സ്വന്തമായി സോളാര്‍ കാര്‍ നിര്‍മ്മിച്ച 63കാരന്‍

Written By:

ഡല്‍ഹിയില്‍ നടന്ന സയന്‍സ് ഫെയറില്‍ പങ്കെടുക്കാന്‍ ബംഗ്ലൂരില്‍ നിന്നൊരാള്‍ വന്നിരിക്കുന്നു. അതിലെന്താ ഇത്ര പ്രത്യേകതയെന്നാണോ. ഇയാള്‍ ഒരു ശാസ്ത്രജ്ഞനും എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുമൊന്നുമല്ല, പ്രീഡിഗ്രി പോലുമില്ലാത്ത ഒരു 63കാരന്‍. സയ്യദ് സജന്‍ അഹമ്മദ് എന്ന ഇദ്ദേഹം പ്രായം വെറുമൊരു അക്കം മാത്രമാണെന്നുള്ളതിന്‍റെ ഉത്തമ ഉദാഹരണമാണ്. അതേ, കഴിവും അധ്വാനിക്കാനൊരു മനസുമുണ്ടെങ്കില്‍ പ്രായം നമുക്ക് മുന്നില്‍ മുട്ടുമടക്കും.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്വന്തമായി സോളാര്‍ കാര്‍ നിര്‍മ്മിച്ച 63കാരന്‍

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെയറില്‍ പങ്കെടുക്കാന്‍ സയ്യദ് തന്‍റെ സോളാര്‍ കാറില്‍ 3000കിമി സഞ്ചരിച്ചാണ് ഡല്‍ഹിയിലെത്തിയത്.

സ്വന്തമായി സോളാര്‍ കാര്‍ നിര്‍മ്മിച്ച 63കാരന്‍

ബംഗ്ലൂരില്‍ നിന്ന് ഡല്‍ഹിയിലെത്താന്‍ 30 ദിവസമെടുത്തു.

സ്വന്തമായി സോളാര്‍ കാര്‍ നിര്‍മ്മിച്ച 63കാരന്‍

പ്രീഡിഗ്രിയില്‍ പഠനം നിര്‍ത്തിയ സയ്യദ് ആദ്യം ഫ്രൂട്ട്സ് കട നടത്തി. അതിന് ശേഷം ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റിപ്പെയറിങ്ങിലേക്ക് കടന്നു.

സ്വന്തമായി സോളാര്‍ കാര്‍ നിര്‍മ്മിച്ച 63കാരന്‍

ആദ്യമായി ചില മാറ്റങ്ങള്‍ നടത്തി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് നിര്‍മ്മിച്ചു. പിന്നീട് ഇലക്ട്രിക്‌ മുച്ചക്രവാഹനവും സോളാര്‍ കാറും രൂപകല്പന ചെയ്തു.

സ്വന്തമായി സോളാര്‍ കാര്‍ നിര്‍മ്മിച്ച 63കാരന്‍

100വാട്ട് പവര്‍ നല്‍ക്കുന്ന 5 സോളാര്‍ പാനലുകളാണ് ഈ കാറിലുള്ളത്.

സ്വന്തമായി സോളാര്‍ കാര്‍ നിര്‍മ്മിച്ച 63കാരന്‍

6 ബാറ്ററികള്‍ ചേര്‍ന്ന പവര്‍ബാങ്കിലേക്കാണ് സോളാര്‍ പാനലുകളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി സ്റ്റോര്‍ ചെയ്യുന്നത്. ഓരോ ബാറ്ററിയും 12 വോള്‍ട്ട്, 100ആമ്പ്സ് കപ്പാസിറ്റിയുള്ളവയാണ്.

സ്വന്തമായി സോളാര്‍ കാര്‍ നിര്‍മ്മിച്ച 63കാരന്‍

ഇതുവരെ 1.1 ലക്ഷം കിലോമീറ്ററാണ് സയ്യദ് തന്‍റെ സോളാര്‍ കാറില്‍ സഞ്ചരിച്ചിരിക്കുന്നത്.

സ്വന്തമായി സോളാര്‍ കാര്‍ നിര്‍മ്മിച്ച 63കാരന്‍

ഒരു ലക്ഷം രൂപയാണ് സയ്യദിന്‍റെ സോളാര്‍ കാറിന്‍റെ നിര്‍മാണ ചിലവ്.

സ്വന്തമായി സോളാര്‍ കാര്‍ നിര്‍മ്മിച്ച 63കാരന്‍

ഇതിന് പുറമേ 2006ല്‍ കര്‍ണ്ണാട സര്‍ക്കാരിന്‍റെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ അവാര്‍ഡും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
63 year old Indian made a solar car.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot