ഒരിക്കലും മടങ്ങിവരാത്ത ചൊവ്വായാത്രയ്ക്ക് 62 ഇന്ത്യക്കാരും!!!

Posted By:

മാര്‍സ്‌വണ്‍ എന്ന സംഘടന 2024-ല്‍ ആരംഭിക്കാനിരിക്കുന്ന ചൊവ്വാ യാത്രയ്ക്ക് ഷോട്‌ലിസ്റ്റ് ചെയ്യപ്പെട്ട 1000 പേരില്‍ 62 ഇന്ത്യക്കാരും. മടങ്ങിവരവില്ലാത്ത യാത്രയാണ് ഇത് എന്നതാണ് പ്രധാന സവിശേഷത. ചൊവ്വയില്‍ സ്ഥിരമായി കോളനി സ്ഥാപിച്ച് അവിടെതന്നെ താമസം ആരംഭിക്കുക എന്നതാണ് മാര്‍സ് വണിന്റെ ലക്ഷ്യം.

140 രാജ്യങ്ങളില്‍ നിന്നായി 200000 പേരാണ് യാത്രയില്‍ പങ്കെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നിന്നാണ് 1058 പേരെ ഷോട്‌ലിസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ നിന്ന് ആകെ 20,000 പേരാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.

2024-ല്‍ നാലു പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് ആദ്യം ചൊവ്വയിലേക്കു തിരിക്കുക. പിന്നീട് രണ്ടു വര്‍ഷം കൂടുമ്പോള്‍ നാലുപേര്‍ വീതമുള്ള സംഘം യാത്രിതിരക്കും.

നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള മാര്‍സ്‌വണ്‍ നോണ്‍പ്രോഫിറ്റബിള്‍ ഓര്‍ഗനൈസേഷനാണ്. ചൊവ്വായാത്രയ്ക്കുള്ള അപേക്ഷാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസില്‍ നിന്നാണ് ദൗത്യത്തിനുള്ള വരുമാനം കണ്ടെത്തുന്നത്.

ഈ വര്‍ഷവു, അടുത്ത വര്‍ഷവുമായി ഇനിയും നിരവധി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഉണ്ടാകും. അതിലൂടെയാണ് അവസാന നാലുപേരെ തെരഞ്ഞെടുക്കുക. ഓരോരുത്തരുടെയും ശാരീരിക- മാനസിക ആരോഗ്യവും പരിഗണിക്കും. അതേസമയം ഒരു തവണ തഴയപ്പെട്ടവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരം നല്‍കുമെന്നും മാര്‍സ്‌വണ്‍ അധികൃതര്‍ അറിയിച്ചു.

മാര്‍സ്‌വണ്‍ പദ്ധതി എന്തെന്നും ചൊവ്വയില്‍ എങ്ങനെ താമസമൊരുക്കുന്നു എന്നും അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഒരിക്കലും മടങ്ങിവരാത്ത ചൊവ്വായാത്രയ്ക്ക് 62 ഇന്ത്യക്കാരും!!!

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot