വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്നു ഈ കിടിലന്‍ സവിശേഷതകള്‍!

Written By:

വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ദശലക്ഷം ഉപഭോക്താക്കളാണ് ഉപയോഗിക്കുന്നത്. വാട്ട്‌സാപ്പില്‍ എപ്പോഴും പുതിയ പുതിയ സവിശേഷതകള്‍ വന്നു കൊണ്ടിരിക്കുന്നു.

വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്നു ഈ കിടിലന്‍ സവിശേഷതകള്‍!

ഷവോമി മീ 'മൂന്നാം വാര്‍ഷിസോത്സവം': 1 രൂപ ഫ്‌ളാഷ് സെയില്‍, മറ്റു ഓഫറുകളും!

ഇതിലെ പല സവിശേഷതകളും ഉപയോഗിക്കണം എങ്കില്‍ വാട്ട്‌സാപ്പ് ബീറ്റ മോഡില്‍ ആയിരിക്കണം. ബീറ്റ മോഡില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായ നിരവധി സവിശേഷതകളാണ് ഇപ്പോള്‍ ഉളളത്. എന്നാല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെ വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷനില്‍ വരാന്‍ പോകുന്ന ആറു സവിശേഷതകള്‍ ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂട്യൂബ് വീഡിയോകള്‍ വാട്ട്‌സാപ്പില്‍ പ്ലേ ചെയ്യാം

വാട്ട്‌സാപ്പിലെ ഐഒഎസ് ബീറ്റ പതിപ്പില്‍ കൊണ്ടു വരാന്‍ പോകുന്ന ഒരു പുതിയ സവിശേഷതയാണ് യൂട്യൂബ് സംയോജനം. പിച്ചര്‍-ടൂ-പിച്ചര്‍ (Picture-to-picture) മോഡ് വഴി ആപ്ലിക്കേഷന്‍ വിട്ടു പോകാതെ തന്നെ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ ഈ സവിശേഷത നിങ്ങളെ സഹായിക്കും.

ഇവിടെ ഐഫോണ്‍ 7ന് വന്‍ വില കുറവ്!

 

 

UPI അടിസ്ഥാനമാക്കിയുളള പണമിടപാടുകള്‍

UPI അടിസ്ഥാനമാക്കിയുളള പണമിടപാട് ഇന്ത്യയിലെ ലക്ഷക്കണക്കിന് വാട്ട്‌സാപ്പ് ഉപഭോക്താക്കളില്‍ എത്തിച്ചേരാന്‍ പോകുന്ന മറ്റൊരു സവിശേഷതയാണ്. യാതൊരു തടസ്സവുമില്ലാതെ പണം കൈമാറ്റം ചെയ്യാന്‍ ഇതില്‍ സാധിക്കും.
UPI ഏകീകരണം സംബന്ധിച്ച് കമ്പനി ഇപ്പോള്‍ സര്‍ക്കാരുമായി ചര്‍ച്ചയിലാണ്.

മെസേജ് റീകോള്‍ ഫീച്ചര്‍

2016 ഡിസംബറില്‍ ഐഒഎസ്‌ലെ ബീറ്റ വേര്‍ഷനില്‍ ഈ സവിശേഷത ആദ്യം നല്‍കിയിരുന്നു. എന്നാല്‍ ഇത് അത്ര ഏറെ മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് വീണ്ടും എത്തുകയാണ്. ഇതില്‍ നിങ്ങള്‍ ഇതിനകം തന്നെ അയച്ച മെസേജുകളെ തിരികെ കൊണ്ടു വരാന്‍ സാധിക്കും.

ലൈവ്-ലൊക്കേഷന്‍ ഷെയറിങ്ങ്

ലൈവ് ലൊക്കേഷന്‍ ഷെയറിങ്ങ് എന്ന സവിശേഷത ഐഒഎസ് ബീറ്റ പതിപ്പില്‍ ഈ വര്‍ഷം തന്നെ സ്‌പോട്ട് ചെ്തതാണ്. ഒരു മിനിറ്റ്, രണ്ട് മിനിറ്റ്, 5 മിനിറ്റ് അല്ലെങ്കില്‍ അനിശ്ചിതമായി തല്‍സമയം ലൊക്കേഷന്‍ പങ്കിടാന്‍ സാധിക്കും.

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുമായി!

 

 

നമ്പര്‍ മാറ്റിയാല്‍ അറിയാം

ഒരു ഉപഭോക്താവ് തങ്ങളുടെ നമ്പര്‍ വാട്ട്‌സാപ്പില്‍ നിന്നും മാറ്റിയാല്‍ അത് വാട്ട്‌സാപ്പ് കോണ്ടാക്ടുകള്‍ക്ക് ഒരു നിഫ്റ്റി ഫീച്ചറിലൂടെ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ്.

അയച്ച മെസേജുകള്‍ 'Edit' ചെയ്യാം

ഈ സവിശേഷത വോയിഡ് പ്രവര്‍ത്തനക്ഷമതയ്ക്ക് സമാനയായിരിക്കും. ഇത് വാട്ട്‌സാപ്പില്‍ ഉടന്‍ വരുന്നു.

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?


 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp, the instant messaging application, has over a billion users and to keep them around, the app is always adding new features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot