ഈ കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുത്: ജാഗ്രത!

Written By:

സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും ഉണ്ടാകില്ല. ഇവയില്‍ നിങ്ങള്‍ നിരന്തരം ഒരോ കാര്യങ്ങളും പോസ്റ്റ് ചെയ്യാറുണ്ട്, അല്ലേ?

ഈ കാര്യങ്ങള്‍ ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുത്!

വാട്ട്‌സാപ്പില്‍ വരാന്‍ പോകുന്നു ഈ കിടിലന്‍ സവിശേഷതകള്‍!

എന്നാല്‍ ഇവയില്‍ നിങ്ങള്‍ ഇങ്ങനെ പലതും പോസ്റ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ പല കാര്യങ്ങളും ശ്രദ്ധിച്ചിരിക്കണം. പലരും നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ട് അതായത് ട്രാക്ക് ചെയ്യുന്നുണ്ട്, എന്ന ഒരു സത്യാവസ്ഥ നിങ്ങളില്‍ പലരും അറിയാതെ പോകുന്നു.

നിങ്ങളുടെ ജനന തീയതി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നത് സുരക്ഷിതമാണെന്ന് നിങ്ങക്കു തോന്നുന്നുണ്ടോ? എന്നാല്‍ ഇത് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താം.

അതിനാല്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ഒന്നും തന്നെ പങ്കിടരുത്...വളരെ ശ്രദ്ധിക്കുക!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ സ്ഥലം

ഞങ്ങള്‍ വ്യക്തമായി പ്രസ്ഥാവിക്കുകയാണ്, ചിലപ്പോള്‍ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ നിങ്ങളുടെ സ്ഥലം ചേര്‍ക്കേണ്ടി വരുന്നതാണ്. ആരെങ്കിലും നിങ്ങളെ പിന്തുടരും എന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കാം. അതിനാല്‍ നിങ്ങളുടെ സ്ഥലം സോഷ്യല്‍ മീഡിയ സെറ്റുകളില്‍ നല്‍കുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കുക.

ഷവോമി മീ 'മൂന്നാം വാര്‍ഷിസോത്സവം': 1 രൂപ ഫ്‌ളാഷ് സെയില്‍, മറ്റു ഓഫറുകളും!

നിങ്ങളുടെ മേല്‍വിലാസം

നിങ്ങളുടെ മേല്‍വിലാസം എന്തിന് ഓണ്‍ലൈനായി പങ്കു വയ്ക്കുന്നു. നിങ്ങളുടെ വിലാസം പങ്കിടുന്നത് ഒരു സുരക്ഷ പ്രശ്‌നമാണ്. അങ്ങനെ പങ്കിട്ടാല്‍ ആര്‍ക്കും നിങ്ങളുടെ വീട്ടു പടിക്കല്‍ എത്താം.

നിങ്ങളുടെ ഫോണ്‍ നമ്പര്‍

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ പ്രത്യേകിച്ചും ഫേസ്ബുക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ പങ്കിടാന്‍ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ താത്പര്യം ഉണ്ടെങ്കില്‍ ഫേസ്ബുക്കിലെ 'പ്രൈവസി സെറ്റിങ്ങ്‌സില്‍' പോയി 'Only me'എന്നത് തിരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കു മാത്രമേ നിങ്ങളുടെ ഫോണ്‍ നമ്പര്‍ കാണാന്‍ സാധിക്കു.

അവധികാല പ്ലാനുകള്‍

നിങ്ങളുടെ അവധികാല ട്രിപ്പുകള്‍ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കള്‍ക്ക് പങ്കു വയ്ക്കുന്നത് വളരെ തെറ്റാണ്, എന്തു കൊണ്ടെന്നാല്‍ ഈ സമയത്ത് കവര്‍ച്ചക്കാര്‍ക്ക് നിങ്ങളുടെ വീട്ടില്‍ കയറാനുളള വാതില്‍ അറിഞ്ഞു കൊണ്ട് നിങ്ങള്‍ തന്നെ തുറന്നു കൊടുക്കുകയാണ്. യാത്രയ്ക്കിടയിലെ അത്ഭുതകരമായ ചിത്രങ്ങള്‍ യാത്ര കഴിഞ്ഞു വന്നതിനു ശേഷം നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം.

അപ്പോള്‍ എന്താണ് പങ്കിടേണ്ടത്?

നിങ്ങളുടെ കോളേജിലെ റീയൂണിയന്‍, സുഹൃത്തുക്കളുമായി എടുത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യാം.

ഇതും ഷെയര്‍ ചെയ്യരുത്

ഇത് സ്പഷ്ടമാണ്. ഞങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതായത് നിങ്ങളുടെ ജോലിയെ കുറിച്ചുളള ഒരു വിവരങ്ങളും അധികം ഫേസ്ബുക്കില്‍ പങ്കിടാതിരിക്കുക.

ജൂലൈ 21ന് ജിയോയുടെ ഈ വലിയ പ്രഖ്യാപനങ്ങള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are certain perils of social media which in the excitement of sharing stuff, we often overlook. You never know who’s watching or tracking your social media activity.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot