'മാര്‍ഷ്മാലോ': ആന്‍ഡ്രോയിഡ് ആറാമന്‍റെ 6 സവിശേഷതകള്‍

Posted By:

ഏറെ മാറ്റങ്ങളുമായി എത്തിയ ആന്‍ഡ്രോയിഡ് ആറാമനാണ് 'മാര്‍ഷ്മാലോ'. പ്രവര്‍ത്തന മികവുണ്ടെന്ന് ഇതിനോടകം തെളിയിച്ച മാര്‍ഷ്മാലോയുടെ വിശേഷങ്ങളിലേക്ക് കടക്കാം.

720രൂപയ്ക്ക് 'ഗൂഗിള്‍' സ്വന്തമാക്കിയ ഇന്ത്യക്കാരന്‍

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'മാര്‍ഷ്മാലോ': ആന്‍ഡ്രോയിഡ് ആറാമന്‍റെ 6 സവിശേഷതകള്‍

നിങ്ങള്‍ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഹോം ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ ഗൂഗിള്‍ നൗ ആ സ്ക്രീനിലുള്ള പേരോ സ്ഥലമോ നോക്കിയതിന് ശേഷം അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് ഒരു പോപ്പ്-അപ്പായി നിങ്ങളുടെ മുന്നിലെത്തിക്കും. ഉദാഹരണത്തിന് ഒരു സ്ഥലമാണെങ്കില്‍ അത് ഗൂഗിള്‍ മാപ്പില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യും.

'മാര്‍ഷ്മാലോ': ആന്‍ഡ്രോയിഡ് ആറാമന്‍റെ 6 സവിശേഷതകള്‍

ബാറ്ററി ലൈഫ് കുറവാണ് എന്നതാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ആക്ഷേപം. അതിനുള്ള ഒറ്റമൂലിയാണ് ഡോസ്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കുറച്ച് നേരം ഉപയോഗിക്കാതിരിക്കുമ്പോള്‍ അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകള്‍ ഡോസ് ഓഫ്‌ ചെയ്യും. ഇതിലൂടെ ബാറ്ററിയുടെ ഉപയോഗം കുറയ്ക്കാനും സാധിക്കും. അപ്പോള്‍ നോട്ടിഫിക്കേഷനുകള്‍ കിട്ടില്ലേ എന്നൊരു സംശയം വരാനിടയുണ്ട്. ഒട്ടും പേടിക്കേണ്ട, നോട്ടിഫിക്കേഷനുകള്‍ കൃത്യമായിതന്നെ നിങ്ങള്‍ക്ക് ലഭിക്കും.

 

'മാര്‍ഷ്മാലോ': ആന്‍ഡ്രോയിഡ് ആറാമന്‍റെ 6 സവിശേഷതകള്‍

ഇനി ഇഷ്ട്ടപെട്ട കാര്യങ്ങള്‍ കോപ്പി ചെയ്യാന്‍ ഓപ്ഷന്‍സ് തപ്പിനടക്കേണ്ട. നിങ്ങള്‍ ആവശ്യമുള്ള വാക്കുകള്‍ സെലക്റ്റ് ചെയ്യുമ്പോള്‍ അതിന് തൊട്ടുമുകളില്‍ തന്നെ കോപ്പി, പേസ്റ്റ്, ഷെയര്‍ എന്നീ ഓപ്ഷനുകള്‍ വരുന്നതാണ്. ഇത് കോപ്പി-പേസ്റ്റിംഗ് കുറച്ചുകൂടി എളുപ്പമാക്കും.

'മാര്‍ഷ്മാലോ': ആന്‍ഡ്രോയിഡ് ആറാമന്‍റെ 6 സവിശേഷതകള്‍

ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് ആപ്ലിക്കേഷനുകളും മറ്റും മാറ്റുകയെന്നത് ആന്‍ഡ്രോയിഡില്‍ കുറച്ച് പ്രയാസമാണ്. പലപ്പൊഴും നമ്മുടെ ആവശ്യമുള്ള ആപ്ലിക്കേഷനുകളിലെ ഡാറ്റകള്‍ പോകാറാണ് പതിവ്. പക്ഷേ, മാര്‍ഷ്മാലോ ആപ്ലിക്കേഷനുകളുടെ ഡാറ്റകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കുന്നത് വഴി ബാക്ക്-അപ്പ് ആയാസരഹിതമാക്കുന്നു.

'മാര്‍ഷ്മാലോ': ആന്‍ഡ്രോയിഡ് ആറാമന്‍റെ 6 സവിശേഷതകള്‍

ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ നമ്മളോട് പല പേര്‍മിഷനുകളും ചോദിക്കാറുണ്ട്. അക്സപ്റ്റ് അല്ലെങ്കില്‍ ക്യാന്‍സല്‍ എന്നീ ഓപ്ഷനുകള്‍ മാത്രമേ ഇതുവരെയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ ഏതൊക്കെ പെര്‍മിഷന്‍ കൊടുക്കണം ഏതൊക്കെ വേണ്ടയെന്ന്‍ നമുക്ക് തീരുമാനിക്കാം.

'മാര്‍ഷ്മാലോ': ആന്‍ഡ്രോയിഡ് ആറാമന്‍റെ 6 സവിശേഷതകള്‍

ആപ്ലിക്കേഷനുകളിലെ ചില ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബ്രൌസര്‍ ഓപ്പണായി ആ സൈറ്റ് ലോഡാവാനുള്ള കാത്തിരിപ്പുകള്‍ ഇനി വേണ്ട. മാര്‍ഷ്മാലോയില്‍ ഇത്തരത്തിലുള്ള ലിങ്കുകള്‍ ആപ്ലിക്കേഷനകത്ത് നിന്നുകൊണ്ട് കാണാവുന്നതാണ്. ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ ക്രോം ആപ്ലിക്കേഷനുള്ളില്‍നിന്ന് തന്നെ ഞൊടിയിടയില്‍ ഓപ്പണായി സൈറ്റിലെത്തുന്നു.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Main features of Marshmallow(Android 6.0)

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot