എടിഎംമ്മുകള്‍ അടയ്ക്കുന്നു: വൈറസ് ആക്രമണം!

Written By:

ലോകത്തെ ഞെട്ടിച്ചു കൊണ്ട് റാന്‍സംവെയര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ്. പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എടിഎമ്മുകളും അടിയന്തിരമായി അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.

 എടിഎംമ്മുകള്‍ അടയ്ക്കുന്നു: വൈറസ് ആക്രമണം!

രാജ്യത്ത് ഇപ്പോള്‍ 2.25 ലക്ഷം എടിഎമ്മുകളാണ് പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ബിഐയുടെ നിര്‍ദ്ദേശ പ്രകാരം ഈ എടിഎമ്മുകളെല്ലാം അടച്ചിടേണ്ടി വരും. ഇന്ത്യയില്‍ 100 കണക്കിന് കമ്പ്യൂട്ടറുകളെ ഈ വൈറസ് ആക്രമിച്ചു എന്നാണ് റിപ്പോര്‍ട്ട്.

എന്താണ് റാന്‍സംവെയര്‍, ഏതു രീതിയില്‍ ഇത് അപകടം ചെയ്യുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്താണ് റാന്‍സംവെയര്‍?

കമ്പ്യൂട്ടറിലെ ഫയലുകള്‍ ലോക്ക് ചെയ്ത ശേഷം പണം ആവശ്യപ്പെടുകയും അതിനു ശേഷം പണം തിരികെ നല്‍കുകയും ചെയ്യുന്ന മാല്‍വെയര്‍ സോഫ്റ്റ് വൈറസാണ് റാന്‍സംവെയര്‍. വന്നാക്രൈ എന്ന അറയപ്പെടുന്ന ഈ മാല്‍വെയര്‍ 300 ഡോളര്‍ ബിറ്റ് കോയിനായി ആവശ്യപ്പെടുകയും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുതകയും ചെയ്യുന്ന രീതിയാണ് ഇത്. എന്നാല്‍ ഡിജിറ്റല്‍ കറന്‍സി വഴി പണമിടപാടുകള്‍ നടത്തുന്നതിനാല്‍ കുറ്റവാളികളെ കണ്ടെത്താന്‍ എളുപ്പവുമല്ല.

എങ്ങനെ ഈ വൈറസ് പടരുന്നു?

സുരക്ഷാ സംവിധാനങ്ങളില്ലാത്തത്‌
സോഫ്റ്റ്‌വയറുകളെ ആക്രമിക്കുന്ന വന്നാക്രൈ ഇന്റര്‍നെറ്റ് വോം വഴിയാണ് പടരുന്നത്. ഒരിക്കല്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ മറ്റു നെറ്റ്‌വര്‍ക്കിലേക്ക് ഇത് എളുപ്പത്തില്‍ പ്രവേശിക്കുന്നു. വൈറസ് ആക്രമിച്ച കമ്പ്യൂട്ടര്‍ അപ്‌ടേറ്റ് ചെയ്യേണ്ടതാണ്.

ഏതിലെല്ലാം റാന്‍സംവെയര്‍ ആക്രമിക്കുന്നു?

കമ്പ്യൂട്ടറിലെ ഓഡിയോ ഫയലുകള്‍, ഫോട്ടോകള്‍ എന്തിന് അതില്‍ നിങ്ങല്‍ സ്‌റ്റോര്‍ ചെയ്തു വച്ചിരിക്കുന്ന എല്ലാത്തിനേയും റാന്‍സംവെയര്‍ ആക്രമിക്കുന്നു.

ബിഎസ്എന്‍എല്‍ സെര്‍വറുകളിലും

ബിഎസ്എന്‍എല്‍ ന്റെ കീഴിലുളള സെര്‍വറിലും റാന്‍സംവെയര്‍ കടന്നു കൂടിയതായി സൂചനയുണ്ട്. അതായത് കര്‍ണാടകയിലെ ഒരു സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ കോഴ്‌സ് വെബ്‌സൈറ്റില്‍ വനാക്രൈ ഡീക്രിപ്റ്റ് കണ്ടെത്തി. ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത് ബിഎസ്എന്‍എല്‍ സെര്‍വറിലാണ്.

പെട്ടന്ന് വിന്‍ഡോസ് അപ്‌ഡേറ്റ് ചെയ്യുക

വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ ഓപ്പറേറ്റിങ്ങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ്‌വയര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
National Cyber Security Adviser in the Prime Minister's Office Gulshan Rai told TOI: “About 100 systems were attacked but as of now there are no more threats."

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot