സെൽഫോൺ കാരണം ശരീരം നശിക്കരുത്; ഈ 6 കാര്യങ്ങൾ തീർച്ചയായും പാലിക്കുക!

|

ഇന്ന് നമുക്ക് നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണല്ലോ സെൽഫോണുകൾ . ഏതൊരാളെ സംബന്ധിച്ചെടുത്തോളവും തന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം തന്നെ ഫോണിൽ ആണ് ഇന്നത്തെ കാലത്ത്. വിനോദവും വിജ്ഞാനവും ജോലിയും തുടങ്ങി എന്ത് ആവശ്യത്തിനും അനിവാര്യമായ ഘടകമായി ഫോണുകൾ മാറുമ്പോൾ ഇവകൊണ്ട് നമുക്ക് വന്നേക്കാവുന്ന ശാരീരികമായ അസ്വസ്ഥതകളെ കുറിച്ചും നമ്മൾ ബോധവാന്മാരായിരിക്കണം.

സെൽഫോൺ കാരണം ശരീരം നശിക്കരുത്; ഈ 6 കാര്യങ്ങൾ തീർച്ചയായും പാലിക്കുക!

പലപ്പോഴും നമ്മൾ കേട്ടിട്ടുള്ള കാര്യം തന്നെയാണ് ഫോൺ ഉപയോഗിക്കുന്നവർ എന്തെല്ലാം ശ്രദ്ധിക്കണം, ആരോഗ്യപരമായ എന്തൊക്കെ പ്രശ്നങ്ങളാണ് നമുക്ക് അനുഭവിക്കേണ്ടി വരിക എന്നതെല്ലാം. അതിനാൽ തന്നെ അത് വീണ്ടു ഇവിടെ ആവർത്തിക്കുന്നില്ല. പകരം നമ്മളിൽ പലരും വേണ്ടത്ര ശ്രദ്ധിക്കാത്ത എന്നാൽ നമുക്ക് ഇവിടെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തട്ടെ.

അത്യാവശ്യമില്ലാത്ത കാര്യങ്ങളൊക്കെ മെസ്സേജ് അയക്കുക

അത്യാവശ്യമില്ലാത്ത കാര്യങ്ങളൊക്കെ മെസ്സേജ് അയക്കുക

എല്ലായ്പ്പോഴും കോൾ ചെയ്യുന്ന ശീലം ഒഴിവാക്കുക. അത്ര അത്യാവശ്യമില്ലാത്ത കാര്യങ്ങളൊക്കെ മെസ്സേജ് അയക്കുക. അതുപോലെ കോൾ ചെയ്യുമ്പോൾ പരമാവധി സ്പീക്കർ ഉപയോഗിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ഹാൻഡ്‌സ് ഫ്രീ ആയി കേൾക്കാവുന്ന സൗകര്യങ്ങൾ ഉപയോഗിക്കുക.

തലയിൽ നിന്ന് ഒരിഞ്ച് എങ്കിലും അകലം പാലിക്കുക

തലയിൽ നിന്ന് ഒരിഞ്ച് എങ്കിലും അകലം പാലിക്കുക

ഫോൺ വഴി കോൾ ചെയ്യുമ്പോൾ എപ്പോഴും ഒരു ഇഞ്ച് എങ്കിലും അകലം നിങ്ങളുടെ തലയിൽ നിന്നും ഫോണുമായി പാലിക്കുക. അതുപോലെ ഫോണിലൂടെ നേരിട്ട് സംസാരിക്കുമ്പോൾ കഴിവതും വിളിയുടെ നീളം കുറയ്ക്കുക. അനാവശ്യ കോളുകൾ ഒഴിവാക്കുക.

വസ്ത്രങ്ങളിൽ ഫോൺ ഒരുകാരണവശാലും സൂക്ഷിക്കരുത്

വസ്ത്രങ്ങളിൽ ഫോൺ ഒരുകാരണവശാലും സൂക്ഷിക്കരുത്

ഫോൺ നിങ്ങളുടെ ഷർട്ടിന്റെ പോക്കറ്റിൽ, അല്ലെങ്കിൽ ഉള്ളിൽ ഇടുന്ന ശീലം ഒഴിവാക്കുക. സ്ത്രീകൾ ആണെങ്കിൽ ചിലരൊക്കെ ഇതുപോലെ വസ്ത്രത്തിന് ഉള്ളിൽ സൂക്ഷിക്കുന്നത് കാണാം. ഇതും പാടെ ഒഴിവാക്കുക. റേഡിയേഷൻ അളവ് കുറഞ്ഞ ഫോണുകൾ ആണെങ്കിൽ കൂടെ സ്ഥിരമായി ഇവ ശരീരത്തിനോട് ചേർത്ത് വെക്കുന്നത് ഉപദ്രവമേ നമുക്ക് ചെയ്യൂ.

 വാഹനമോടിക്കുമ്പോൾ

വാഹനമോടിക്കുമ്പോൾ

വാഹനമോടിക്കുമ്പോൾ യാതൊരു കാരണവശാലും ഫോൺ ഉപയോഗിക്കരുത്. കോൾ ചെയ്യുക പോയിട്ട് അനാവശ്യമായി എടുത്തുനോക്കുക പോലും ചെയ്യരുത്. ഇത് പ്രത്യേകം ആർക്കും പറഞ്ഞുതരേണ്ട എന്നറിയാം. എന്നാലും ശ്രദ്ധിക്കുക. കാരണം ഇന്നത്തെ കാലത്ത് ഏറ്റവുമധികംവാഹനാപകടങ്ങൾ ഉണ്ടാകുന്നത് ഇത്തരത്തിലാണ് എന്ന് മറക്കരുത്.

എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ

എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ

ജോലി ആവട്ടെ, വ്യാഴാമം ആവട്ടെ എന്തുമാവട്ടെ, നമ്മൾ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ ഫോൺ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. എന്തുമാത്രം ദാരുണമായ ദുരന്തങ്ങളുടെ വാർത്തകളാണ് നിത്യവും നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് എന്നത് ഓർത്താൽ മാത്രം മതി ഇതിനൊരു അറുതി കൊണ്ടുവരാൻ.

 

 

 ഫോണിൽ സിനിമ കാണുമ്പോൾ

ഫോണിൽ സിനിമ കാണുമ്പോൾ

നിങ്ങൾ ഫോണിൽ ഒരു സിനിമ കാണുകയാണെങ്കിൽ കഴിവതും അത് ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ആദ്യം നോക്കുക. ശേഷം രാത്രിയൊക്കെ ആണെങ്കിൽ അത്യാവശ്യ കോളുകളോ മെസ്സേജുകളോ ഒന്നും വരാനില്ല എങ്കിൽ ഫോൺ ഐറോപ്ലെയിൻ മോഡിൽ ആക്കി മാത്രം ഉപയോഗിക്കാം.

മുന്നിലും പിന്നിലും സ്ക്രീൻ, പിറകിലെ ക്യാമറ കൊണ്ട് സെൽഫി.. വരുന്നു നൂബിയ Z18S!മുന്നിലും പിന്നിലും സ്ക്രീൻ, പിറകിലെ ക്യാമറ കൊണ്ട് സെൽഫി.. വരുന്നു നൂബിയ Z18S!

Best Mobiles in India

Read more about:
English summary
6 Cellphone Safety Tips You should Follow

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X