Home
News

അസുഖം വന്നാൽ പരിഹാരം ഇന്റർനെറ്റിൽ തേടുന്നവർ ഇതൊന്ന് അറിഞ്ഞിരിക്കുക!!

ഒരു അസുഖം വന്നാൽ നമ്മൾ എന്തുചെയ്യും? സാധാരണ രീതിയിൽ മറുപടി പറയുകയാണെങ്കിൽ ഡോക്ടറെ കാണാൻ പോകും. എന്നാൽ ഇന്നത്തെ കാലത്ത് ഈ മറുപടി ആയിരിക്കില്ല എല്ലാവരും പറയുക. കാരണം ചില ആളുകൾക്കെങ്ങിലും ഇവിടെ പറയാനുണ്ടാവുക ഞങ്ങൾക്ക് അസുഖം വരുമ്പോൾ പ്രത്യേകിച്ചും അത്ര വലിയ രീതിയിലല്ലാത്ത അസുഖങ്ങൾ ആണെങ്കിൽ നേരെ ഗൂഗിളിൽ കയറി അസുഖത്തിന് പരിഹാരം തേടുകയാണ് ചെയ്യുക എന്നായിരിക്കും.

അസുഖം വന്നാൽ പരിഹാരം ഇന്റർനെറ്റിൽ തേടുന്നവർ ഇതൊന്ന് അറിഞ്ഞിരിക്കുക!!

സംഭവം ശരിയാണ്, നമ്മൾ തന്നെ പലപ്പോഴും പല അസുഖങ്ങളുടെയും വിവരങ്ങൾ അറിയാനും ചില പോംവഴികൾക്കും ഡോക്ടർക്ക് കൊടുക്കേണ്ട ഫീസ് ഒന്ന് ലാഭിക്കാനുമായി പലപ്പോഴും ആശുപത്രിക്ക് പകരം ഗൂഗിളിന്റെ സഹായം തേടാറുണ്ട്. ചിലപ്പോഴെങ്കിലും ഇത് നമുക്ക് ഉപകാരപ്രദമാകുന്നുണ്ട് എങ്കിലും ഇങ്ങനെ ഗൂഗിൾ വഴി രോഗത്തിന് പരിഹാരം കാണുന്നതിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ട്. അവ എന്താണെന്ന് പറയുകയാണ് ഇന്നിവിടെ.

  1. ഇന്റർനെറ്റ് വഴി കാര്യങ്ങൾ അറിയുക അത്ര എളുപ്പമല്ല

1. ഇന്റർനെറ്റ് വഴി കാര്യങ്ങൾ അറിയുക അത്ര എളുപ്പമല്ല

ലോകത്തുള്ള സകലമാന കാര്യങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെങ്കിലും കൂടെ നമ്മുടെ ആരോഗ്യവുമായി ബന്ധെപ്പെട്ട സംശയങ്ങൾക്കും മറ്റു കാര്യങ്ങൾക്കും ഒരു ഡോക്ടറിന്റെ സഹായം തേടുന്നതിന് പകരം ഒരിക്കലും ഇന്റർനെറ്റിനെ ആശ്രയിക്കരുത്. ഒരു തുമ്മൽ വന്നാൽ, അല്ലെങ്കിൽ ഒരു പനിയോ തലവേദനയോ വന്നാൽ അത് എന്തുമാത്രം എന്ത് അസുഖത്തിന്റെ ആണെന്ന് ഇന്റർനെറ്റിൽ നോക്കി എങ്ങനെ നിങ്ങൾക്ക് മനസ്സിലാവും?

2. വെബ്സൈറ്റുകളുടെ വിശ്വാസ്യത

2. വെബ്സൈറ്റുകളുടെ വിശ്വാസ്യത

നമുക്ക് വിവരങ്ങൾ ലഭിക്കുന്നത് വെബ്സൈറ്റുകളിൽ നിന്നാണല്ലോ. എന്നാൽ ഇങ്ങനെ നമ്മൾ കയറുന്ന ഓരോ വെബ്സൈറ്റുകളും എന്തുമാത്രം നമുക്ക് വിഷ്വസിക്കാൻ പറ്റും എന്നത് കണ്ടറിയേണ്ട കാര്യമാണ്. പ്രത്യേകിച്ചും ആരോഗ്യത്തിന്റെ കാര്യത്തിൽ.

 3. സംശയങ്ങൾ വിട്ടുമാറില്ല

3. സംശയങ്ങൾ വിട്ടുമാറില്ല

മുകളിൽ പറഞ്ഞപോലെ നിങ്ങൾക്ക് ആരോഗ്യസംബന്ധമായ ഒരു വിഷയത്തിൽ നിർദേശം ആവശ്യമായി വരുന്ന സാഹചര്യത്തിൽ നിങ്ങൾ ഇന്റർനെറ്റിന്റെ സഹായം തേടി എന്നുവെക്കുക. അങ്ങനെ നിങ്ങൾ ഓരോ വെബ്സൈറ്റുകളിൽ കയറി നോക്കുമ്പോൾ കാണും പലയിടങ്ങളിലും പല രീതിയിലുള്ള അഭിപ്രായങ്ങളും മാർഗ്ഗങ്ങളും. നിങ്ങൾ എന്തുചെയ്യും? ആകെ ആശയക്കുഴപ്പത്തിലാകും.

4. മാനസികമായ പ്രശ്നങ്ങളും തലവേദനയും വേറെയും

4. മാനസികമായ പ്രശ്നങ്ങളും തലവേദനയും വേറെയും

ഇത് മറ്റൊരു രസകരമായ എന്നാൽ ഏറെ ഗുരുതരമായ ഒരു കാര്യമാണ്. അതായത് ഇത്തരത്തിലുള്ള ഏതെങ്കിലുമൊരു വെബ്‌സൈറ്റിൽ പറയുന്ന പോലെയുള്ള ലക്ഷണങ്ങളൊക്കെ വെച്ചുനോക്കി കൃത്യമായ അറിവില്ലാതെ നിങ്ങൾക്ക് ഏതെങ്കിലും ഭീകരമായ അസുഖമോ മറ്റോ ആണെന്ന് കണ്ടെത്തിയാലോ. അതും നിങ്ങൾക്ക് ഇല്ലാത്ത അസുഖം. അതുകൊണ്ടുണ്ടാകുന്ന മാനസികപിരിമുറുക്കങ്ങളും തലവേദനയും പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ.

 5. യഥാർത്ഥ വൈദ്യസഹായം കിട്ടാൻ വൈകിയേക്കും

5. യഥാർത്ഥ വൈദ്യസഹായം കിട്ടാൻ വൈകിയേക്കും

ഇത്തരത്തിൽ ഇന്റർനെറ്റിന്റെ സഹായം തേടി അതിൽ പറയുന്ന കാര്യങ്ങൾ മാത്രം നോക്കി അതെല്ലാം ചെയ്ത് അസുഖം മാറും എന്നും കരുതി കാത്തിരുന്നാൽ പലപ്പോഴും അതിന്റെ ഏറ്റവും വലിയ പരിണിതഫലം അനുഭവിക്കേണ്ടി വരിക നിങ്ങൾക്ക് തന്നെയായിരിക്കും. യഥാർത്ഥ ചകിത്സ കിട്ടാൻ വൈകുന്നതിന് ഇത് കാരണവുമാകും.

 6. അപകടകരമായ നിർദേശങ്ങൾ

6. അപകടകരമായ നിർദേശങ്ങൾ

ഇന്റർനെറ്റിലെ പല വെബ്സൈറ്റുകളിലും അവിടെ ഉള്ള ചാറ്റ് ഗ്രൂപ്പുകളിലും ഓൺലൈനിൽ നമുക്ക് നിർദേശങ്ങൾ നൽകുന്ന ഡോക്ടർമാർ എന്നുപറയുന്ന പലർക്കും പലപ്പോഴും തെറ്റായ നിർദേശങ്ങൾ നൽകാൻ അല്ലെങ്കിൽ നമ്മുടെ യഥാർത്ഥ അസുഖം മനസ്സിലാകാതെ നിർദേശങ്ങൾ നൽകാൻ കഴിയും. അത് നമുക്ക് ദോഷം ചെയ്യും.

7. ഡോക്ടർമാർ കോളേജിൽ വർഷങ്ങളോളം ഇരുന്ന് പഠിച്ചത് വെറുതെയല്ല

7. ഡോക്ടർമാർ കോളേജിൽ വർഷങ്ങളോളം ഇരുന്ന് പഠിച്ചത് വെറുതെയല്ല

നമ്മൾ ഏറെ മനസ്സിലാക്കേണ്ട കാര്യമാണിത്. ഒരു അസുഖം വരുമ്പോൾ അത് എന്തുതന്നെയായാലും നമ്മുടെ കൈക്കുള്ളിൽ ഒതുങ്ങുന്നതല്ല എങ്കിൽ എന്തുകൊണ്ടും നല്ലത് ഒരു ഡോക്ടറുടെ സഹായം നേരിട്ട് തേടുന്നത് തന്നെയാണ്. കാരണം ഡോക്ടർമാർ കോളേജിൽ വർഷങ്ങളോളം ഇരുന്ന് പഠിച്ചത് വെറുതെയല്ല എന്നത് തന്നെ. അവർക്ക് തങ്ങളുടെ പഠനത്തിലൂടെ വർഷങ്ങളായുള്ള അനുഭവങ്ങളുടെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയെടുക്കാൻ സാധിക്കും. അല്ലാതെ ഒരു വെബ്സൈറ്റിനെ ആശ്രയിച്ചിരുന്നാൽ അസുഖങ്ങൾ അല്പം വലുതാണെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ ജീവനുതന്നെ സാരമായ പ്രശ്ങ്ങൾ ഉണ്ടാക്കിയേക്കും.

Best Mobiles in India

English summary
7 reasons that you should never Google your symptoms online
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X