സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍..!!

Written By:

നോമോഫോബിയ എന്താണെന്നറിയുമോ? പ്രത്യേകിച്ചും ന്യൂ-ജെനറേഷന്‍ ചെറുപ്പക്കാരില്‍ കണ്ടുവരുന്നൊരു പ്രശ്നമാണത്. നിങ്ങളുടെ ഫോണ്‍ കൈയില്‍ നിന്ന് കുറച്ച് നേരം മാറിയിരിക്കുമ്പോള്‍ അനുഭവപ്പെടുന്ന പിരിമുറുക്കം, അതിനെയാണ് വിദഗ്‌ദ്ധര്‍ നോമോഫോബിയയെന്ന്‍ പറയുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ അമിതമായ ഉപയോഗം നിങ്ങളുടെ ജീവിതത്തെയും സ്വഭാവത്തെയും പല രീതിയില്‍ മാറ്റിമറിച്ചേക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍..!!

ഫോണില്‍ നിന്ന് കണ്ണെടുക്കാതെ മണിക്കൂറുകള്‍ ചാറ്റ് ചെയ്യുന്ന പലരെയും നമ്മള്‍ കണ്ടിട്ടുണ്ട്. ആ സമയത്ത് അവര്‍ ചുറ്റുമുള്ള കാര്യങ്ങളില്‍ തീരെ ശ്രദ്ധ ചെലുത്താതെയിരിക്കുന്നു. ഇതുപോലെയുള്ള പ്രവര്‍ത്തികള്‍ തിരക്കുള്ള സ്ഥലങ്ങളിലും റോഡുകളിലും വച്ച് ചെയ്യുമ്പോഴാണ് അഡിക്ഷന്‍ അപകടമാവുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍..!!

സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് അധികനേരം അകന്നിരുന്നാലും നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടും. ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ നോട്ടിഫിക്കേഷനുകള്‍ നോക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍..!!

പലപ്പോഴും ഫോണ്‍ കോളുകളും ചാറ്റുകളും തെറ്റിദ്ധാരണകളും വാശികളും കൂട്ടാനാണ് കാരണമാകുന്നത്. നേരിട്ട് സംസാരിച്ചാല്‍ തീരുന്ന പല കാര്യങ്ങളും വെര്‍ച്വല്‍ സംഭാഷണങ്ങള്‍ കൂടുതല്‍ വഷളാക്കാറേയുള്ളൂ. മറ്റുള്ളവരെ മാത്രം നോക്കേണ്ട, പലപ്പോഴും നമ്മള്‍ തന്നെ ഫോണ്‍ കൈപിടിച്ച് പല്ലുകടിച്ചിട്ടുണ്ട്, അല്ലേ?

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍..!!

കോള്‍ വന്നിട്ടിലെങ്കില്‍ കൂടി ഫോണ്‍ റിംഗ് ചെയ്യുന്നുവെന്ന് ഇടയ്ക്കിടെയുണ്ടാവുന്ന തോന്നലുകള്‍ നിങ്ങളുടെ മൊബൈല്‍ അഡിക്ഷനെ സൂചിപ്പിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍..!!

നേരിട്ടുള്ള ഒത്തുചേരലുകളെക്കാള്‍ മെസ്സഞ്ചറുകളും ഫോണുകളുമാണ് ആളുകള്‍ക്ക് വെര്‍ച്വല്‍ കൂടിക്കാഴ്ച്ചകള്‍ പ്രദാനം ചെയ്യുന്നത്. പക്ഷേ, ഇത് ബന്ധങ്ങളില്‍ തെറ്റിദ്ധാരണകളും ഉലച്ചിലുകളുമുണ്ടാവാന്‍ കാരണമാവുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍..!!

നിങ്ങള്‍ക്ക് പഠനത്തിലും ജോലികാര്യങ്ങളിലും ശ്രദ്ധിക്കാനാവാത്ത വിധം ഒരു ഒഴിയാബാധപോലെ പിന്തുടരുന്നു മൊബൈല്‍ഫോണിന്‍റെ ഉപയോഗം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
6 important things to know about Ringxiety.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot