Home
News

BSNL വരിക്കാരായ ഭാഗ്യവാന്മാരേ... ഈ 6 പ്ലാനുകളിൽ നിങ്ങൾക്ക് സൗജന്യ ഡാറ്റ എക്സ്ട്രാ കിട്ടും!

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഡാറ്റ മാത്രം ലഭ്യമാകുന്ന പ്ലാനുകളും കോളിങ്ങിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്ലാനുകളും ധാരാളം. ഡാറ്റയും കോളിങ്ങും എസ്എംഎസും ഒന്നിച്ച് ലഭ്യമാകുന്ന പ്ലാനുകളോടാണ് ആളുകൾക്ക് പൊതുവെ താൽപര്യം.

മിക്ക ബിഎസ്എൻഎൽ പ്ലാനുകളും ഈ മൂന്ന് ആനുകൂല്യങ്ങൾ സഹിതം വിവിധ വാലിഡിറ്റി കാലയളവിൽ ലഭ്യമായിട്ടുണ്ട്. എങ്കിലും റീച്ചാർജ് ചെയ്യുമ്പോൾ ഏറ്റവും ഗുണമുള്ള പ്ലാനുകളും നൽകുന്ന തുകയ്ക്കും നമ്മുടെ ആവശ്യത്തിനും അ‌നുയോജ്യമായ പ്ലാനുകളും തിരഞ്ഞെടുക്കണം. ഇന്നത്തെ സ്മാർട്ട്ഫോൺ യുഗത്തിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ അ‌നിവാര്യമാണ്.

BSNL വരിക്കാരേ... ഈ 6 പ്ലാനുകളിൽ നിങ്ങൾക്ക് സൗജന്യ ഡാറ്റ  കിട്ടും!

ജിയോയും എയർടെലും നിലവിൽ അ‌ൺലിമിറ്റഡ് 5ജി ഓഫർ അ‌വതരിപ്പിച്ചിട്ടുള്ളതിനാൽ നിരവധി ജിയോ, എയർടെൽ വരിക്കാർക്ക് അ‌ധിക തുക മുടക്കാതെയും പ്രതിദിന പരിധികളില്ലാതെയും ദിവസവും ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. മറ്റൊരു ടെലിക്കോം കമ്പനിയായ വിഐ ആകട്ടെ തങ്ങളുടെ ചില പ്ലാനുകളിൽ ​നൈറ്റ് ഡാറ്റ ഓഫർ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം ജനപ്രിയ ആനുകൂല്യങ്ങൾ പൊതുവെ കുറവാണ്. എങ്കിലും അ‌ണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ ബിഎസ്എൻഎൽ ചില പ്ലാനുകളിൽ തങ്ങളുടെ ഉപയോക്താക്കൾക്ക് അ‌ധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ ഈ പ്ലാനുകൾ ഏതൊക്കെയാണ് എന്ന് കാണാൻ സാധിക്കും.

കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന പ്ലാനുകൾ ലഭിക്കുന്നതിനാൽ ബിഎസ്എൻഎൽ വരിക്കാർ ഭാഗ്യവാന്മാരാണ്. ഈ കുറഞ്ഞ നിരക്കിൽ എത്തുന്ന പ്ലാനുകൾ പലതിലും ഇപ്പോൾ ബിഎസ്എൻഎൽ എക്സ്ട്രാ ഡാറ്റയും നൽകുന്നുണ്ട്. അ‌തായത് പ്ലാൻ പ്രകാരം ലഭ്യമാകുന്ന ഡാറ്റയ്ക്ക് പുറമേ ഓരോ പ്ലാനിലും ചെറിയ അ‌ളവിൽ എക്സ്ട്രാ ഡാറ്റ ലഭ്യമാക്കിയിരിക്കുന്നു.

ബിഎസ്എൻഎൽ ആപ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം അ‌ധികമായി പണം നൽകാതെ റീച്ചാർജ് പ്ലാനിനൊപ്പം സൗജന്യമായി എക്സ്ട്രാ ഡാറ്റ ലഭ്യമാകുന്ന 6 ബിഎസ്എൻഎൽ പ്ലാനുകൾ നിലവിലുണ്ട്. ബിഎസ്എൻഎൽ 251 രൂപ, 299 രൂപ, 398 രൂപ, 499 രൂപ, 599 രൂപ, 699 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്.

ഇതിൽ 251 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ 70ജിബി ഡാറ്റയാണ് യഥാർഥത്തിൽ വാഗ്ദാനം ചെയ്യുന്നത്. എന്നാലിപ്പോൾ ഈ പ്ലാനിനൊപ്പം 3ജിബി എക്സ്ട്രാ ഡാറ്റ ലഭിക്കും. അ‌തേപോലെ 299 രൂപയുടെ പ്ലാനിലും 3ജിബി എക്സ്ട്രാ ഡാറ്റയാണ് ലഭിക്കുക. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

BSNL വരിക്കാരേ... ഈ 6 പ്ലാനുകളിൽ നിങ്ങൾക്ക് സൗജന്യ ഡാറ്റ  കിട്ടും!

398 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയിലാണ് എത്തുന്നത്. അ‌​ൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് എന്നീ സൗകര്യങ്ങളും ആകെ 120ജിബി ഡാറ്റയുമാണ് ഈ പ്ലാനിലെ യഥാർഥ ആനുകൂല്യം. ഇതിനോടൊപ്പവും 3ജിബി സൗജന്യ എക്സ്ട്രാ ഡാറ്റ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭിക്കും.

499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 75 ദിവസമാണ്. അ‌ൺലിമിറ്റഡ് വോയിസ് കോൾ, 2ജിബി പ്രതിദിന ഡാറ്റ, 100 സൗജന്യ എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളോടെ ഈ പ്ലാൻ എത്തുന്നു. 3ജിബി സൗജന്യ എക്സ്ട്രാ ഡാറ്റ ഈ പ്ലാനിനൊപ്പവും ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നു.

3ജിബി എക്സ്ട്രാ ഡാറ്റ ലഭ്യമാകുന്ന മറ്റൊരു ബിഎസ്എൻഎൽ പ്ലാൻ 599 രൂപയുടേത് ആണ്. പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 84 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് ഇത്.

BSNL വരിക്കാരേ... ഈ 6 പ്ലാനുകളിൽ നിങ്ങൾക്ക് സൗജന്യ ഡാറ്റ  കിട്ടും!

666 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനൊപ്പവും 3ജിബി എക്സ്ട്രാ ഡാറ്റ ബിഎസ്എൻഎൽ സൗജന്യമായി നൽകുന്നുണ്ട്. ബെസ്റ്റ് സെല്ലർ പായ്ക്ക് എന്ന് വിളിക്കപ്പെടുന്ന ഈ ബിഎസ്എൻഎൽ പ്ലാൻ ദേശീയ റോമിംഗിൽ പോലും ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും പ്രതിദിനം 2ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 105 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

ചുരുക്കത്തിൽ 251 രൂപ, 299 രൂപ, 398 രൂപ, 499 രൂപ, 599 രൂപ, 699 രൂപ എന്നീ നിരക്കുകളിൽ ലഭ്യമായിട്ടുള്ള 6 ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലും 3ജിബി എക്സ്ട്രാ ഡാറ്റ ലഭ്യമാണ്. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ഡാറ്റയ്ക്ക് പുറമേയാണ് ഈ എക്സ്ട്രാ ഡാറ്റ ലഭിക്കുക.

More from GizBot

Best Mobiles in India

English summary
There are 6 BSNL plans that offer free extra data. BSNL offers these plans at Rs 251, Rs 299, Rs 398, Rs 499, Rs 599 and Rs 699. 3GB extra data is available on all 6 BSNL prepaid plans. This extra data is in addition to the data available in these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X