7 വയസ്സുകാരന് ഗൂഗിള്‍ ഡൂഡില്‍ മത്സരത്തില്‍ ലഭിച്ചത് 16 ലക്ഷം രൂപയിലേറെ

Posted By: Staff

7 വയസ്സുകാരന് ഗൂഗിള്‍ ഡൂഡില്‍ മത്സരത്തില്‍ ലഭിച്ചത് 16 ലക്ഷം രൂപയിലേറെ

യുഎസില്‍ 2012ലെ ഗൂഗിള്‍ ഡൂഡില്‍ മത്സരം നടത്തിയപ്പോള്‍ ലഭിച്ചത് വിവിധ പ്രായത്തിലുള്ളവരുടെ 114,000 രചനകളാണെങ്കിലും ഒടുവില്‍ വിജയിയായത് 7 വയസ്സുകാരന്‍. കലേഡോണിയയിലെ ഡൈലാന്‍ ഹോഫ്മാനാണ് ഈ അംഗീകാരം ലഭിച്ചത്. ഒരു നിധിവേട്ടക്കാരനെയാണ് ഈ ഡൂഡിലില്‍ ഡൈലാന്‍ ദൃശ്യവത്കരിച്ചത്. പഞ്ചവര്‍ണ്ണക്കിളിയും നിധിയും കപ്പലുമെല്ലാം ചേരുന്ന ഈ ചിത്രത്തില്‍ ഗൂഗിള്‍ എന്ന വാക്കിനെയും പശ്ചാത്തലമാക്കി ഈ കൊച്ചു ചീത്രകാരന്‍ ഒരുക്കിയിട്ടുണ്ട്.

യാത്ര ചെയ്യാന്‍ അവസരം കിട്ടിയാല്‍ സന്ദര്‍ശിക്കുന്നത് എന്ന വിഷയത്തില്‍ നടത്തിയ ഡൂഡില്‍ ചിത്രരചനയിലാണ് ഈ കൊച്ചുമിടുക്കന്‍ മനോഹരമായ ഡൂഡില്‍ ഒരുക്കിയത്. നിധിയെ തേടുന്ന ഒരു കപ്പല്‍, പഞ്ചവര്‍ണ്ണക്കിളി, ജനവാസമില്ലാത്ത ദ്വീപില്‍ അസ്തമയവും കാത്തുനില്‍ക്കുന്നയാള്‍ ഇതാണ് ഡൈലാന്റെ ചിത്രം. 30,000 ഡോളര്‍ അഥവാ ഏകദേശം 16 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കടുത്താണ് ഇതിന് ഡൈലാന് കോളേജ് സ്‌കോളര്‍ഷിപ്പായി ലഭിച്ചത്. ഇത് കൂടാതെ ഒരു ക്രോംബുക്ക് കമ്പ്യൂട്ടറും ലഭിച്ചിട്ടുണ്ട്.

ഒന്നാം സമ്മാനം നേടിയതിനാല്‍ ഡൈലാന്റ് സ്‌കൂളിന് അരലക്ഷം ഡോളറിന്റെ ടെക്‌നോളജി ഗ്രാന്റും ഗൂഗിള്‍ നല്‍കും. യുഎസ് ഹോം പേജില്‍ ഈ ഡൂഡില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ടിംഗിന് ശേഷമാണ് ഡൈലാനെ വിജയിയായി കണ്ടെത്തിയത്. വിവിധ യുഎസ് സ്‌കൂളുകളില്‍ നിന്നായി മറ്റ് നാല് പേരേയും ഫൈനലിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി. അവര്‍ക്ക് 5,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot