അഭിമുഖ പരീക്ഷയില്‍ ഗൂഗിള്‍ നിരോധിച്ച 6 ചോദ്യങ്ങള്‍...

Posted By:

ലോകപ്രശസ്ത ടെക് കമ്പനികളില്‍ കയറിക്കൂടാനുള്ള പ്രധാന കടമ്പകളില്‍ ഒന്നാണ് അഭിമുഖ പരീക്ഷ. ആളെകുഴക്കുന്ന ചോദ്യങ്ങള്‍ കൊണ്ട് അഭിമുഖം നടത്തുന്നവര്‍ വട്ടംകറക്കും. ചിലപ്പോള്‍ കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നാമെങ്കിലും ഉത്തരം പറയാന്‍ പാടുപെടുന്ന വിധത്തിലുള്ള ചോദ്യങ്ങളും കൂടുതലായി ഉണ്ടാവും.

ഓരോവ്യക്തിയുടെയും സ്വഭാവവും വ്യക്തിത്വവുഗ അളക്കുക എന്നതാണ് ഇത്തരം അഭിമുഖം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം കടുത്ത അഭിമുഖ പരീക്ഷയ്ക്ക് പേരുകേട്ട സ്ഥാപനമാണ് ഗൂഗിള്‍. ഇവിടെ ഇന്റര്‍വ്യൂ എന്ന കടമ്പ കടക്കാനാവാതെ തിരിച്ചുപോരേണ്ടി വന്ന ഉദ്യോഗാര്‍ഥികള്‍ ധാരാളമുണ്ട് താനും.

എന്തായാലും അഭിമുഖ പരീക്ഷയില്‍ ചോദിച്ചിരുന്ന 'വികട' ചോദ്യങ്ങളില്‍ ആറെണ്ണം ഗൂഗിള്‍ നിരോധിച്ചുകഴിഞ്ഞു. ഏതെല്ലാമാണ് ആ ചോദ്യങ്ങള്‍??? അത് താഴെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചോദ്യം: എന്തുകൊണ്ട് മാന്‍ഹോള്‍ കവറുകള്‍ വട്ടത്തിലാക്കുന്നു.
ഉത്തരം: അല്ലാത്തപക്ഷം അവ മാന്‍ഹോളിലൂടെ താഴെ വീഴും.

 

ചോദ്യം: ലോകത്ത് എത്ര പിയാനോ ട്യൂണര്‍ മാര്‍ ഉണ്ട്
ഉത്തരം: 40 പിയാനോകള്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ (ഓരോ പിയാനോയും സാധാരണ ഗതിയില്‍ ആഴ്ചയില്‍ ഒരിക്കല്‍ ട്യൂണ്‍ ചെയ്യണം. ഒരു പിയാനോ ട്യൂണ്‍ ചെയ്യാന്‍ ശരാശരി ഒരു മണിക്കൂര്‍ സമയം എടുക്കും. ഒരു പിയാനോ ട്യൂണര്‍ ദിവസം 8 മണിക്കൂര്‍ എന്ന കണക്കില്‍ ആഴ്ചയില്‍ 5 ദിവസം ആണ് ജോലി ചെയ്യുക. അപ്പോള്‍ ആഴ്ചയില്‍ 40 പിയാനോകള്‍ ഒരാള്‍ക്ക് ട്യൂണ്‍ ചെയ്യാന്‍ കഴിയും.)

 

ചോദ്യം: സീറ്റിലിലെ മുഴുവന്‍ ജനാലകളും വൃത്തിയാക്കാന്‍ എത്ര തുകയാണ് നിങ്ങള്‍ ഈടാക്കുക
ഉത്തരം: ഇത് കുസൃതിചോദ്യമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും മനോഗതിക്കനുസരിച്ച് ഉത്തരം നല്‍കാം. ഒരു ജനലിന് ഇത്ര രൂപ നിരക്ക് എന്ന് പറയുന്നതാണ് ഉചിതം.

 

ചോദ്യം: ഡാറ്റാബേസ് എന്നാല്‍ എന്ത് എന്നത് 8 വയസായ ബാലന് മൂന്നു വാക്കില്‍ വിവരിക്കുക.
ഉത്തരം: ഉദ്യോഗാര്‍ഥിയുടെ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ അളക്കാനുള്ള ചോദ്യമാണിത്. വിവിധ വിഷയങ്ങളെ കുറിച്ച് ധാരാളം വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്ന യന്ത്രാമാണ് ഡാറ്റാബേസ്. വിവിധ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഈ യന്ത്രം ആളുകള്‍ ഉപയോഗിക്കുന്നു.. ഇത്തരമൊരു ഉത്തരമാണ് അനുയോജ്യം.

 

ചോദ്യം: ഒരു സ്‌കൂള്‍ ബസില്‍ എത്ര ഗോള്‍ഫ് ബോളുകള്‍ വയ്ക്കാം.
ഉത്തരം: ഇതും ബുദ്ധിപരമായി പറയേണ്ട മറുപടിയാണ്. റീഡര്‍മാറ്റ് എന്നയാള്‍ ഈ ചോദ്യത്തിന് നല്‍കിയ മറുപടി ഇങ്ങനെ..
'ഒരു സാധാരണ സ്‌കൂള്‍ ബസിന് 8 അടി വീതിയും 120 അടി നീളവും ഉണ്ടാവും. അതായത് 960 ക്യുബിക് അടി. ഒരു ക്യുബിക് ഫൂട് എന്നാല്‍ 1728 ക്യുബിക് ഇഞ്ച് ആണ്. അങ്ങനെ വരുമ്പോള്‍ ബസില്‍ മൊത്തം 160 ലക്ഷം ക്യുബിക് ഇഞ്ച് ഉണ്ടാവും ബസില്‍. ഒരു ഗോള്‍ഫ് ബോളിന്റെ അളവ് 2.5 ഇഞ്ച് ക്യുബിക് ഇഞ്ച് ആണ്. 160 ലക്ഷം ക്യുബിക് ഇഞ്ചില്‍ 2.5 ക്യുബിക് ഇഞ്ച് വരുന്ന 660,000 ഗോള്‍ഫ് ബോളുകള്‍ വയ്ക്കാം.
എന്നാല്‍ ബസില്‍ സീറ്റുകള്‍ ഉള്‍പ്പെടെ ധാരാളം സ്ഥലം മറ്റാവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കണം. മാത്രമല്ല, ഫോള്‍ഫ് ബോള്‍ ഉരുണ്ടതായതിനാല്‍ ബോളുകള്‍ അടുക്കിവയ്ക്കുകമ്പോള്‍ ഇടയില്‍ കുറച്ചുഭാഗം ശൂന്യമായിരിക്കും. ഇതെല്ലാം കഴിഞ്ഞാല്‍ 500,000 ലക്ഷം ഗോള്‍ഫ് ബോളുകള്‍ വയ്ക്കാം. ഇത് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. സാമാന്യബുദ്ധിയനുസരിച്ച് ചിന്തിക്കുമ്പോള്‍ പരമാവധി ഒരു ലക്ഷം ബോളുകളെ വയ്ക്കാന്‍ കഴിയു. എങ്കിലും എന്റെ കണക്കില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു...'

 

ചോദ്യം: സാന്‍ഫ്രാന്‍സിസ്‌കോ മുഴവനായി ഒഴിപ്പിക്കാനുള്ള പദ്ധതി തയാറാക്കുക
ഉത്തരം: പെട്ടെന്ന് ഒരു പ്രശ്‌നം വരുമ്പോള്‍ എങ്ങനെ നേരിടും എന്നറിയാനുള്ള ചോദ്യമാണിത്. ഈ ചോദ്യത്തിന് ഒരു ഉദ്യോഗാര്‍ഥി നല്‍കിയ ഉത്തരം ഇങ്ങനെ.. നഗരത്തില്‍ ഏതു തരത്തിലുള്ള ദുരന്തം വിതയ്ക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 questions banned from Google interviews, Google Interview Questions, Banned Questions from Google Interview, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot