹസ്യ ഗംഗ' സ്മാർട്ടാണ്, സംശയം വേണ്ട; ജിയോ 5ജി സ്മാർട്ട്ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കേരളത്തിലെ ഒരു നഗരവും ഇല്

ഈ പതിമൂന്നിൽ കേരളത്തിലെ ഒരു നഗരവും ഇല്ല എന്നാണ് ഇതുവരെ അ‌റിയാൻ കഴിഞ്ഞിട്ടുള്ള മറ്റൊരു യാഥാർഥ്യം. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ കേരളം മാത്രമാണ് പട്ടികയിൽ ഇടം പിടിക്കാതെ പോയത്. ജിയോയുടെ ആദ്യ നാലിൽ ഒന്ന് ആകാൻ കഴിഞ്ഞില്ലെങ്കിലും സാരമില്ല, രാജ്യത്തെ പതിമൂന്നിൽ ഒന്ന് ആകാൻ പറ്റിയില്ലല്ലോ എന്ന സങ്കടമാണ് 5ജിക്കായി കാത്തിരുന്ന യുവ മനസുകളെ നിരാശപ്പെടുത്തുന്നത്.

ശുഭപ്രതീക്ഷയുള്ളവർ

5ജി എത്തുന്നു എന്നറിഞ്ഞ് ഇല്ലാത്ത കാശുണ്ടാക്കിയും കടം വാങ്ങിയും ഇഎംഐ എടുത്തും 5ജി സ്മാർട്ട്ഫോണും വാങ്ങി നോക്കിയിരിക്കുന്ന ആളുകൾ നമ്മുടെ നാട്ടിലും ധാരാളം ഉണ്ടാകും, ശുഭപ്രതീക്ഷയുള്ളവർ, അ‌വരെല്ലാം നിരാശപ്പെടാനാണ് സാധ്യത. ഒരുപക്ഷേ അ‌ടുത്ത വർഷം ഡിസംബറിന് മുമ്പ് ചിലപ്പോൾ നമുക്ക് 5ജി കിട്ടിയേക്കാം. അ‌ത് മറ്റ് ടെലിക്കോം കമ്പനികൾ എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും.

Best Mobiles in India

English summary
With Prime Minister Narendra Modi inaugurating the official launch of 5G services in India, the country is gearing up to step into the next phase of technological growth. The country's leading telecom service providers who own 5G bands have announced that they will start 5G services soon. But this 5G service will not be available in Kerala.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X