സുരക്ഷിതമായ പാസ്‌വേഡ് ഉണ്ടാക്കാനുള്ള 7 മാര്‍ഗങ്ങള്‍...

Posted By:

റഷ്യന്‍ ഹാക്കര്‍മാര്‍ 120 കോടി യൂസര്‍ ഐഡികളും പാസ്‌വേഡുകളും ഹാക് ചെയ്തതാണ് കഴിഞ്ഞയാഴ്ച ടെക്‌ലോകത്തെ പിടിച്ചുകുലുക്കിയ പ്രധാനപ്പെട്ട വാര്‍ത്ത. പ്രധാനപ്പെട്ട പല വെബ്‌സൈറ്റുകളില്‍ നിന്നുള്ള അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടും.

എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ല. മാത്രമല്ല, വെബ്‌സൈറ്റുകള്‍ക്കൊപ്പം വ്യക്തിഗത അക്കൗണ്ടുകളും ഇത്തരത്തില്‍ ഹാക്‌ചെയ്യപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് ഹാക് ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ അതില്‍ ഉള്ള ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളുള്‍പ്പെടെ പ്രധാനപ്പെട്ട പല വിവരങ്ങളും ആക്‌സസ് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും.

ഹാക്കര്‍മാരില്‍ നിന്ന് രക്ഷനേടാനുള്ള പ്രധാന മാര്‍ഗം സുരക്ഷിതമായ പാസ്‌വേഡുകള്‍ ഒരുക്കുക എന്നതുമാത്രമാണ്. പെട്ടെന്ന് ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത പാസ്‌വേഡുകളാണ് സുരക്ഷിതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും ഇത്തരം പാസ്‌വേഡുകള്‍ ഒരുക്കേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.

അതുകൊണ്ടുതന്നെ സുരക്ഷിതമായ പാസ്‌വേഡുകള്‍ ഉണ്ടാക്കാനുള്ള 7 മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാധാരണ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്‌വേഡിന് ചുരുങ്ങിയത് 8 കാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍മന്ധമുണ്ട്. എന്നാല്‍ 14 കാരക്റ്ററുകള്‍ വരെയുള്ള പാസ്‌വേഡുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. സൈറ്റുകള്‍ അനുവദിക്കുമെങ്കില്‍ 25 കാരക്റ്ററുകള്‍ വരെ കൊടുക്കാം. സാധാരണ നിലയില്‍ ഇത്തരം അക്കൗണ്ടുകള്‍ ഹാക് ചെയ്യാന്‍ കഴിയില്ല.

 

അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ള പാസ്‌വേഡുകള്‍ നിര്‍മിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. അതോടൊപ്പം ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയുമാവാം.

 

ഡിക്ഷണറിയില്‍ കാണുന്ന വാക്കുകള്‍ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. അത്തരം വാക്കുകള്‍ക്കിടയില്‍ അക്കങ്ങളോ അടയാളങ്ങളോ നല്‍കിയാലും ഹാക്‌ചെയ്യാന്‍ എളുപ്പമാണ്.

 

പാസ്‌വേഡില്‍ അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ലതാണ്. ഉദാഹരണത്തിണ് 'O' എന്ന ഇംഗ്ലീഷ് അക്ഷരം വരുന്നിടത്ത് പൂജ്യവും എസ് എന്ന അക്ഷരം വരുന്നിടത്ത് ഡോളര്‍ അടയാളവും നല്‍കുക.

 

നിങ്ങളുടെ വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര് തുടങ്ങിയവ ഒരിക്കലും പാസ്‌വേഡായി നല്‍കരുത്. അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. അതുപോലെ പരിചിതമായ മറ്റുവാക്കുകളും പാസ്‌വേഡായി ഉപയോഗിക്കരുത്.

 

വിവിധ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ നല്‍കരുത്. ഉദാഹരണത്തിന് ജി മെയില്‍ അക്കൗണ്ട്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയ്‌ക്കെല്ലാം വേറെ വേറെ പാസ്‌വേഡ് നല്‍കണം.

 

ജിമെയില്‍ ഉള്‍പ്പെടെ പല സര്‍വീസുകളും ഇരട്ടപാസ്‌വേഡ് സംവിധാനം അനുവദിക്കുന്നുണ്ട്. അതായത് ആദ്യമായി ഒരു സിസ്റ്റത്തില്‍ നിന്ന് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ റജിസ്‌ട്രേഡ് ഫോണ്‍ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും. ആ കോഡ് എന്റര്‍ ചെയ്താല്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ കഴിയു. അത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഹാക്കിംഗ് തടയാന്‍ സഹായിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
7 tips to create better, stronger passwords, Tips to create good pass words, How to create good passwords, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot