സുരക്ഷിതമായ പാസ്‌വേഡുകള്‍ നിര്‍മിക്കാനും സൂക്ഷിക്കാനും സഹായിക്കുന്ന ആപളിക്കേഷനുകള്‍

Posted By:

ഓണ്‍ലൈന്‍ അക്കൗണ്ടുകളെല്ലാം പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ നിങ്ങള്‍ നല്‍കുന്ന പാസ്‌വേഡുകള്‍ എത്രത്തോളം സുരക്ഷിതമാണ്. അക്ഷരങ്ങളും അക്കങ്ങളും ഇടകലര്‍ന്ന, നീളം കൂടിയ പാസ്‌വേഡുകളാണ് ഏറ്റവും സുരക്ഷിതമെന്ന് എല്ലാവര്‍ക്കും അറയാവുന്ന കാര്യമാണ്.

ഒന്നോ രണ്ടോ അക്കൗണ്ടുകളാണ് ഉള്ളതെങ്കില്‍ ഇത്തരം പാസ്‌വേഡുകള്‍ നിറമിക്കാനും മനസില്‍ സൂക്ഷിക്കാനും സാധിക്കും. എന്നാല്‍ ഇന്നത്തെ കാലത്ത് ഓരോരുത്തര്‍ക്കും ചുരുങ്ങിയത് അഞ്ചും ആറും ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഉണ്ട്.

വായിക്കുക: പാസ്‌വേഡും ലാപ്‌ടോപും നഷ്ടപ്പെടാതിരിക്കാന്‍ 7 മാര്‍ഗങ്ങള്‍

എല്ലാത്തിനും ഒരേ പാ്‌സവേഡ് നല്‍കുക എന്നത് ആത്മഹത്യാപരമാണ്. കാരണം ഒരു അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടാല്‍ ബാക്കിയെല്ലാം നഷ്ടമാവും. ഓരോന്നിനും വെവ്വേറെ പാസ്‌വേഡ് നല്‍കുക എന്നതാണ് ഇതിനുള്ള പരിഹാരം. എന്നാല്‍ ഇതെല്ലാം മനസില്‍ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമോ.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇതിനുള്ള പരിഹാരമാണ് പാസ്‌വേഡ് മാനേജര്‍. അതായത് എല്ലാ പാസ്‌വേഡുകളും സൂക്ഷിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കേഷന് ഒരു മാസ്റ്റര്‍ പാസ്‌വേഡ് നല്‍കി സംരക്ഷിക്കുകയും ചെയ്യാം. പിന്നെ മാസ്റ്റര്‍ പാസ്‌വേഡ് മാത്രം മനസില്‍ സൂക്ഷിച്ചാല്‍ മതി.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ആന്‍ഡ്രോയ്ഡ് ഫോണുകളിലും ടാബ്ലറ്റുകളിലും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഇത്തരത്തിലുള്ള ഏഴു പാസ്‌വേഡ് മാനേജിംഗ് ആപ്ലിക്കേഷനുകളാണ് ഇവിടെ നിങ്ങള്‍ക്കായി നല്‍കുന്നത്.

ഏറ്റവും മികച്ച പാ്‌സവേഡ് മാനേജിംഗ്‌ ആപ്ലിക്കേഷനുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot