15,000 രൂപയില്‍ താഴെ വിലയുള്ള 6 വലിയ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

Posted By: Vivek
<ul id="pagination-digg"><li class="next"><a href="/news/6-large-screen-smartphones-below-rs15000-2.html">Next »</a></li></ul>

15,000 രൂപയില്‍ താഴെ വിലയുള്ള 6 വലിയ സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

മുന്‍ കാലങ്ങളില്‍ ചെറിയ ഉപകരണങ്ങളോടായിരുന്നു ആളുകള്‍ക്ക് പ്രിയമെങ്കില്‍ ഇന്നത് വലിയ മുറം പോലെയുള്ളവയോടായി. ഇപ്പോള്‍ പുറത്തിറങ്ങുന്ന ടാബ്ലെറ്റുകളുടെയും, സ്മാര്‍ട്ട്‌ഫോണുകളുടെയുമൊക്കെ സ്‌ക്രീന്‍ വലിപ്പം പെരുകിപ്പെരുകി വരുന്നത് കണ്ടാല്‍ ഈ വസ്തുത മനസ്സിലാകും. ഈ  പുതിയ താത്പര്യത്തെ കളിയാക്കുന്ന ഒരു ചിത്രം ഫേസ്ബുക്കില്‍ പ്രചരിച്ചത് കണ്ടു കാണുമല്ലോ. ഓരോ കാലത്തായി ഫോണിന്റെ വലിപ്പം കൂടിക്കൂടി വരുന്നതായിരുന്നു അതിലെ തമാശ.

ഇന്ന് വലിയ സ്‌ക്രീന്‍ ഫോണുകള്‍ ഒരു ആവശ്യമായി മാറിയിരിയ്ക്കുന്നു. പണ്ട് കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടു പറഞ്ഞ് നോക്കിയ 6630 പോലെയുള്ള മോഡലുകളെ തഴഞ്ഞവര്‍ക്ക് ഇന്ന് പൊതറന്‍ ഫോമുകള്‍ മതി. കാരണം ആളുകളുടെ ഫോണുപയോഗം പണ്ടത്തെ പോലെ പരിമിതമല്ല ഇന്ന് എന്നതാണ്. ഒരു സ്മാര്‍ട്ട്‌ഫോണോ, ടാബ്ലെറ്റോ വാങ്ങുന്നയാള്‍ അതില്‍ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാനും, ഗെയിം കളിയ്ക്കാനും, സിനിമാ കാണാനുമൊക്കെയുള്ള സൗകര്യമാണ് പ്രധാനമായും നോക്കുന്നത്. അപ്പോള്‍ ഉയര്‍ന്ന റെസല്യൂഷനുള്ള വലിയ സ്‌ക്രീനുകളല്ലേ അഭികാമ്യം.

4 ഇഞ്ചിന് മേല്‍ സ്‌ക്രീന്‍ വലിപ്പമുള്ള  ചില ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ രംഗത്തെത്തിയിട്ടുണ്ട്. 15000 രൂപയില്‍ താഴെ വിലയുള്ള അത്തരം 6 സ്മാര്‍ട്ട്‌ഫോണുകള്‍ വരും പേജുകളില്‍ പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/news/6-large-screen-smartphones-below-rs15000-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot