നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആറു പോര്‍ട്ടുകള്‍!

Written By:

കമ്പ്യൂട്ടറും ബാഹ്യ ഉപകരണങ്ങളും തമ്മിലുളള ആശയവിനിമയം നടക്കുന്നയിടമാണ് ഒരു പോര്‍ട്ട്. കണക്ടറിന്റെ ഫീമെയില്‍ എന്‍ഡ് എന്ന പോര്‍ട്ട് സാധാരണയായി മദര്‍ബോര്‍ഡിലാണ് കാണപ്പെടുന്നത്.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആറു പോര്‍ട്ടുകള്‍!

സിസ്റ്റത്തില്‍ നിന്നും ബാഹ്യ ഉപകരണത്തിലേക്ക് സഞ്ചരിക്കാനും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനും ഈ പോര്‍ട്ടുകള്‍ സഹായിക്കുന്നു. സാധാരണയായി ഈ പോര്‍ട്ടുകളെ രണ്ടായി തിരിച്ചിട്ടുണ്ട്, അതായത് സീരിയല്‍-പാരല്ലല്‍ പോര്‍ട്ട് അല്ലെങ്കില്‍ മെയില്‍-ഫീമെയില്‍ പോര്‍ട്ട് എന്നിങ്ങനെ.

ശാന്തമാകൂ!ആധാര്‍ കാര്‍ഡ് ഇനിയും പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാം: എങ്ങനെ?

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്ന പോര്‍ട്ടുകളും അതിന്റെ പ്രവര്‍ത്തനങ്ങളുടേയും വിശദാംശങ്ങള്‍ പറഞ്ഞു തരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യുഎസ്ബി

ഒരു കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍, ടിവി എന്നീ വൈവിധ്യമാര്‍ന്ന ഉപകരണങ്ങളില്‍ ഈ പോര്‍ട്ട് സാധാരണയായി ഉപയോഗിക്കുന്നു. ബാഹ്യ ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു, കൂടാതെ കമ്പ്യൂട്ടറിന്റെ മുന്‍ വശത്തും പിന്‍ വശത്തും കൂടാതെ ഇരു വശങ്ങളിലുമായി കാണുന്നു. ഒരു പോയിന്റു മുതല്‍ മറ്റൊരു പോയിന്റിലേക്ക് വേഗത്തില്‍ ഡാറ്റ കൈമാറാന്‍ സഹായിക്കുന്നു.
പല തരത്തിലുളള യുഎസ്ബി ഇപ്പോള്‍ ഉണ്ട്. ഒറിജിനല്‍ യുഎസ്ബി, ബേസിക് യുഎസ്ബി ട്രൈഡന്റ്, സൂപ്പര്‍ സ്പീഡ് യുഎസ്ബി, യുഎസ്ബി 3.0 എന്നിങ്ങനെ. ഇതില്‍ യുഎസ്ബി 3.0 ആണ് പുതിയതും ഏറ്റവും വേഗതയേറിയതും.

എച്ച്ഡിഎംഐ (HDMI)

ഹൈ ഡെഫനിഷന്‍ മള്‍ട്ടിമീഡിയ ഇന്റര്‍ഫേസ് അടുത്തിടെ കമ്പ്യൂട്ടറുകളില്‍ ലാപ്‌ടോപ്പുകളില്‍, ടിവികളില്‍ അവതരിപ്പിച്ചു. ഹൈ ഡഫനിഷന്‍, അള്‍ട്രാ ഹൈ ഡഫനിഷന്‍ ഡിവൈസുകളായ ഗയിമിംഗ് കണ്‍സോള്‍സ് ,ബ്ലൂ-റേ പ്ലേയേഴ്‌സ് എന്നിവയില്‍ കണക്ട് ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ കംപ്രസ്ഡ് അണ്‍-കംപ്രസ്ഡ് വീഡിയോ സിഗ്നലുകള്‍ക്കായി ഇത് ഉപയോഗിക്കുന്നു.

ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഓണ്‍ലൈനില്‍ എങ്ങനെ അറിയാം?

ഓഡിയോ (Audio)

മറ്റ് ഔട്ട്പുട്ട് ഡിവൈസുകളെ കമ്പ്യൂട്ടറില്‍ ബന്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ഓഡിയോ ടൈപ്പ് അനുസരിച്ച് പോര്‍ട്ടുകള്‍ വ്യത്യസ്ഥമായിരിക്കും.

വീഡിയോ പോര്‍ട്ട്

കമ്പ്യൂട്ടറുകള്‍, പ്രോജക്ടുകള്‍, വീഡിയോ കാര്‍ഡുകള്‍, ഹൈ ഡെഫനിഷന്‍ ടിവികള്‍ എന്നിവ കണക്ട് ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് VGA പോര്‍ട്ടുകള്‍. എന്നാല്‍ വിജിഎ പോര്‍ട്ടു വഴിയുളള ട്രാന്‍സ്മിഷന്‍ സിഗ്നലുകള്‍ ചിത്രത്തിന്റെ നിലവാരം കുറയ്ക്കാം. അനലോഗ് വീഡിയോ സിഗ്നലുകള്‍ 648X480 റിസൊല്യൂഷന്‍ വരെ വിജിഎ വഹിക്കുന്നു.

യുഎസ്ബി ടൈപ്പ്-സി

ഇത് ഏറ്റവും പുതിയ യുഎസ്ബി ആണ് കൂടാതെ റിവേഴ്‌സബിള്‍ കണക്ടറും. ലാപ്‌ടോപ്പ് സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയിലാണ് യുഎസ്ബി ടൈപ്-സി ഉപയോഗിക്കുന്നത്. ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് കൂടാതെ കുറഞ്ഞ സമയത്തിനുളളില്‍ ഇത് വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് അനുവദിക്കുന്നു.

ഇതര്‍നെറ്റ് പോര്‍ട്ട് (Ethernet Port)

മറ്റു പോര്‍ട്ടുകളില്‍ നിന്നും നെറ്റ്‌വര്‍ക്കിനെ കണക്ടു ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഒന്നാണ് ഇതര്‍നെറ്റ്. ഇത് ടെലിഫോണ്‍ ജാക്കുമായി സാമ്യമുളളതും കൂടാതെ സിസ്റ്റത്തെ ഇന്റര്‍നെറ്റിലേക്ക് കണക്ടു ചെയ്യാനും സഹായിക്കുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യയെ ജിഗാബിറ്റ് ഇതര്‍നെറ്റുകള്‍ എന്നു വിളിക്കുന്നു. ഇത് സെക്കന്‍ഡില്‍ 10ജിഗാബിറ്റ് ഡാറ്റ ട്രാന്‍സ്ഫര്‍ റേറ്റ് പിന്തുണയ്ക്കുന്നു.

ഏറ്റവും വേഗതയേറിയ 2.45 GHz സിപിയു സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
A port is a point where the communication between the computer and external devices happens. The female end of the connector is the port that usually sits on the motherboard.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot