ഇന്ത്യയിലെ ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍!

Written By:

നിങ്ങള്‍ ഒരു ബ്രോഡ്ബാന്‍ഡ് പ്ലാന്‍ എടുക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ട്.

അതിനു മുന്‍പ് സേവനദാദാവ് നിങ്ങള്‍ക്ക് വ്യത്യസ്ഥ ഡാറ്റ പ്ലാനുകളില്‍ ഇന്റര്‍നെറ്റിന് എത്ര സ്പീഡാണ് നല്‍കുന്നതെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. സൂപ്പര്‍ഫാസ്റ്റ് സ്പീഡ് തിരഞ്ഞെടുക്കുന്നതില്‍ ഇത് ഏറ്റവും പ്രധാനമായ ഒന്നാണ്.

ഇന്ത്യയിലെ ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍!

സൂപ്പര്‍ഫാസ്റ്റ് സ്പീഡുകള്‍ ഏതൊക്കെ എന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

40 Mpbs സ്പീഡ് എയര്‍ടെല്‍ നല്‍കുന്നു

എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 40Mbps സ്പീഡ് തുടക്കത്തില്‍ തന്നെ ലഭിക്കുന്നു. മിനിമം പ്ലാന്‍ തുക 2,399 രൂപയാണ്, എന്നാല്‍ ഏറ്റവും വേഗതയേറിയ പ്ലാനിന് 2,699 രൂയാണ് പ്രതിമാസം. ഒരു പരിധി കഴിഞ്ഞാല്‍ 160ജിബിയ്ക്ക് 1 Mbps ആയിരിക്കും ലഭിക്കുന്നത്.

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡിന് 100 Mbps സ്പീഡ്

ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡിന് നിരവധി പദ്ധതികളുണ്ട്. 3,999 പ്രതിമാസം നല്‍കി 10 Mbps സ്പീഡ് ആസ്വദിക്കാം, കൂടാതെ 16,999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 100 Mbps സ്പീഡിലും നല്‍കുന്നതാണ്. ബിഎസ്എന്‍എല്‍ ന്റെ ഏറ്റവും വില കുറഞ്ഞ പദ്ധതിയാണ് 4Mbps മുതല്‍ 24 Mbps വരെ 999 രൂപയ്ക്കും 3,444 രൂപയ്ക്കും നല്‍കുന്നത്.

റിലയന്‍സ് ജിഗാ ഫൈബര്‍ 1Gbps സ്പീഡ് നല്‍കുന്നു

റിലയന്‍സ് ജിഗാ ഫൈബര്‍ സ്പീഡ് നിലവില്‍ ടെസ്റ്റിങ്ങിലാണ്. 1 Gpbs സ്പീഡാണ് ഇതില്‍ പറയുന്നത്. റിലയന്‍സിന്റെ കുറഞ്ഞ താരിഫ് പ്ലാന്‍ തുടങ്ങുന്നത് 400 രൂപ മുതലാണ്. അതില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഒരു ദിവസം വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു. എന്നാല്‍ ഒരു മാസത്തേയ്ക്ക് 5,000 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 3.5ജിബി ലഭിക്കുന്നു.

എംടിഎന്‍എല്‍ ബ്രോഡ്ബാന്‍ഡ് (MTNL Broadband)

ഇതും ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സ്പീഡ് നല്‍കുന്നു. 2Mbps മുതല്‍ 100 Mbps വരെ സ്പീഡാണ് ഇതില്‍ ലഭിക്കുന്നത്. 6,999 രൂപയാണ് പ്രതിമാസം ഈടാക്കുന്നത്.

ടിക്കോണ ബ്രോഡാബാന്‍ഡ് 4 Mbps സ്പീഡ് (Tikona Internet Speed)

950 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 4 Mbps സൂപ്പര്‍ ഫാസ്റ്റ് സ്പീഡ് ലഭിക്കുന്നതാണ്. എന്നാല്‍ ഒരു ലിമിറ്റ് കഴിഞ്ഞാല്‍ 50 ജിബി 512 Mbps വരെ ആകുന്നതാണ്.

യൂ ബ്രോഡ്ബാന്‍ഡ് 100 Mbps സ്പീഡ് നല്‍കുന്നു

ഇതില്‍ 1,724 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് 100 Mbps സ്പീഡ് ലഭിക്കുന്നതാണ്. ഇത് ഏറ്റവും വിലകുറഞ്ഞൊരു പദ്ധതിയാണ്.

എസിടി ഫൈബര്‍നെറ്റ് 100 Mbps സ്പീഡ്

ഇതില്‍ പ്രതിമാസം 1,999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 100 Mbps സ്പീഡ് ലഭിക്കുന്നതാണ്. എന്നാല്‍ ലിമിറ്റ് കഴിയുമ്പോള്‍ 200ജിബി 4Bbps സ്പീഡാകുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
When you are opting for a broadband plan, you will come across many options that claim to offer high-speed internet connectivity.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot