Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
അമേരിക്കയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇക്കാര്യങ്ങള്‍ ചെയ്യരുത്
അമേരിക്കയിലേക്ക് പോകാന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ കഴിഞ്ഞ 5 വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകളുടെ യൂസര്‍നെയിം കൂടി നല്‍കണം. വിസ അപേക്ഷകള്‍ പൂരിപ്പിച്ചുനല്‍കേണ്ട ഇ-ഫോമുകളായ D-160, D-260 എന്നിവയിലാണ് ഈ വിവരങ്ങള്‍ നല്‍കേണ്ടത്.

നിലവില്‍ ഫെയ്സ്ബുക്ക്, ഫ്ളിക്കര്‍, ഗൂഗിള്‍+, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡ്ഇന്‍, യൂട്യൂബ് എന്നിവയിലെ യൂസര്‍ നെയിമുകളാണ് ഇ-ഫോമുകളില്‍ ആവശ്യപ്പെടുന്നത്. അമേരിക്കല്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ സമൂഹമാധ്യമങ്ങളിലെ പെരുമാറ്റത്തില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കണമെന്ന് സാരം. അമേരിക്ക സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനിപ്പറയുന്ന 6 കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യരുത്, പ്രത്യേകിച്ച് ഫെയ്സ്ബുക്കിലും ട്വിറ്ററിലും.

1. രാഷ്ട്രീയം വേണ്ട
അമേരിക്കന്‍ വിരുദ്ധ നയങ്ങളെ കുറിച്ചോ അമേരിക്കയെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാരെ പറ്റിയോയുള്ള പോസ്റ്റുകള്‍ ഒഴിവാക്കുക. റീട്വീറ്റ് പോലും ചെയ്യരുത്.

2. അക്രമത്തെ പ്രോത്സാഹിപ്പിക്കരുത്
അക്രമത്തെയോ ഒരു പ്രത്യേക വിഭാഗത്തോടുള്ള വിവേചനത്തെയോ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ അമേരിക്കന്‍ വിസ ലഭിക്കാനുള്ള നിങ്ങളുടെ സാധ്യത ഇല്ലാതാക്കും.

3. പാര്‍ട്ടി പടങ്ങള്‍ ദോഷം ചെയ്യും
മദ്യം, മയക്കുമരുന്നുകള്‍, പുകവലി മുതലായവ ഇഷ്ട സര്‍വ്വകലാശാലയിലേക്കുള്ള പ്രവേശനവും ആഗ്രഹിച്ച ജോലിയും നിങ്ങളില്‍ നിന്ന് തട്ടിപ്പറിക്കുമെന്ന് ഓര്‍ക്കുക.

4. സ്ഥിരതാമസത്തെ കുറിച്ച് മിണ്ടരുത്
പഠനത്തിന് ശേഷം അമേരിക്കയില്‍ സ്ഥിര താമസമാക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ അമേരിക്കന്‍ ഭരണകൂടം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ അത്തരം കാര്യങ്ങളില്‍ മൗനമാണ് നല്ലത്.

5. ക്രോധം, അശ്ലീലം എന്നിവ ദോഷകരം
സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ പോസ്റ്റുകള്‍ ഈ ഗണങ്ങളില്‍ പെടുന്നതാണെങ്കില്‍ അമേരിക്കന്‍ വിസ പ്രതീക്ഷിക്കുകയേ വേണ്ട.

6. പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യരുത്, അക്കൗണ്ട് പ്രൈവറ്റ് ആക്കരുത്
പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടുകൂടേ എന്ന് ചിന്തിക്കുന്നവരുണ്ടാകും. നിങ്ങള്‍ക്ക് തെറ്റി. പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതും അക്കൗണ്ടുകള്‍ പ്രൈവറ്റ് ആക്കിമാറ്റുന്നതും നിങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. പിന്നെ അമേരിക്കന്‍ വിസ ലഭിക്കുന്നത് അത്ര എളുപ്പമാകില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470