5ജിയെക്കാൾ വേഗമുള്ള 5ജി തട്ടിപ്പിൽ വീഴരുത്; നിങ്ങളുടെ ഫോണിൽ 5ജി എങ്ങനെ കിട്ടുമെന്നും കിട്ടില്ലെന്നും അ‌റിയൂ

|

5ജി, 5ജി എന്ന് കേട്ട് എല്ലാവർക്കും ബോറടിച്ച് തുടങ്ങിയിട്ടുണ്ടാകും. 5ജി പ്രഖ്യാപനവും കഴിഞ്ഞ് ജിയോയും എയർടെലും രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ പ്രാരംഭ റോൾ ഔട്ടും നടത്തിക്കഴിഞ്ഞു. 5ജി എത്താൻ കാലങ്ങൾ പിടിച്ചെങ്കിലും 5ജിയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ ആരംഭിക്കാൻ ഒട്ടും സമയമെടുത്തില്ലെന്നതാണ് ശ്രദ്ധേയം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ 5ജി സ്കാമുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഏതെല്ലാം രീതികളിൽ 5G സർവീസ് ആക്സസ് ചെയ്യാം, ഏതൊക്കെ രീതികളിൽ ആക്സസ് ചെയ്യാൻ കഴിയില്ല എന്നീ കാര്യങ്ങൾ വിശദമമായി നോക്കാം.

ഇമെയിലിലും വാട്സ്ആപ്പിലും എസ്എംഎസിലും വരുന്ന ലിങ്കുകൾ 5ജി തരില്ല

ഇമെയിലിലും വാട്സ്ആപ്പിലും എസ്എംഎസിലും വരുന്ന ലിങ്കുകൾ 5ജി തരില്ല

ടെലിക്കോം കമ്പനികളുടെയും മൊബൈൽ കമ്പനികളുടെയും കിളി പറത്തുന്ന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ നൽകുന്നത്. എസ്എംഎസിലും വാട്സ്ആപ്പിലും ഇമെയിലിലും ഒക്കെ വരുന്ന ലിങ്കുകൾ വഴി സിം കാർഡുകൾ 5ജിയിലേക്ക് അപ്ഡേറ്റ് ചെയ്യാമെന്നാണ് അതിൽ ഒന്ന്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് എയർടെലും ജിയോയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാൽവെയറുകളുമായെത്തുന്ന ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ബാങ്ക് വിവരങ്ങളടക്കം നഷ്ടമാകും.

അകലത്തിരുന്ന് ആർക്കും നിങ്ങളുടെ ഫോണിൽ 5ജി ആക്റ്റിവേറ്റ് ചെയ്യാൻ കഴിയില്ല

അകലത്തിരുന്ന് ആർക്കും നിങ്ങളുടെ ഫോണിൽ 5ജി ആക്റ്റിവേറ്റ് ചെയ്യാൻ കഴിയില്ല

ഇത്തരം അവകാശവാദങ്ങളിൽ വിശ്വസിക്കരുത്. ഫോണിൽ 5ജി ആക്റ്റിവേറ്റ് ചെയ്യാമെന്ന് പറഞ്ഞ് വരുന്നവർക്ക് നിങ്ങളുടെ വ്യക്തി വിവരങ്ങളോ ഒടിപിയോ ഷെയർ ചെയ്യരുത്. 5ജി സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കും സർവീസിനും നിങ്ങളുടെ ടെലിക്കോം സർവീസ് പ്രൊവൈഡറുടെ ഒഫീഷ്യൽ ആപ്പുകൾ മാത്രം ഉപയോഗിക്കുക. ഇത്തരം വാഗ്ദാനങ്ങളുമായി വരുന്ന മറ്റ് തേർഡ് പാർട്ടി ആപ്പുകളൊന്നും ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം

5ജി ഇപ്പോഴും വളരെക്കുറച്ച് നഗരങ്ങളിൽ മാത്രം
 

5ജി ഇപ്പോഴും വളരെക്കുറച്ച് നഗരങ്ങളിൽ മാത്രം

എയർടെലും ജിയോയും 5ജി സേവനങ്ങൾ ലോഞ്ച് ചെയ്ത നഗരങ്ങളിൽ മാത്രമാണ് നിലവിൽ 5ജി സർവീസ് ലഭിക്കുക. മറ്റ് നഗരങ്ങളിലൊന്നും ഇപ്പോൾ 5ജി കണക്റ്റിവിറ്റി കിട്ടുകയില്ല. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരാണസി എന്നിവിടങ്ങളിലാണ് എയർടെൽ 5ജി ലഭിക്കുക. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നീ നഗരങ്ങളിൽ ജിയോ 5ജിയും ലഭിക്കും. ബാക്കിയുള്ള മേഖലകളിൽ 5ജിയ്ക്കായി ഇനിയും കാത്തിരിക്കണം.

4ജി ഫോണിൽ 5ജി കിട്ടില്ല, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കരുത്

4ജി ഫോണിൽ 5ജി കിട്ടില്ല, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കരുത്

5ജി വേണമെങ്കിൽ 5ജി നെറ്റ്വർക്കിനൊപ്പം 5ജി സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ട്ഫോണും ആവശ്യമാണ്. നിങ്ങളുടെ 4ജി സ്മാർട്ട്ഫോൺ ആർക്കും 5ജി ഡിവൈസ് ആയി അപ്ഗ്രേഡ് ചെയ്യാൻ കഴിയില്ല. 4ജി ഫോണിനെ 5ജിയാക്കാൻ സോഫ്റ്റ്വെയർ അപ്ഡേറ്റിനോ ആപ്പുകൾക്കോ കഴിയില്ല. ഇത്തരം വാഗ്ദാനങ്ങളുമായി വരുന്നവരെ നേരത്തെ പറഞ്ഞത് പോലെ തന്നെ വിശ്വസിക്കരുത്. 5ജി കിട്ടാത്ത സാഹചര്യങ്ങളും അനുബന്ധ തട്ടിപ്പുകളുമാണ് ഇത്രം നേരം പറഞ്ഞത്. ഇനി എങ്ങനെയൊക്കെ 5ജി കിട്ടുമെന്ന് അറിയാം.

5ജി കിട്ടാൻ - ഒടിഎ അപ്ഡേറ്റ്

5ജി കിട്ടാൻ - ഒടിഎ അപ്ഡേറ്റ്

സർവീസ് പ്രൊവൈഡറും സ്മാർട്ട്ഫോൺ കമ്പനികളും നൽകുന്ന ഒടിഎ അപ്ഡേറ്റുകൾ വഴി 5ജി ലഭിക്കും. ചില ഫോണുകളിൽ സെറ്റിങ്സിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടിയും വരാം. അപ്പിൾ, സാംസങ്, ഗൂഗിൾ എന്നീ കമ്പനികളുടെ സ്മാർട്ട്ഫോണുകളിൽ ഡിസംബർ അവസാനത്തോടെ ഒടിഎ അപ്ഡേറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

5ജിയ്ക്കായി 4ജി സിം കാർഡ് മതിയാകും

5ജിയ്ക്കായി 4ജി സിം കാർഡ് മതിയാകും

ഉപയോക്താക്കൾക്ക് 5ജി സേവനങ്ങൾ ലഭ്യമാകാൻ പുതിയ പുതിയ സിം കാർഡ് ആവശ്യമില്ല. നിലവിലുള്ള 4ജി സിം കാർഡുകളിൽ തന്നെ 5ജി സേവനങ്ങളും ലഭ്യമാകും. 4ജി സിം കാർഡ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാമെന്ന വാഗ്ദാനവുമായി തട്ടിപ്പുകാർ രം​ഗത്തെത്തിയിട്ടുണ്ട്. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ജിയോ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അ‌വസ്ഥ? ജിയോയുടെ 5G ബാൻഡ് വിശേഷങ്ങൾ ഇതാ...ജിയോ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അ‌വസ്ഥ? ജിയോയുടെ 5G ബാൻഡ് വിശേഷങ്ങൾ ഇതാ...

5ജി എനേബിൾ ചെയ്യാൻ പുഷ് നോട്ടിഫിക്കേഷനുകൾ

5ജി എനേബിൾ ചെയ്യാൻ പുഷ് നോട്ടിഫിക്കേഷനുകൾ

5ജി എനേബിൾ ചെയ്യുന്നതിനായി ടെലികോം ഓപ്പറേറ്ററിൽ നിന്നുള്ള പുഷ് നോട്ടിഫിക്കേഷൻ പ്രയോജനപ്പടുത്തുക. ഇത്തരത്തിലുള്ള നോട്ടിഫിക്കേഷനുകൾ ആപ്പിലൂടെയാണ് ലഭ്യമാവുക. ടെക്‌സ്‌റ്റ് മെസേജിലൂടെയോ വാട്സ്ആപ്പ്, ഇമെയിൽ എന്നിവയിലൂടെയോ പുഷ് നോട്ടിഫിക്കേഷനുകൾ കമ്പനികൾ അയയ്ക്കില്ല. കൂടാതെ 5ജി ആക്ടിവേറ്റ് ചെയ്യാൻ യൂസേഴ്സിന്റെ ഫോൺ സെറ്റിങ്സിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിയും വരും.

5ജി സേവനങ്ങളുടെ നിരക്ക്

5ജി സേവനങ്ങളുടെ നിരക്ക്

നിലവിൽ സ്‌മാർട്ട്‌ഫോൺ യൂസേഴ്സ് 5ജി സേവനങ്ങൾ ഉപയോഗിക്കുന്നതിന് അധിക പണം നൽകേണ്ടതില്ല. നിലവിലുള്ള പ്ലാനുകൾക്കൊപ്പം തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് എയർടെലും റിലയൻസ് ജിയോയും പ്രഖ്യാപിച്ച് കഴിഞ്ഞു. യൂസേഴ്സിന് അവരുടെ നിലവിലുള്ള 4ജി പ്ലാനിനൊപ്പം 5ജി സേവനങ്ങളും ആസ്വദിക്കാൻ കഴിയും.

'5G ലോഞ്ച്' സത്യമോ മിഥ്യയോ; തള്ളുകൾക്കപ്പുറം വാസ്തവമെന്ത്?'5G ലോഞ്ച്' സത്യമോ മിഥ്യയോ; തള്ളുകൾക്കപ്പുറം വാസ്തവമെന്ത്?

Best Mobiles in India

English summary
Everyone must be tired of hearing 5G and 5G. After the announcement of 5G, Jio and Airtel have already done the initial roll out in selected cities of the country. It is interesting to note that while 5G took time to arrive, 5G related scams did not take long to start. Warnings have been issued about 5G scams in various states of the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X