പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ജിയോ ഫൈബർ പ്ലാനുകൾ

|

പോസ്റ്റ്പെയ്ഡ് ജിയോ ഫൈബർ യൂസേഴ്സിനായി 6 പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. റിലയൻസ് ജിയോയുടെ എന്റർടൈൻമെന്റ് ബൊനാൻസ ഓഫറിന്റെ ഭാഗമായാണ് ഈ പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ യൂസേഴ്സിന് ഗേറ്റ്‌വേ റൂട്ടറും സെറ്റ് ടോപ്പ് ബോക്‌സും 10,000 രൂപ ചിലവ് വരുന്ന ഇൻസ്റ്റാളേഷനും അധിക ചെലവില്ലാതെ സൌജന്യമായി തന്നെ കമ്പനി നൽകുന്നു. പുതിയ ജിയോ ഫൈബർ പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

 

ഒടിടി

14 ഒടിടി ആപ്പുകളിലേക്കുള്ള ആക്സസും പുതിയ ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. യൂസേഴ്സിന് ഇഷ്ടമുള്ള ഒടിടി കണ്ടന്റുകൾ സെലക്റ്റ് ചെയ്യാനുള്ള അവസരം ലഭിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപയോക്താക്കൾ സെലക്റ്റ് ചെയ്യുന്ന ആപ്പുകൾ അനുസരിച്ച് 100 രൂപയോ 200 രൂപയോ അധികമായി നൽകേണ്ടി വരുമെന്ന് മാത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സീ5, സോണിലിവ്, വൂട്ട്, സൺഎൻഎക്സ്ടി, ഡിസ്കവറി പ്ലസ്, ഹോയിചോയി, ആൾട്ട്ബാലാജി, ഇറോസ് നൌ, ലയൺസ്ഗേറ്റ്, ഷെർമാറൂമീ, യൂണിവേഴ്സൽ പ്ലസ്, വൂട്ട് കിഡ്സ്, ജിയോ സിനിമ എന്നിവയാണ് ഈ പ്ലാനുകൾക്കൊപ്പം വരുന്ന 14 ഒടിടി ആപ്പുകൾ.

ജിയോ ഫൈബർ 1 ജിബിപിഎസ് പ്ലാനുകളും പ്രത്യേകതകളുംജിയോ ഫൈബർ 1 ജിബിപിഎസ് പ്ലാനുകളും പ്രത്യേകതകളും

ജിയോ

നിലവിൽ ഉള്ള ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡ് യൂസേഴ്സിനും പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയും. മൈജിയോ ആപ്പിൽ എന്റർടെയിൻമെന്റ് പ്ലാൻ സെലക്റ്റ് ചെയ്ത ശേഷം പുതിയ പ്ലാനിന് ഉള്ള വാടക മുൻകൂർ ആയി അടയ്ക്കണം എന്ന് മാത്രം. മറുവശത്ത് നിലവിൽ ഉള്ള ജിയോ ഫൈബർ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും പുതിയ പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയും.

പ്രീപെയ്ഡ്
 

ഇതിനായി ആദ്യം പ്രീപെയ്ഡ് യൂസേഴ്സ് മെജിയോ ആപ്പ് വഴി പ്രീപെയ്ഡിൽ നിന്നും പോസ്റ്റ്പെയ്ഡ് ജിയോ ഫൈബർ കണക്ഷനിലേക്ക് മൈഗ്രേറ്റ് ചെയ്യണം. ഇതിനായി ഫോണിൽ ഒടിപി വെരിഫിക്കേഷൻ അടക്കം പൂർത്തിയാക്കേണ്ടതുണ്ട്. ശേഷം ആപ്പിൽ നിന്നും ഇഷ്ടമുള്ള എന്റർടെയിൻമെന്റ് പ്ലാൻ സെലക്റ്റ് ചെയ്യണം. സെലക്റ്റ് ചെയ്ത പ്ലാനിനായി അഡ്വാൻസ് പേയ്മെന്റും നൽകണം. ഏപ്രിൽ 22 മുതൽ പുതിയ ജിയോ ഫൈബർ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ യൂസേഴ്സിന് ലഭ്യമാകുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്.

ഇനി ഈ എയർടെൽ പ്ലാനുകളിൽ ആനുകൂല്യങ്ങൾ കുറയും, മാറ്റം വരുത്തിയത് നാല് പ്ലാനുകളിൽഇനി ഈ എയർടെൽ പ്ലാനുകളിൽ ആനുകൂല്യങ്ങൾ കുറയും, മാറ്റം വരുത്തിയത് നാല് പ്ലാനുകളിൽ

399 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

399 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

ഈ പ്ലാൻ 30 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഓഫർ ചെയ്യുന്നു. യൂസേഴ്സിന് 100 രൂപ കൂടി ചിലവാക്കി എന്റർടെയിൻമെന്റ് പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യാം. അപ്ഗ്രേഡ് ചെയ്യുന്നതോടെ ആകെ 6 ഒടിടി ആപ്പുകളിലേക്കും ആക്സസ് ലഭിക്കും.അപ്ഗ്രേഡ് ചെയ്യുന്നതോടെ പ്ലാനിന് ആകെ 499 രൂപ ചിലവാകും. 200 രൂപ കൂടി അധികമായി ചിലവാക്കിയാൽ എന്റർടെയിൻമെന്റ് പ്ലാൻ പ്ലസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയും. 14 ആപ്പുകളിലേക്കാണ് എന്റർടെയിൻമെന്റ് പ്ലാൻ പ്ലസ് വഴി ആക്സസ് ലഭിക്കുക. പ്ലാനിന് ആകെ മൊത്തം 599 രൂപ വരെ ചിലവാകുമെന്ന് മാത്രം.

699 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

699 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോ ഫൈബറിന്റെ 699 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ 100 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഓഫർ ചെയ്യുന്നു. എന്നിരുന്നാലും, യൂസേഴ്സിന് 100 രൂപ അധികമായി നൽകി എന്റർടെയിൻമെന്റ് പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇത് യൂസേഴ്സിന് ആകെ ആറ് ഒടിടി ആപ്പുകളിലേക്ക് ആക്‌സസ് നൽകും. അപ്‌ഗ്രേഡ് ചെയ്യുന്നതിന് യൂസേഴ്സിന് ആകെ മൊത്തം 799 രൂപ ചിലവാകും. പാക്കേജിന്റെ ഭാഗമായ 14 ഒടിടി ആപ്പുകളിലേക്കും ആക്‌സസ് ലഭിക്കുന്നതിന്, ഉപയോക്താക്കൾ 200 രൂപ അധികമായി നൽകണം. അതായത് ആകെ മൊത്തം 899 രൂപ ചിലവ് വരും.

ജിയോയും എയർടെലും നൽകുന്ന വില കുറഞ്ഞ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾജിയോയും എയർടെലും നൽകുന്ന വില കുറഞ്ഞ 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ

999 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോ ഫൈബറിന്റെ 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ 150 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഓഫർ ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോ ഉൾപ്പെടെ 14 ഒടിടി ആപ്പുകളിലേക്കും 999 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ യൂസേഴ്സിന് ആക്‌സസ് നൽകുന്നു.

1,499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

1,499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

1,499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ 300 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഓഫർ ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയും ബേസിക് നെറ്റ്ഫ്ലിക്സ് പ്ലാനും ഉൾപ്പെടെ എല്ലാ 14 ഒടിടി ആപ്പുകളിലേക്കും 1,499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ യൂസേഴ്സിന് ആക്സസ് നൽകുന്നു.

ജിയോ ഫൈബർ കണക്ഷൻ റീചാർജ് ചെയ്യുന്നതെങ്ങനെ?ജിയോ ഫൈബർ കണക്ഷൻ റീചാർജ് ചെയ്യുന്നതെങ്ങനെ?

2,499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

2,499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ 500 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഓഫർ ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയും സ്റ്റാൻഡേർഡ് നെറ്റ്ഫ്ലിക്സ് പ്ലാനും ഉൾപ്പെടെ 14 ഒടിടി ആപ്പുകളിലേക്കും 2,499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ യൂസേഴ്സിന് ആക്സസ് നൽകുന്നു.

3,499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

3,499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ

3,499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ 1,000 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ഓഫർ ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയും പ്രീമിയം നെറ്റ്ഫ്ലിക്സ് പ്ലാനും ഉൾപ്പെടെ 14 ഒടിടി ആപ്പുകളിലേക്കും 3,499 രൂപയുടെ ജിയോ ഫൈബർ പോസ്റ്റ്പെയ്ഡ് പ്ലാൻ യൂസേഴ്സിന് ആക്സസ് നൽകുന്നു.

ഗൂഗിൾ പേയിൽ ഇനി വാലറ്റ് ഇന്റർഫേസും; അറിയേണ്ടതെല്ലാംഗൂഗിൾ പേയിൽ ഇനി വാലറ്റ് ഇന്റർഫേസും; അറിയേണ്ടതെല്ലാം

Best Mobiles in India

English summary
Reliance Jio has announced 6 new plans for postpaid Jio fiber users. These new plans have been announced as part of Jio Entertainment Bonanza offer. In addition, the company provides users with a gateway router, set top box and installation costing Rs 10,000 at no extra cost.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X