സൂക്ഷിക്കുക! നിങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളെ ഹാക്ക് ചെയ്‌തേക്കാം ഈ 6 ആപ്പുകള്‍

|

വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസ്സഞ്ചര്‍, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. പുതിയതരം മാല്‍ വെയര്‍ ഉപയോഗിച്ച് ഈ ആപ്പുകളെ ഹാക്ക് ചെയ്യാനായി രംഗത്തിറങ്ങിയിരിക്കുകയാണ് ഹാക്കര്‍മാര്‍.

 

വ്യക്തി വിവരങ്ങള്‍

വ്യക്തി വിവരങ്ങള്‍

Trendmicro യുടെ റിപ്പേര്‍ട്ടു പ്രകാരം വ്യക്തി വിവരങ്ങള്‍ ചേര്‍ത്താനായി പുതിയ മാല്‍വെയര്‍ ഇപ്പോള്‍ രംഗത്തുണ്ട്. ചില ആന്‍ഡ്രോയിഡ് ആപ്പുകളിലാണ് ഇവ പതിയിരിക്കുന്നതെന്നും trendmicro പറയുന്നു.

ആപ്പുകളെ അറിഞ്ഞിരിക്കുക.

ആപ്പുകളെ അറിഞ്ഞിരിക്കുക.

ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള ചില ആപ്പുകളാണ് അപകടകാരികള്‍. 2018ല്‍ പുറത്തിറങ്ങിയ ഈ ആപ്പുകള്‍ ആഗോളതലത്തില്‍ ഏകദേശം 10 ലക്ഷം ഡൗണ്‍ലോഡ്‌സ് പിന്നിട്ടു കഴിഞ്ഞു. മാല്‍വെയര്‍ പിടികൂടിയ ഈ ആറു ആപ്പുകളെ അറിഞ്ഞിരിക്കുക.

ഗൂഗിള്‍ ഒഴിവാക്കിക്കഴിഞ്ഞു

ഗൂഗിള്‍ ഒഴിവാക്കിക്കഴിഞ്ഞു

flappy Birr Dof, Flash light, HZPermis Pro Arabe, Win7imulator, Win7Launcher, Flappy Bird എന്നിവയാണ് അപകടകാരികളായ ആറ് ആപ്പുകള്‍. ഇവയെ മാല്‍വെയര്‍ പിടികൂടിയതായി കണ്ടെത്തിയയുടന്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പുകളെ ഗൂഗിള്‍ ഒഴിവാക്കിക്കഴിഞ്ഞു.

 

 

ബ്ലോഗില്‍ പറയുന്നു.
 

ബ്ലോഗില്‍ പറയുന്നു.

ഈ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ ലൊക്കേഷന്‍, എസ്.എം.എസ് സംഭാഷണങ്ങള്‍, കോള്‍ ലോഗുകള്‍ തുടങ്ങിയ ഹാക്ക് ചെയ്യപ്പെടുമെന്ന് TrendMicro പറയുന്നു. ഈ ആപ്പ് നിങ്ങളുടെ മൊബൈലില്‍ എത്തിയാലുടന്‍ ഒളിഞ്ഞിരിക്കുന്ന മാല്‍വെയര്‍ നിങ്ങളുടെ വ്യക്തിഗക വിവരങ്ങളാകും ആദ്യം തേടുക. മൊബൈലിന്റെ നെറ്റ് വര്‍ക്ക് അവൈലബിലിറ്റി പരിശോധിച്ച ശേഷം നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെ ക്ലൗഡ് മെസ്സേജിംഗിലൂടെ സെര്‍വറിലേക്ക് മാറ്റുമെന്നും TrendMicro തങ്ങളുടെ ബ്ലോഗില്‍ പറയുന്നു.

വിവരങ്ങള്‍

വിവരങ്ങള്‍

ആപ്പിന് ലഭിക്കുന്ന നിര്‍ദേശ പ്രകാരം എസ്.എം.എസ് സന്ദേശങ്ങള്‍, കോണ്ടാക്ട് ലിസ്റ്റ്, ഫയലുകള്‍, കോള്‍ ലോഗ്‌സ് എന്നിവ സെര്‍വറിലൂടെ കൈമാറപ്പെടും. വാട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെയും വിവരങ്ങള്‍ അപഹരിക്കപ്പെട്ടേക്കാം.

ആന്റി വൈറസ്

ആന്റി വൈറസ്

ഇത്തരത്തിലുള്ള മാല്‍വെയറുകളില്‍ നിന്നും സുരക്ഷ നേടാന്‍ കരുതല്‍ മാത്രമാണ് പോംവഴി. അനാവശ്യ ആപ്പുകളെ പരമാവധി ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. അഥവാ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെങ്കില്‍ ഇന്റര്‍നെറ്റില്‍ ഈ ആപ്പിനെക്കുറിച്ച് കൂടുതല്‍ വായിച്ചറിയുക. നല്ലൊരു ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നതും നല്ലതാണ്.

Best Mobiles in India

Read more about:
English summary
6 apps that can hack your Facebook, WhatsApp, Instagram data

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X