'ഫ്രീഡം251'നെക്കുറിച്ച് നിങ്ങളറിയേണ്ട 7 കാര്യങ്ങള്‍..!!

Written By:

വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് 'റിങ്ങിംഗ് ബെല്‍സ്' എന്ന മൊബൈല്‍ നിര്‍മ്മാതാക്കള്‍ ജനശ്രദ്ധ നേടിയത്. എന്തെന്നാല്‍ ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ 'ഫ്രീഡം251' അവരുടെ സൃഷ്ട്ടിയാണ്. "251രൂപയ്ക്കൊരു സ്മാര്‍ട്ട്‌ഫോണോ?" എന്ന ചോദ്യത്തോടെയാണ് പലരും ഫ്രീഡം251നെയും റിങ്ങിംഗ് ബെല്‍സിനെയും വരവേറ്റത്. വാഗ്വാദങ്ങള്‍ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ സ്മാര്‍ട്ട്‌ഫോണിന്‍റെ കൂടുതല്‍ വിശേഷങ്ങളിലേക്ക് നമുക്കൊന്ന് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ഫ്രീഡം251'നെക്കുറിച്ച് നിങ്ങളറിയേണ്ട 7 കാര്യങ്ങള്‍..!!

ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ റിങ്ങിംഗ് ബെല്‍സാണ് ഫ്രീഡം251ന്‍റെ പിന്നില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.

'ഫ്രീഡം251'നെക്കുറിച്ച് നിങ്ങളറിയേണ്ട 7 കാര്യങ്ങള്‍..!!

ദേശീയ പ്രതിരോധമന്ത്രി മനോഹര്‍ പാരിക്കറും എംപി ഡോ.മുരളി മനോഹര്‍ ജോഷിയും ചേര്‍ന്നാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്തത്.

'ഫ്രീഡം251'നെക്കുറിച്ച് നിങ്ങളറിയേണ്ട 7 കാര്യങ്ങള്‍..!!

മോഡി ഗവന്മെന്റിന്‍റെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ ഭാഗമാണ് ഫ്രീഡം251. ഏറ്റവും വില കുറഞ്ഞ ഫീച്ചര്‍ഫോണിന് പോലും 500രൂപയുള്ള ഈ സമയത്ത് ഒരു സ്മാര്‍ട്ട്‌ഫോണ്‍ 251രൂപയ്ക്ക് നല്‍കാന്‍ സാധിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഗവണ്മെന്‍റ് സബ്സിഡിയാണ്.

'ഫ്രീഡം251'നെക്കുറിച്ച് നിങ്ങളറിയേണ്ട 7 കാര്യങ്ങള്‍..!!

സ്വച്ച് ഭാരത്‌, ഫാര്‍മര്‍, ഫിഷര്‍മാന്‍ മുതലായ ഇന്‍ബില്‍റ്റ് ആപ്ലിക്കേഷനുകള്‍ ഫ്രീഡം251ലുണ്ടാവും.

'ഫ്രീഡം251'നെക്കുറിച്ച് നിങ്ങളറിയേണ്ട 7 കാര്യങ്ങള്‍..!!

ഫ്രീഡം251ല്‍ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ മൂല്യവും നിര്‍മ്മാണചിലവുകളും കണക്കാക്കിയാല്‍ ഏതാണ്ട് 3999രൂപയോളം വരുമത്.

'ഫ്രീഡം251'നെക്കുറിച്ച് നിങ്ങളറിയേണ്ട 7 കാര്യങ്ങള്‍..!!

ഈ സ്മാര്‍ട്ട്‌ഫോണിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത് ഫെബ്രുവരി18 മുതലാണ്‌. ജൂണ്‍30നുള്ളില്‍ ഫ്രീഡം251 ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

'ഫ്രീഡം251'നെക്കുറിച്ച് നിങ്ങളറിയേണ്ട 7 കാര്യങ്ങള്‍..!!

വമ്പന്‍ ടാബ്ലറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ചില്ലെങ്കിലും ഗവണ്മെന്റുമായി കൈകോര്‍ത്ത് ഡാറ്റാവൈന്‍ഡ് എന്ന കമ്പനി വിപണിയിലെത്തിച്ച ടാബ്ലറ്റാണ് ആകാശ്. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ ഫ്രീഡം251നെ നമുക്ക് ആകാശ് ടാബ്ലറ്റിന്‍റെ അനുജനെന്ന് വിളിക്കാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
7 Things You Need to know about World’s Cheapest Freedom 251 smartphone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot