Just In
- 1 hr ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 2 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 3 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 5 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Sports
IND vs NZ: ഹര്‍ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്‍വ്വം-വിമര്‍ശിച്ച് ഫാന്‍സ്
- News
ജോഡോ യാത്രയുടെ ജനസ്വീകാര്യത കണ്ട് ബിജെപി ഭരണകൂടത്തിന് ഹാലിളകി: കെ സുധാകരന്
- Movies
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Lifestyle
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
5G Auction: 5ജി സ്പെക്ട്രം ലേലം അവസാനിച്ചു, കമ്പനികൾ ഒഴുക്കിയത് 1.5 ലക്ഷം കോടി രൂപ
രാജ്യത്തെ ആദ്യ 5ജി സ്പെക്ട്രം ലേലം അവസാനിച്ചു. ഏഴ് ദിവസം നീണ്ട ലേല നടപടികൾ അവസാനിച്ചപ്പോൾ സർക്കാർ ഖജനാവിലേക്കെത്തിയത് 1.5 ലക്ഷം കോടിയിലധികം രൂപയാണ്. അന്തിമ കണക്കുകൾ ഇനിയും പുറത്ത് വരാനുണ്ട്. 2022 ജൂലെ 26നാണ് 5ജി സ്പെക്ട്രം ആരംഭിച്ചത്. വാശിയേറിയ ലേലം വിളികൾക്കൊടുവിൽ തിങ്കളാഴ്ച പകൽ കമ്പനികൾ ബിഡിങ്ങ് അവസാനിപ്പിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക (5G Spectrum Auction 2022 Ends).

മൊത്തം 1,50,173 കോടി രൂപയാണ് കമ്പനികൾ 5ജി സ്പെക്ട്രത്തിനായി ചിലവഴിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അന്തിമ കണക്കുകൾ ഇനിയും പുറത്ത് വരാനുണ്ടെന്ന് മറ്റ് ചില റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. ഇപ്പോൾ സ്‌പെക്‌ട്രം ലേലം അവസാനിച്ചതിനാൽ ഓരോ ടെലിക്കോം കമ്പനിയും എത്ര മാത്രം സ്‌പെക്‌ട്രം സ്വന്തമാക്കി, ആരാണ് ഏറ്റവും കൂടുതൽ സ്പെക്ട്രം നേടിയത് എന്ന കാര്യങ്ങളിലേക്കായിരിക്കും ഇനി ആളുകളുടെ ശ്രദ്ധ.

ലേലത്തിലൂടെ സ്വന്തമാക്കിയ എയർവേവുകൾ കമ്പനികൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് എപ്പോൾ കൈമാറുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള 5ജി സേവനങ്ങൾ കഴിയുന്നത്ര വേഗത്തിൽ ലോഞ്ച് ചെയ്യണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. വരും നാളുകളിൽ തന്നെ 5ജി എയർവേവുകൾ കമ്പനികൾക്ക് കൈമാറുമെന്ന് ടെലിക്കോം മന്ത്രാലയം വ്യക്തമാക്കിയിട്ടുമുണ്ട്.

ഏറ്റവും വലിയ ബിഡ്ഡറായി റിലയൻസ് ജിയോ
5ജി സ്പെക്ട്രം ലേലത്തിൽ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് റിലയൻസ് ജിയോ തന്നെയായിരിക്കും എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. 2021ൽ നടന്ന സ്പെക്ട്രം ലേലത്തിലും ഇത് തന്നെയായിരുന്നു സാഹചര്യം. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനി എന്നതിന് അപ്പുറം റിലയൻസ് സാമ്രാജ്യത്തിന്റെ സാമ്പത്തിക പിന്തുണയും ജിയോയ്ക്ക് ഉണ്ട്. സ്പെക്ട്രത്തിനായി പണം ചിലവഴിക്കുന്നതിൽ നിന്നും റിലയൻസ് ജിയോ ഒരിക്കലും പിന്നോട്ട് പോകാറുമില്ല.

ലേലത്തിൽ ജിയോ ഒന്നാമത് എത്തുന്നത് കമ്പനിയുടെ യൂസേഴ്സിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യം തന്നെയാണ്. ഇന്ത്യയിൽ ആകമാനം ഉള്ള ജിയോ യൂസേഴ്സിന് കൂടുതൽ മികച്ച 4ജി കവറേജും ഒപ്പം 5ജി കവറേജും നൽകാൻ പുതിയ എയർവേവുകൾ കമ്പനിയെ സഹായിക്കും. മികച്ച നെറ്റ്വർക്ക് കവറേജ് നൽകുന്ന 700 മെഗാ ഹെർട്സ് എയർവേവ്സ് സ്വന്തമാക്കാൻ ജിയോ ധാരാളം പണം ചിലവഴിച്ചെന്നതും ശ്രദ്ധിക്കണം.

ഏറ്റവും അവസാനം വന്ന റിപ്പോർട്ടുകൾ പ്രകാരം 84,500 കോടിയിൽ അധികം രൂപയാണ് 5ജി എയർവേവ്സിനായി റിലയൻസ് ജിയോ ചിലവഴിച്ചിരിക്കുന്നത്. എയർടെൽ 46,500 കോടിയിൽ അധികം രൂപയും ചിലവഴിച്ചിട്ടുണ്ട്. സാമ്പത്തിക ഞെരുക്കത്തിൽ തുടരുന്ന വോഡഫോൺ ഐഡിയയും തങ്ങളാൽ കഴിയുന്ന വിധം ലേലത്തിൽ പങ്കെടുത്തു ( 18,500 കോടി ). സമീപ ഭാവിയിൽ തന്നെ കമ്പനി 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യും.

അദാനി ഡാറ്റ നെറ്റ്‌വർക്ക്സും ലേലത്തിൽ പങ്കെടുത്തിരുന്നു. അദാനി ഗ്രൂപ്പിലെ സ്ഥാപനങ്ങൾക്കായി സ്വകാര്യ 5ജി നെറ്റ്വർക്ക് സ്ഥാപിക്കാൻ ആവശ്യമായ സ്പെക്ട്രവും കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. 26 മെഗാഹെർട്സ് സ്പെക്ട്രമാണ് കമ്പനി വാങ്ങിയതെന്നാണ് കരുതുന്നത് ( 800 - 900 കോടി രൂപ ).

ഈസ്റ്റ് യുപിയ്ക്കായി ആവേശപ്പോരാട്ടം
ലേലത്തിന്റെ അവസാന റൗണ്ടുകളിൽ, യുപി ഈസ്റ്റ് സർക്കിളിലെ 1,800 മെഗാഹെർട്സ് ബാൻഡ് എയർവേവുകൾക്കായി ടെലിക്കോം കമ്പനികൾ തമ്മിൽ നടന്ന പോരാട്ടം ശ്രദ്ധേയമായിരുന്നു. 10 കോടിയിൽ അധികം യൂസേഴ്സ് ഉള്ള പ്രധാന ടെലിക്കോം മാർക്കറ്റുകളിൽ ഒന്നാണ് കിഴക്കൻ യുപി. ലഖ്നൌ, അലഹബാദ്, വാരണാസി, കാൺപൂർ, ഗോരഖ്പൂർ തുടങ്ങിയ പ്രധാന നഗരങ്ങളും ഈ മേഖലയിൽ ഉണ്ട്.

എയർടെലിന് 4ജി സേവനങ്ങൾ നൽകുന്നതിന് ഈ എയർവേവ്സ് ആവശ്യമാണെന്നതും ലേലം വിളിയിൽ മത്സരം കൂട്ടി. അതേ സർക്കിളിൽ കമ്പനിയുടെ കൈവശം ഉള്ള 900 മെഗാഹെർട്സ് ബാൻഡ് സ്പെക്ട്രം 2024ൽ കാലഹരണപ്പെടുമെന്നതിനാൽ ആണിത്. ലേലം വിളി കടുത്തതോടെ യൂണിറ്റിന് 91 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കിഴക്കൻ യുപിയിലെ 1,800 മെഗാഹെർട്സ് സ്പെക്ട്രത്തിന്റെ വില 160.57 കോടിയായി മാറി. 76.5 ശതമാനം വില വർധനവാണ് ഓരോ മെഗാഹെർട്സിനും ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്പെക്ട്രം ലേലം
രാജ്യത്ത് വിറ്റഴിച്ചിട്ടുള്ളതിൽ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഓഫർ ചെയ്യുന്ന 5ജി സ്പെക്ട്രം വിലയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. 1.5 ലക്ഷം കോടിയിൽ അധികം പണം ചിലവഴിച്ചാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ സ്പെക്ട്രം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന 4ജി സ്പെക്ട്രം ലേലത്തെ ( 77,815 കോടി ) വച്ച് നോക്കുമ്പോൾ ഏകദേശം ഇരട്ടി തുകയ്ക്കാണ് 5ജി സ്പെക്ട്രം ലേലം ചെയ്തിരിക്കുന്നത്. 2010ൽ നടന്ന 3ജി ലേലത്തെക്കാൾ ( 50,968.37 ) മൂന്നിരട്ടി തുകയും കമ്പനികൾ 5ജി സ്പെക്ട്രത്തിനായി ചിലവഴിച്ചിട്ടുണ്ട്.

വിറ്റഴിയാതെയും ബാൻഡുകൾ
മൊത്തം 72 ഗിഗാ ഹെർട്സ് എയർവേവ്സാണ് 10 ബാൻഡുകളിലായി സർക്കാർ ലേലത്തിന് വച്ചത്. ഏതാണ്ട് 4.3 ട്രില്യൺ രൂപയാണ് ഇത്രയും സ്പെക്ട്രത്തിന് മൂല്യം കണക്കാക്കിയിരിക്കുന്നത്. 600 മെഗാഹെർട്സ്, 700 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2100 മെഗാഹെർട്സ്, 2300 മെഗാഹെർട്സ്, 2,500 മെഗാഹെർട്സ്, 3300മെഗാഹെർട്സ്, 26 ഗിഗാഹെർട്സ് എന്നീ ബാൻഡുകളാണ് ലേലത്തിന് എത്തിയത്.

എന്നാൽ 600 മെഗാഹെർട്സ്, 800 മെഗാഹെർട്സ്, 2,300 മെഗാഹെർട്സ് എന്നീ ബാൻഡുകളിലെ എയർവേവുകളിൽ ടെലിക്കോം കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചില്ല. 3,300 മെഗാഹെർട്സിനും 26 ഗിഗാഹെർട്സിനും ഇടയിൽ ഉള്ള 5ജി ബാൻഡുകൾക്കായാണ് കമ്പനികൾ പ്രധാനമായും ലേലം വിളിച്ചത്. 700 മെഗാഹെർട്സ് സ്പെക്ട്രത്തിൽ കമ്പനികൾ കൂടുതൽ താത്പര്യം പ്രകടിപ്പിച്ചതും ലേലത്തിന്റെ സവിശേഷതയാണ്. 2016ലും 2021ലും വിറ്റ് പോകാതിരുന്ന സ്പെക്ട്രം ആണിതെന്നും ആലോചിക്കണം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470