ജിയോ 4ജി വിജയിക്കാന്‍ 7 കാരണങ്ങള്‍!

Written By:

ഒരു നീണ്ട കാത്തിരിപ്പിനു ശേഷമാണ് റിലയന്‍സ് ജിയോ 4ജി നെറ്റ്‌വര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. 4ജി സേവനങ്ങള്‍ക്കായി കമ്പനി തരുന്ന ഓഫറുകളാണ് മറ്റു നെറ്റ്‌വര്‍ക്കുകളില്‍ നിന്നും ഇതിനെ വ്യത്യാസപ്പെടുത്തുന്നത്.

ജിയോ 4ജി വിജയിക്കാന്‍ 7 കാരണങ്ങള്‍!

ആകര്‍ഷിക്കുന്ന ഡാറ്റ ഓഫറുകള്‍ കൂടാതെ വോയിസ് കോള്‍, പ്രീമിയം മള്‍ട്ടിമീഡിയാ കണ്ടന്റ്, കൂടാതെ മറ്റു മൊബൈല്‍ ആപ്ലിക്കേഷനുകളുമാണ് ഇതില്‍.

ഉപഭോക്താക്കളെ ഇത്രയേറെ ആകര്‍ഷിക്കാന്‍ വേണ്ടി ജിയോ നല്‍കുന്ന സവിശേഷതകള്‍ നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജീവിത കാലം മുഴുവന്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍

ജിയോ 4ജി സേവനം ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍ തന്നെ ചെയര്‍മാന്‍/ മാനേജിങ്ങ് ഡയറക്ടര്‍ മുകേഷ് അംബാനി പറഞ്ഞു, ഇതില്‍ വോയിസ് കോളുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കില്ല എന്ന്. കൂടാതെ ഏതെങ്കിലും ഒരു സേവനത്തിനു ചാര്‍ജ്ജ് ചെയ്യുന്നതായിരിക്കും, ഒന്നിങ്കില്‍ വോയിസിന് അല്ലെങ്കില്‍ ഡാറ്റായ്ക്ക്. എന്നാല്‍ നിങ്ങള്‍ റോമിങ്ങില്‍ ആയാല്‍ പോലും വോയിസ് കോള്‍ ഫ്രീയായിരിക്കും.

സൗജന്യ 4ജി ഡാറ്റ/ മറ്റു സേവനങ്ങള്‍

ഡിസംബര്‍ 31-ാം തീയതി വരെ ജിയോ ഉപഭോക്താക്കള്‍ക്ക് 4ജി ഡാറ്റ സേവനം സൗജന്യമാണ്. ഈ സേവനത്തില്‍ അക്‌സസ്സ് ജിയോ വൈ-ഫൈ ഹോട്ട് സ്‌പോട്ട്, സൗജന്യ വോയിസ് കോള്‍, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, അണ്‍ലിമിറ്റഡ് 4ജി കൂടാതെ മെസേജുകളും. ആന്‍ഡ്രോയിഡിലും ഐഒഎസ്സിലും ജിയോ മൊബൈല്‍ ആപ്‌സിന്റെ ഒരു പാരഗ്രാഫ് ലഭിക്കുന്നതാണ്.

4ജി സ്മാര്‍ട്ട്‌ഫോണുകളില്‍

ലൈഫ് കാറ്റഗറിയില്‍ റിലയന്‍സ് ഇതിനകം തന്നെ അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്, അതും 2,999 രൂപ മുതല്‍ തുടങ്ങുന്നു. എന്നാല്‍ ഈ ഫോണുകള്‍ എല്ലാം തന്നെ 4ജി പ്രാപ്തമാക്കിയാതാണ്. അതിനാല്‍ നിങ്ങളുടെ ബജററില്‍ ഒതുങ്ങിയ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങി ജിയോ സിം ആസ്വദിക്കാവുന്നതാണ്.

കുറഞ്ഞ പ്രതിമാസ പദ്ധതികള്‍

ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ റിലയന്‍സ് ജിയോയില്‍ വളരെ കുറഞ്ഞ പ്രതിമാസ പദ്ധതികളാണ്. അതായത് 499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 4ജിബി 4ജി ഡാറ്റ ഒരു മാസം ഉപയോഗിക്കാം. മറ്റൊന്ന് ഡൗണ്‍ലോഡിനും വോയിസ് കോളിനും അണ്‍ലിമിറ്റഡ് നൈറ്റ് ഡാറ്റയാണ് നല്‍കുന്നത്.

പ്രീമിയം മള്‍ട്ടിമീഡിയയ്ക്ക് സൗജന്യ ആക്‌സസ്

ജിയോബീറ്റ്‌സ്, ജിയോഓണ്‍ഡിമാന്റ്, ജിയോപ്ലേ, ജിയോമാഗ്‌സ്, ജിയോഎസ്‌ക്പ്രസ്‌ന്യൂസ്, മൂവി, ലൈവ് ടിവി, മാഗസീന്‍ എന്നിവയ്‌ക്കെല്ലാം സൗജന്യ ആക്‌സസ്സാണ് ജിയോ നല്‍കിയിരിക്കുന്നത്. ഇതിനെല്ലാത്തിനും കൂടി ജിയോ ഒരു വര്‍ഷം 15,000 രൂപയാണ് ഈടാക്കുന്നത്.

പ്രത്യേക ദിവസങ്ങളില്‍ അധിക ചാര്‍ജ്ജുകള്‍ ഇല്ല

ഇന്ത്യയില്‍ നിലവിലുളള എല്ലാ ടെലികോം ദാദാക്കളും ഉത്സവദിവസം, ന്യൂ ഇയര്‍ ഇവയിലെല്ലാം അധിക ചാര്‍ജ്ജ് ഈടാക്കുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ ചാര്‍ജ്ജ് ഈടാക്കില്ല എന്ന് റിലയന്‍സ് ജിയോ എടുത്തു പറഞ്ഞിട്ടുണ്ട്.

കുറഞ്ഞ താരിഫ് പ്ലാനുകള്‍

ഇന്നു വരെയുളള 4ജി ഡാറ്റ സേവനത്തില്‍ ജിയോയാണ് ഏറ്റവും കുറഞ്ഞ താരിഫ് പ്ലാനുകള്‍ നല്‍കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
After a long wait, Reliance finally launched its much-anticipated Jio 4G network services for the Indian consumers and since then, it has been the talk of the town.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot