60% ഡിസ്‌ക്കൗണ്ടില്‍ ബിഎസ്എന്‍എല്‍ന്റെ 'ലൂട്ട് ലോ' ഓഫറുകള്‍ എങ്ങനെ നേടാം

Posted By: Samuel P Mohan

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് കേരള ടെലികോം സര്‍ക്കിള്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ലൂട്ട് ലോ ഓഫര്‍ 2018 മാര്‍ച്ച് ആറ് മുതല്‍ 31 വരെ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

60% ഡിസ്‌ക്കൗണ്ടില്‍ ബിഎസ്എന്‍എല്‍ന്റെ 'ലൂട്ട് ലോ' ഓഫറുകള്‍ എങ്ങനെ നേട

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് 100% ഫ്രീ ആക്ടിവേഷന്‍ ചാര്‍ജ്ജുളള സൗജന്യ സിം കാര്‍ഡ്, അതില്‍ 60% വരെ പ്രതിമാസ വാടകയ്ക്ക് ഇളവ് എന്നിങ്ങനെയാണ്. അഡ്‌വാന്‍സ് റെന്റര്‍ ഓപ്ഷനില്‍ ഡിസ്‌ക്കൗണ്ട് നല്‍കുന്നത് 12 മാസം, 6 മാസം, 3 മാസം എന്നിവ മാത്രമാണ്. പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ബാധകമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1525 രൂപയുടെ പ്രീമിയം പോസ്റ്റ്‌പെയ്ഡ് പ്ലാന്‍

1525 രൂപയുടെ പ്രീമിയം പോസ്റ്റ്‌പെയ്ഡ് പ്ലാനാണെങ്കില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, എസ്എംഎസ്, എഫ്‌യുപി

ഇല്ലാതെ ഡാറ്റ എന്നിവയാണ്. 12 മാസത്തെ കാലാവധിയില്‍ 60% റെന്റല്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു. ആറു മാസമാണെങ്കില്‍ 45 ശതമാനം, മൂന്നു മാസമാണെങ്കില്‍ 30 ശതമാനം എന്നിങ്ങനെയും.

ആക്ടിവേഷന്‍ ചാര്‍ജ്ജ്

2018 മാര്‍ച്ചില്‍ എടുത്ത ആക്ടിവേഷന്‍ ചാര്‍ജ്ജുകള്‍/ പുതിയ കണക്ഷന്റെ സിം ചാര്‍ജ്ജുകള്‍ എന്നിവ ഈടാക്കുന്നത് മാര്‍ച്ച് ആറ് മുതല്‍ മാര്‍ച്ച് 31 വരെയാണ്.

പോസ്റ്റ്‌പെയ്ഡ് ലൂട്ട് ലോ ഓഫര്‍ മാര്‍ച്ച് ആറു മുതല്‍ 2018 മാര്‍ച്ച് 31 വരെയാണ്.

സൗജന്യമായി ഡിറ്റിഎച്ച് ഓഫര്‍ നല്‍കുന്ന റിലയന്‍സ് ബിഗ് ടിവിയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍

ബിഎസ്എന്‍എല്‍ പോസ്റ്റ്‌പെയ്ഡ് ലൂട്ട് ലോ ഓഫറുകള്‍

. 1522 രൂപ - 12 മാസം 60% ഡിസ്‌ക്കൗണ്ട്

. 1125 രൂപ - 12 മാസം 60% ഡിസ്‌ക്കൗണ്ട്

. 799 രൂപ - 12 മാസം 50% ഡിസ്‌ക്കൗണ്ട്

. 725 രൂപ - 12 മാസം 50% ഡിസ്‌ക്കൗണ്ട്

. 525 രൂപ - 12 മാസം 35% ഡിസ്‌ക്കൗണ്ട്

. 325 രൂപ- 12 മാസം 25% ഡിസ്‌ക്കൗണ്ട്

. 225 രൂപ- 12 മാസം 20% ഡിസ്‌ക്കൗണ്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Bharat Sanchar Nigam Limited (BSNL) Kerala Telecom Circle has announced the re-launch of 'Loot Lo' offer for its postpaid mobile customers with effect from 6th March to 31st March 2018.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot